Sunday, April 9, 2017

പ്രതീക്ഷ

സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി...ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു.കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു.വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ...പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3...പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു.കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു....
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?
........................................
ജീവിത്തിൻ്റേയും സത്യാവസ്ഥ ഇതു തന്നെയാണ്..നമ്മൾ ഒാരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്. ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും. അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.

Saturday, April 8, 2017

അന്ധനായ അയാൾ

അയാളുടെ പത്നി നല്ല  സുന്ദരിയായിരുന്നു.

മനോഹരമായ  ദാമ്പത്യ ജീവിതം നയിക്കവേ ഒരിക്കൽ  അവൾക്കൊരു  ത്വക്ക് രോഗം പിടിപെട്ടു, അങ്ങനെ  അവളുടെ മുഖസൗന്ദര്യം കുറയാൻ തുടങ്ങി. ആയിടെ ഒരു ദിവസം അയാൾ എവിടേക്കോ ഒരു യാത്ര പോയി വരുമ്പോൾ   അപകടത്തിൽപെട്ട്  അയാൾക്ക് കാഴ്‌ച ശക്തി നഷ്ടപ്പെട്ടു.

എന്തായാലും അവരുടെ കുടുംബ ജീവിതം പതിവ് പോലെ മുന്നോട്ട് പോയി.  പക്ഷെ അവളുടെ സൗന്ദര്യം കുറഞ്ഞു കൊണ്ടേയിരുന്നു. അന്ധനായ അയാൾ പക്ഷെ ഇതൊന്നും അറിഞ്ഞില്ല .അത് കൊണ്ട് അവരുടെ ജീവിതത്തിൽ  പ്രത്യേകിച്ച് പ്രകടമായ ഒരു മാറ്റവുമുണ്ടായില്ല . അവർ അന്യോന്യം ജീവന് തുല്യം സ്നേഹിച്ചും ആത്മാർത്ഥമായി സഹകരിച്ചും ജീവിച്ചു.

ഒരു നാൾ അവൾ  മരണപ്പെട്ടു.

അവളുടെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ അങ്ങേയറ്റം തളർത്തി. ഒറ്റപ്പെടൽ സഹിക്കവയ്യാതെ ഒരു ദിനം അവളില്ലാത്ത ആ പട്ടണം വിട്ട് പോവാൻ തന്നെ അയാൾ തീരുമാനിച്ചു.

വീട്ടു പടിയിറങ്ങി നടന്നു   പോകവേ പെട്ടെന്നൊരാൾ അയാളെ പിന്നിൽ നിന്നും വിളിച്ചു, ചോദിച്ചു - ഇത്രേം നാൾ സ്വന്തം ഭാര്യയുടെ കൈത്താങ്ങിൽ ജീവിച്ച താങ്കൾക്കെങ്ങിനെ ഇപ്പോൾ പരസഹായമില്ലാതെ ഒറ്റക്ക് നടക്കാൻ കഴിയുന്നു.

അദ്ദേഹം മറുപടി പറഞ്ഞു. സത്യത്തിൽ ഞാൻ അന്ധനല്ല, അഭിനയിക്കുകയായിരുന്നു. എന്തെന്നാൽ, എനിക്ക് കാഴ്ച ഉണ്ടെന്നു അവൾ മനസ്സിലാക്കിയാൽ,  എന്റെ ഈ വിരൂപമായ മുഖമാണല്ലോ എന്റെ പ്രിയതമൻ ജീവിത കാലം മുഴുവൻ കാണേണ്ടി വരിക എന്ന സങ്കടം അവൾക്ക് അവളുടെ  അസുഖത്തെക്കാൾ  അസഹനീയമായിരിക്കും. അത് കൊണ്ട് ഞാൻ അന്ധത അഭിനയിച്ചു. അവൾ വളരെ നല്ല ഭാര്യയായിരുന്നു, ആയതു കൊണ്ട് തന്നെ അവളുടെ നിത്യ സന്തോഷമായിരുന്നു ഞാൻ ആഗ്രഹിച്ചത്.

*ഗുണപാഠം:

* ചിലപ്പോൾ സ്വയം അന്ധത അഭിനയിക്കുക വഴി   മറ്റുള്ളവരുടെ ന്യൂനകളെ അവഗണിക്കാനും എല്ലാവര്ക്കും സന്തോഷം പകരാനും കഴിയും.

* എത്ര തവണ തന്നെ നാവിനെ പല്ലുകൾ കടിച്ചു നോവിച്ചാലും അവർ എന്നും വായ്ക്കകത്ത് ഒരുമിച്ച് വസിക്കുന്നു. (അതാണ് ക്ഷമ)

* മിഴികൾ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല , പക്ഷെ അവർ എല്ലാം ഒരുമിച്ച് കാണുന്നു.(അതാണ് ഐക്യം)

1 - ഒറ്റക്ക് എനിക്ക്  പറയാനെ പറ്റൂ,  പക്ഷെ ഒരുമിച്ചാണെങ്കിൽ  നമ്മൾക്ക് സംസാരിക്കാം.
2 - ഒറ്റക്ക് എനിക്ക് ആസ്വദിക്കാനേ  കഴിയൂ, പക്ഷെ ഒരുമിച്ചുണ്ടെങ്കിൽ  നമുക്ക് ആഘോഷിക്കാം.
3 - താനേ എനിക്ക് പുഞ്ചിരിക്കാമായിരിക്കും , പക്ഷെ കൂട്ടത്തിലേ  പൊട്ടിച്ചിരിക്കാനാവു.

Friday, October 30, 2015

മൂത്രത്തില്‍ കല്ല്‌

മൂത്രത്തില്‍ കല്ല്‌


മൂത്രത്തില്‍ കല്ല്‌ ( KIDNEY STONE ) എന്ന അസഹനീയമായ രോഗം ഒരൊറ്റ ദിവസത്തെ ചികിത്സയിലൂടെ ഭേതമാക്കാം... എല്ലാവര്ക്കും ഷെയര്‍ ചെയ്യണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്

Tuesday, October 6, 2015

കൊളസ്ട്രോള്‍???...

കൊളസ്ട്രോള്‍???...


       കൊളസ്ട്രോളിന്‍റെ പീഡനത്തില്‍ നിന്നും യാതൊരു ഭക്ഷണ നിയന്ത്രണവും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തി നേടൂ!!
ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും ഒരുപക്ഷേ ആരേയും സഹായിക്കാന്‍ ഈ ജന്മത്തില്‍ നമുക്കായെന്നു വരില്ലാ.. പക്ഷേ ഉപകാരപ്രദമായ അറിവുകളും ഉദ്ബോധനങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്നതു വഴി നമുക്കു സഹായിക്കാനായെന്നു വരും..
എവിടെയെങ്കിലും കാണുന്ന ഉപായങ്ങള്‍ അതേപടി ഫോര്‍വേഡ് ആന്‍ഡ്‌ ഷെയര്‍ ചെയ്യുന്നവരോടു ഒരപേക്ഷയുണ്ട്. കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ള ഈ ഉപായം മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനും മുമ്പായി പ്രസ്തുത അസുഖ ബാധിതര്‍ ആദ്യം സ്വയം പരീക്ഷിച്ചൊന്നു നോക്കണേ. ഇതെനിക്കു പറഞ്ഞു തന്നതു എന്‍റെയൊരു അടുത്ത സുഹൃത്താണ്. ഞാന്‍ അതു പരീക്ഷിച്ചു നോക്കി വിജയവും കണ്ടു. ഞാനിതു ഉപദേശിച്ചു കൊടുത്തവര്‍ക്കും ഫലമുണ്ടായി. പക്ഷേ വളരേ നാളുകളായി ആരുംതന്നെ ഇതു ഷെയര്‍ ചെയ്തതായി കണ്ടില്ല. അതില്‍ ഖേദവുമുണ്ട്.
കാര്യം വെറും ലളിതം.....
ആര്‍ക്കും വേണ്ടാത്തവണ്ണം നമ്മുടെ തൊടികളിലും മറ്റും നില്ക്കുന്ന പാവം മുരിങ്ങാ മരങ്ങള്‍.... ഇവിടെ മുരിങ്ങയാണു താരം!..
മുരിങ്ങയുടെ ഇല ഒന്നോ രണ്ടോ പിടി ഉരിഞ്ഞെടുത്തു അത്താഴത്തിനു (രാത്രി ഭക്ഷണം) ചോറു കഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റീല്‍ പ്ലേറ്റില്‍ (കിണ്ണം) നിരത്തുക. അതിനു മുകളില്‍ നല്ല ചൂടുള്ള ചോറ് (തിളപ്പിച്ചൂറ്റിയ നേരത്തുള്ള ചൂടില്‍) വിളമ്പുക. ആ ചോറ് ചൂടാറിയ ശേഷം സാധാരണ കഴിക്കുംവിധം കഴിക്കുക. ചോറു കഴിക്കാന്‍ പച്ചക്കറിയോ ഇറച്ചിയോ മീനോ മുട്ടയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ നാലോ അഞ്ചോ ദിവസത്തെ അത്താഴം കഴിക്കുക (രാത്രി ഭക്ഷണം മാത്രം). അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതുപോലെ കഴിക്കാനും പാടില്ല. പിന്നീട് ഏതെങ്കിലും ലാബില്‍പ്പോയി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുക. റിസള്‍ട്ട് കണ്ടു നിങ്ങള്‍ അറിയാതെ തലയില്‍ കൈവച്ചു പോകും! അതു നോര്‍മല്‍ ലെവലിലേക്കു വന്നിരിക്കും!! (ഈ പരിപാടി ചെയ്യുന്നതിനും മുമ്പായി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ പരിശോധിച്ചു വയ്ക്കുന്നതു ഉചിതമാവും)
ഈ പ്രക്രിയ രണ്ടു മാസത്തിലൊരിക്കല്‍ മാത്രം ചെയ്യുക. കൊളസ്ട്രോള്‍ കുറയുമല്ലോ എന്നോര്‍ത്തു പരമാവധി അഞ്ചു ദിവസം എന്ന പരിധി പാലിക്കാതെ നിരന്തരമായി ആരും ഇതു തുടരാന്‍ ശ്രമിക്കരുത്. ജീവസന്ധാരണത്തിന് ശരീരത്തിനു ആവശ്യമായ കൊളസ്ട്രോളും കൂടി നഷ്ടപ്പെടുത്തി, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥ ആരും വരുത്തരുത് എന്നപേക്ഷിക്കുന്നു.
  • മലയാളിയുടെ അറിവില്‍ മുരിങ്ങയില നിരുപദ്രവകാരിയും പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു കറിയിലയാണ്. അതുകൊണ്ടു തന്നെ ഈ പരീക്ഷണത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഇനി എന്തെങ്കിലും പാര്‍ശ്വഫലം ഇതുപയോഗിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ ശരീരപ്രകൃതം കൊണ്ടു ഉണ്ടാവുകയാണെങ്കില്‍ ലേഖകന്‍ ഒരു കാരണവശാലും ഉത്തരവാദിയല്ലാ എന്നും ബോധിപ്പിക്കുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ കുറഞ്ഞവര്‍ പത്തു ദിവസം കഴിഞ്ഞു വീണ്ടും ബ്ലഡ്‌ പരിശോധിച്ചു കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുകയും ചെയ്യുക. (ഒരു ഉറപ്പിനായി ആദ്യ തവണ മാത്രം... ).

നമ്മുടെ ശരീരരക്ഷയ്ക്കായുള്ള സകലതും നമ്മുടെ കണ്‍വെട്ടത്തുതന്നേ ദൈവം സൃഷ്ടിച്ചു വച്ചിട്ടുണ്ട് എന്നതിനൊരു തെളിവ്!! മുരിങ്ങയില കീ... ജയ്‌!
                                                                                                     കടപ്പാട്
                                                                                        ശുഭാശംസകളോടെ...
                                                                                           ജോയ് ഗുരുവായൂര്‍

Friday, September 5, 2014

കടലപ്രഥമൻ


കടലപ്രഥമൻ 
ചേരുവകൾ
കടലപ്പരിപ്പ്   150 ഗ്രാം
ശർക്കര    300 ഗ്രാം
തേങ്ങാപ്പാല് (ഒന്നാം പാല്) ഒരു കപ്പ്
(രണ്ടാം പാല്)   മൂന്നു കപ്പ്
(നേർത്ത മൂന്നാം പാല് )  രണ്ട് കപ്പ്
ഏലക്കപ്പൊടി   സ്വാദിന്
ചുക്കുപൊടി   ഒരുനുള്ള്
ചൗവ്വരി (കുതിർത്തത് )
തേങ്ങാക്കൊത്ത് (ചെറുതായി നുറുക്കിയത്)  ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് (പൊട്ടിച്ചത്)  രണ്ട് ടേബിൾ സ്പൂൺ
നെയ്യ്  രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേർത്ത് ഒന്നര സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിർത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാം പാലിൽ ഏലക്കാപ്പൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോൾ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തിടുക.

അമ്മ പറഞ്ഞ നുണകള്‍...

അമ്മ പറഞ്ഞ നുണകള്‍...

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.
2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....
3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.
4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...
5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.
6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.
7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).
അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്
ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം...  

Saturday, August 9, 2014

കുളച്ചൽ യുദ്ധം



ചരിത്രത്തിൽ aug10 (കുളച്ചൽ യുദ്ധം )


                                       1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു.
Related Posts Plugin for WordPress, Blogger...