Friday, September 29, 2017

ആദായനികുതിദായകർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്..

ആദായനികുതിദായകർ
അത്യാവശ്യംഅറിഞ്ഞിരിക്കേണ്ടത്..


കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്.
താങ്കൾ ഇതിൽ ആശ്ചര്യപ്പെടേണ്ട ഇതു സത്യവും സർക്കാർ അംഗീകരിച്ചതുമാണ്. ഉദാഹരണത്തിന് ആദായനികുതി ദായകനായ A എന്നയാളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ  നികുതിവിധേയ വരുമാനം 4 ലക്ഷം, 5 ലക്ഷം, 6 ലക്ഷം പ്രകാരമാണെന്നു വിചാരിക്കുക. അപ്പോൾ ശരാശരി വാർഷിക വരുമാനം  5 ലക്ഷമെന്നു കാണാം. A അപകട മരണത്തിനിരയായാൽ സർക്കാരിൽ നിന്നു ടിയാന്റെ അനന്തിരാവകാശികൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക                            5X 10 = 50 ലക്ഷം രൂപയാണ്.
ഇതേപ്പറ്റി അറിവില്ലാത്തതിനാൽ ആളുകൾ ഈ വൻ സാമ്പത്തികാനുകൂല്യത്തിനായി അപേക്ഷ നൽകാത്തതുമൂലം സർക്കാരിന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം കോമ്പൻസേഷൻ നൽകേണ്ടി വരുന്നുള്ളു. അറിവുള്ളവരും, ഈ ആനുകൂല്യം ലഭിച്ചവരും ഇക്കാര്യം പരമരഹസ്യമായി സൂക്ഷിയ്ക്കുന്നതുമൂലം ആദായ നികുതിദായകരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ വൻതുക അവരറിയാതെ നഷ്ടപ്പെടുകയാണ്.
ബഹു .സുപ്രീം കോടതിയുടെ Civil Appeal No: 9858 of 2013 ലെ വിധി പ്രകാരമാണ് സർക്കാരിന് ഈ ബാധ്യതയുണ്ടായിരിക്കുന്നത്.
നാലു വർഷം കഴിഞ്ഞിട്ടും
ആദായനികുതിവകുപ്പും, പത്ര-ദൃശ്യ മാധ്യമങ്ങളും സുപ്രധാനമായ ഈ വിവരം പൊതുജനങ്ങളിൽ നിന്നൊളിച്ചു വച്ചിരിക്കുകയാണ്.
വിവരങ്ങൾക്കു കടപ്പാട്
Mr: Roy P Kuriakose (Deputy Director of Prosecutions - Retd).

Saturday, September 2, 2017

നിരൂപണം

നിരൂപണം 

എട്ട് വയസ് പൂർത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറിൽ ഉണ്ടാകരുത് എന്ന് രാജാവ് സ്വാതി തിരുനാളിന്റെ (1813-1846) കൽപ്പനയെ പ്രകീർത്തിച്ച് 1841ൽ ഇംഗ്ലണ്ടിലെ ഗാർഡനർ മാസിക എഴുതിയിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഇടപെടലുകൾ, കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവകൊണ്ട് വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുന്നേറിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇക്കാര്യത്തിൽ കേരളത്തിന്റെ നാലയലത്ത് എത്തിയിരുന്നുമില്ല.

പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം കൈവരിച്ചിരുന്നു. ജനിച്ച് വീഴുന്ന എല്ലാകുഞ്ഞുങ്ങളും ഒന്നാം ക്ളാസിൽ ചേരുകയും ( എൻറോൾമെന്റ്) ഒന്നുമുതൽ നാലുവരെ ഒറ്റക്കുട്ടിയും കൊഴിഞ്ഞുപോകാതിരിക്കുകയും(ഡ്രോപ്പ് ഔട്ട്) ചെയ്യുക എന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളം കൈവരിച്ചിരുന്നു. ആഗോള വികസന ചർച്ചകളിൽ കേരളാമോഡൽ വികസനം എന്ന വിശേഷണത്തിന്റെ അടിസ്ഥാനം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലായിട്ടും പ്രാഥമിക ആരോഗ്യത്തിന്റെയും പ്രൈമറിവിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം കൈവരിച്ച മുന്നേറ്റമായിരുന്നു.

മികച്ച പാഠപുസ്തകങ്ങളും നല്ല അധ്യാപകരും ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ കുട്ടികൾക്ക് കിട്ടിയിരുന്നു. പത്താം ക്ളാസിൽ ഉയർന്ന മാർക്കുവാങ്ങി ജയിക്കുന്നവർ ടി ടി സി പൂർത്തിയാക്കി പ്രാഥമിക വിദ്യാലയങ്ങളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പ്രവണത നിലനിന്നതിനാൽ അടിസ്ഥാനപാഠങ്ങൾ തന്റേടത്തോടെ പഠിപ്പിക്കാൻ കഴിവുള്ളവരായിരുന്നു അധ്യാപകർ. എന്നിട്ടും എസ്എസ് എൽ സി പരീക്ഷയിൽ 50 ശതമാനത്തോളമായിരുന്നുവിജയം. നന്നായി പഠിച്ചാൽ മാത്രമെ പത്താം ക്ളാസിൽനിന്ന് ജയിക്കാൻ കഴിയു എന്നതായിരുന്നു അവസ്ഥ. എസ് എസ് എൽ സി തോൽക്കുന്നവർക്ക് വേണ്ടി നാട്ടിലെമ്പാടും ട്യൂട്ടോറിയൽ കോളജുകൾ ഉണ്ടായി. രണ്ടും മൂന്നും തവണ എഴുതിയിട്ടാണെങ്കിലും എസ് എസ് എൽ സി പരീക്ഷ ജയിച്ചവർ എന്തെങ്കിലും ജോലികളിൽ പ്രവേശിച്ച് ജീവിതം ഭദ്രമാക്കി.

ഡി പി ഇ പി വരുന്നു
ഈ സാഹചര്യത്തിലാണ് 1994ൽ ജില്ലാപ്രൈമറി വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നത്.1991ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നരസിംഹറാവു സർക്കാർ ലോകബാങ്കിനെ സമീപിച്ചത്. ഘടനാക്രമീകരണപദ്ധതി( Structural Adjustment Programme- SAP) പ്രകാരം വായ്പ നൽകാൻ ലോകബാങ്കും ഐ എം എഫും തയ്യാറായി. പക്ഷെ കർശന വ്യവസ്ഥകളാണ് എസ് എ പി വായ്പയുടെ പ്രത്യേകത. അതനുസരിച്ച് വിദ്യാഭ്യാസം.ആരോഗ്യം തുടങ്ങിവ മേഖലകളിൽ പണം ചെലവഴിക്കുന്നതിൽ സർക്കാരിന് നിയന്ത്രണം വന്നു. ഇന്ത്യയിലെ പ്രൈമറി വിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കാൻ ദീർഘകാല വായ്പതരാൻ ലോകബാങ്ക് തയ്യാറായി.1991 മാർച്ച് എട്ട്.ഒൻപത് തിയ്യതികളിൽ ദൽഹിയിലെ ജാമിയ ഹാംദാർദ് സർവ്വകലാശായയിൽ ചേർന്ന കേബ് യോഗത്തിൽ ( Central Advisory Board of Education) വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് ലോകബാങ്ക് വായ്പ സ്വീകരിക്കുന്ന കാര്യം ചർച്ചയ്ക്കുവന്നു. വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് വിദേശ വായ്പ്പ സ്വീകരിക്കുന്നതിന്റെ അപകടത്തെപ്പറ്റി ദീർഘകാലം യുനസ്കോയിൽ പ്രവർത്തിച്ചിരുന്ന പ്രഖ്യാത വിദ്യാഭ്യാസ വിദഗ്ധൻ മാൽക്കം ആദിശേഷയ്യ യോഗത്തിൽ മുന്നറിയിപ്പുനൽകി. അന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിലും വായ്പ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി.

1994 ഡിസംബർ 24ന് കേന്ദ്രസർക്കാരും എട്ട് സംസ്ഥാനങ്ങളും ലോകബാങ്കുമായി ഡി പി ഇ പി കരാറുകളിൽ ഒപ്പിട്ടു. എല്ലാതീരുമാനങ്ങളും കൈക്കൊള്ളുക ലോകബാങ്കിന്റെ സോഫ്റ്റ്ലോൺ ശാഖയായ ഐ ഡി എ ( International Development Association) ആയിരിക്കും എന്നാണ് കരാറിൽ പറയുന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ല.ഡി പി ഇ പി പ്രകാരം പഠിപ്പിക്കേണ്ട കരിക്കുലത്തിന്റെ മൂല രൂപം ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവി ജോൺമിഡിൽട്ടനാണ് തയ്യാറാക്കിയത്. ഇന്ത്യയും ബ്രസീലുമുൾപ്പെടെ 20ഓളം രാജ്യങ്ങളിൽ ലോകബാങ്കിന്റെ വിദ്യാഭ്യാസ പ്രവരത്തനങ്ങൾക്ക് അടിസ്ഥാനമാക്കിയത് മിഡിൽട്ടന്റെ സിദ്ധാന്തങ്ങളാണ്.

അറിവിനു പകരം വൈദഗ്ധ്യമാണ് വളരത്തിയെടുക്കേണ്ടത് എന്നതാണ് മിഡിൽട്ടന്റെ സിദ്ധാന്തത്തിന്റെ കാതൽ. എട്ട് സംസ്ഥാനങ്ങളിൽ തുടങ്ങാൻ തീരുമാനിച്ച ഡി പി ഇ പിയുടെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത് കേരളത്തിലാണ്. കരിക്കുലത്തിൽ ഇടപെടാൻ ‘എഡ്സിൽ’ (Educational Consultants India Ltd) എന്ന സ്ഥാപനത്തെയാണ് ലോകബാങ്ക് നിശ്ചയിച്ചത്. വിവിധ രാജ്യങ്ങളിൽ ലോകബാങ്കിന്റെ കൺസൽട്ടൻസായി എഡ്സിൽ പ്രവർത്തിക്കുന്നുണ്ട്. എഡ്സിലിന്റെ മേധാവി സുബീർ ശുക്ളയുടെ നേതൃത്വത്തിൽ ഒരുസംഘം അക്കാദമിക പ്രവർത്തനങ്ങളിൽ ഇടപെടാൻ കേരളത്തിൽ എത്തി. തിരുവനന്തപുരത്തും ആക്കുളത്തും കോവളത്തുമെല്ലാം സുബീർശുക്ള പുതിയ വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികൾ അക്ഷരമല്ല ആദ്യം പഠിക്കേണ്ടത്. ആശയമാണ് എന്ന് ശുക്ള പറഞ്ഞു. ആശയത്തിൽനിന്ന് പതുക്കെ അക്ഷരങ്ങളിൽ എത്തിയാൽ മതി. തറ,പറ എന്നിങ്ങനെ ചെറിയ വാക്കുകളും ലളിത അക്ഷരങ്ങളും പഠിച്ച് വന്നവർ നെറ്റിചുളിച്ചു. കുട്ടികൾ അക്ഷരമെഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല എന്നായിരുന്നു മറ്റൊരു നിർദ്ദേശം. ഗുണനപ്പട്ടിക കാണാപ്പാഠമാക്കേണ്ടതില്ല എന്നും ക്ളാസ് മുറികളിൽ കുട്ടികൾ നിലവാരപ്പെട്ട ഭാഷയക്കുപകരം ഗ്രാമ്യഭാഷയാണ് സംസാരിക്കേണ്ടത് എന്നും സ്ഥാപിച്ചു. എഴുത്തു പരീക്ഷയക്കു പകരം നിരന്തരമൂല്യനിർണയം (Continuous Evaluation) കൊണ്ടുവരണം എന്നും പറഞ്ഞു. അധ്യാപകർ പഠിപ്പിക്കേണ്ടതില്ല. കുട്ടികൾ സ്വയം അറിവുനിർമ്മിക്കും. അധ്യാപകൻ ഒരു സഹായി (ഫെസിലിറ്റേറ്റർ) ആയാൽ മതി.

വർഷങ്ങളായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചുക്കാൻ പടിച്ചിരുന്ന ഡോ. കെ സോമനെപ്പോലുള്ള വർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഈ യാത്ര ഇരുട്ടിലേക്കാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഡി പി ഇ പിയുടെ ഗവേണിങ് ബോഡിയിൽ നിന്ന് രാജിവെച്ചു. അടുത്തൂൺ പറ്റിയ ഫോസിലുകളുടെ ജൽപ്പനങ്ങളാണ് എന്ന് ഡി പി ഇ പി വക്താക്കൾ ഡോ.സോമനേയും മറ്റും അധിക്ഷേപിച്ചു.

1994ൽ കേരളം ഭരിച്ചിരുന്നത് കെ കരുണാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാരായിരുന്നു. ഇ ടി മുഹമ്മദ് ബഷീറായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഡി പി ഇ പിയുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചുപറഞ്ഞത് കേരളാ ശാസ്ത്ര സാഹിത്യപരിഷത്താണ്. 1994ൽ പ്രസിദ്ധീകരിച്ച ‘ പുത്തൻ സാമ്പത്തിക നയവും വിദ്യാഭ്യാസവും’ എന്ന ലഘുലേഖയിൽ ഡി പി ഇ പി നടപ്പാക്കിയാൽ വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെടും എന്ന് പരിഷത്ത് മുന്നറിയിപ്പു നൽകി.

1996ൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽവന്നു. പി ജെ ജോസഫ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി . ഡി പി ഇ പിയുടെ നടത്തിപ്പ് ചുമതല പരിഷത്ത് തന്നെ ഏറ്റെടുക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പാഠ പുസ്തകം മാറ്റിയത് അതിനുശേഷമാണ്. പ്രതിഷേധങ്ങൾ പലയിടത്തുനിന്നും വന്നെങ്കിലും പരിഷത്തും കെ എസ് ടി എ എന്ന അധ്യാപക പ്രസ്ഥാനവും കൂടി അതിനെ നേരിട്ടു.

ഡി പി ഇ പി ഏഴുവർഷത്തെ പ്രോജക്ടായിരുന്നു. അതുകഴിഞ്ഞപ്പോൾ എസ് എസ് എയും ( സർവ്വ ശിക്ഷാ അഭിയാൻ) ആർ എം എസ് എയും വന്നു ( രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ) വന്നു.ഇപ്പോൾ കോളേജുകളിൽ റൂസ (രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ ) എന്ന പരിഷ്ക്കാരം നടക്കുകുയാണ്. ഇതിന്റെ എല്ലാം ഫണ്ട് നൽകുന്നത് ലോകബാങ്കാണ്.

ബാക്കി പത്രം.
ഡി പി ഇ പി നടപ്പാക്കി 20വർഷം പൂർത്തിയാകുമ്പോൾ അതിന്റെ ലാഭനഷ്ടങ്ങൾ പരിശോധിക്കാം. പരിഷത്ത് മുന്നറിയിപ്പ് നൽകിയതുപോലെ സംഭവിച്ചിരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. പത്താം ക്ളാസിൽ 99 ശതമാനം കുട്ടികളും ജയിക്കുന്നുണ്ട്. പക്ഷെ എപ്ളസ് നേടി ജയിക്കുന്ന പലർക്കും മാതൃഭാഷയിൽ തെറ്റുകൂടാതെ ഒരു വാക്യം എഴുതാൻ കഴിയുന്നില്ല. പരീക്ഷ എഴുതുന്ന കുട്ടികൾ മുഴുവൻ ജയിക്കുന്നത് നല്ലകാര്യമാണ്. പക്ഷെ അത് പഠിച്ചിട്ടായിരിക്കണം. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിജയമാണ് എസ് എസ് എൽ സിയിൽ ഇപ്പോൾ നടക്കുന്നത്.

നിരന്തരമൂല്യനിർണ്ണയം
വലിയ തട്ടിപ്പാണിത്. ഒരടിസ്ഥാനവുമില്ലാതെ 130 മാർക്കുവരെ വെറുതെ കൊടുക്കുന്നു. ജയിക്കാൻവേണ്ടത് 180മാർക്ക്.50മാർക്കിന്റെ ഒരു പേപ്പറിന് 10മാർക്ക് നിരന്തരമൂല്യനിർണ്ണയംവഴി ലഭിക്കും.15മാരക്കാണ് ജയിക്കാൻവേണ്ടത്.ഒരു ചോദ്യത്തിന്റെ നമ്പർ എഴുതിയാൽ അരമാർക്കെങ്കിലും കൊടുക്കണം എന്ന നിർദ്ദേശമുണ്ട്. കാരണം കുട്ടി ഉത്തരമെഴുതാൻ ശ്രമിച്ചിട്ടുണ്ട്.
പത്ത് ചോദ്യനമ്പറെഴുതിയാൽ അഞ്ച് മാർക്കുകിട്ടും. കുട്ടി ഒരു പ്രയാസവുമില്ലാതെ ഡി പ്ലസ് ഗ്രേഡ്നേടി ജയിക്കും.കഴിഞ്ഞവർഷം ജയിച്ചവർക്കു മാത്രമല്ല തോറ്റവർക്കുംകിട്ടി 130മാർക്ക്.
2006വരെ ജയിക്കാൻ 35ശതമാനം മാർക്ക് വേണമായിരുന്നു. അതിനുശേഷമാണത് 30ആക്കിയത്.അതിനുപുറമെ പലവിധ ഗ്രേസ്മാരക്കുകൾ, ശാരീരിക വൈകല്യമുള്ള ഐ.ഇ.ഡി വിഭാഗത്തിന് വേറെ ആളെ വെച്ച പരീക്ഷ എഴുതിക്കാം .അവരുടെ എണ്ണം കൂടിവരികയാണ്.അങ്ങനെപരീക്ഷ എഴുതി എ പ്ലസ്നേടിയവരുണ്ട്.

നിലവാരത്തകർച്ച
ഡി പി ഇ പി നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാർഥികളുടെ അക്കാദമിക നിലവാരം തകർന്ന് നെല്ലിപ്പടിയിലെത്തി എന്നാണ് എല്ലാ സർവ്വെഫലങ്ങളും സൂചിപ്പിക്കുന്നത്.
നാഷണൽ അച്ചീവമെന്റസർവ്വെ എസ് എസ് എയും( സർവ്വ ശിക്ഷാ അഭിയാൻ) എൻ സി ഇ ആർ ടി( National Council of Educational Research and Training)യും ചേർന്ാണ് ഈ സർവ്വെ നടത്തുന്നത്. 2014ൽ കേരളം മൂന്നാം ക്ളാസിലെ ഗുണനത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്താണ്. ‘ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, ‘അത് ജീവിത സന്ദർഭങ്ങളിൽ നിന്ന് കുട്ടി പഠിയും” എന്ന് സിദ്ധാന്തിച്ചതിന്റെ ഫലം. ഹരണത്തിൽ കേരളത്തിന് 21-ാം സ്ഥാനം.

വ്യവകലനത്തിൽ( സബ്ട്രാക്ഷൻ) ഒന്നാംസ്ഥാനത്ത് കർണ്ണാടകം. കേരളം 17-ാം സ്ഥാനത്ത്.
നാഷണൽ അച്ചീവ്മെന്റ് സർവ്വെ 2012 ൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികളുടെ സർവ്വെ ഫലവും വ്യത്യസ്തമല്ല .ഗണിതം,ഭാഷ, എൻവയൺമെന്റൽ സയൻസ് എന്നിവയിലാണ് സർവ്വെ നടത്തിയത്.

ഭാഷയുടെ കാര്യത്തിൽ വായനയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്.500ൽ 282 സേ്കാർ ആണ് യു പി നേടിയത്. കേരളം തമിഴ്നാടിനും പുറകിലായി. ഗണിതത്തിൽ 298 സേ്കാറുമായി യു പി തന്നെ മുന്നിൽ. തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്- 279.കേരളത്തിന് കിട്ടിയത് 244.

ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്
”’പ്രഥം” എന്ന എൻ. ജി. ഒ. നടത്തുന്നതാണ് ‘അസർ’ 2005 മുതൽ 2015വരെയുള്ള അസർ പരിശോധിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അനുക്രമമായി കുറയുന്നതിന്റെ യഥാർഥചിത്രം ലഭിക്കും. കേന്ദ്ര ആസൂത്രണകമ്മീഷൻ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അപ്രോച്ച് പേപ്പറിന് ഉപയോഗിച്ച സുപ്രധാന രേഖകളിലൊന്ന് അസർ ആയിരുന്നു. 2011-12 ലെ ഇക്കണോമിക് സർവ്വെയ്ക്കും 2011ലെ ലോക ബാങ്കിന്റെ ഫാസ്റ്റ് ട്രാക്ക് ഇനീഷ്യേറ്റീവിനും ഇത് അടിസ്ഥാനമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏഴു ലക്ഷം പ്രൈമറി കുട്ടികളിലാണ് ‘പ്രഥം’ സർവ്വെ നടത്തിയത്. 25000 വളണ്ടിയർമാർ 570ഗ്രാമീണജില്ലകളിൽ മൂന്നുലക്ഷം വീടുകളിൽ സർവ്വെനടത്തി. കേരളത്തിൽ 14 ജില്ലകളിൽ 347 സ്ക്കൂളുകൾ സന്ദർശിച്ചിരുന്നു.
2014ലെ അസർ റിപ്പോർട്ടിൽ നിലവാരത്തകർച്ച കേരളത്തിൽ രൂക്ഷമാകുകയാണ് എന്നാണ് പറയുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന മൂന്നിലൊന്ന് വിദ്യാർഥികൾക്കും രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല .അഞ്ച്വർഷം മുമ്പ് ഇത് നാലിൽ ഒന്നായിരുന്നു. നാലാം ക്ലാസിലെ 25 ശതമാനത്തിനും ഒന്നാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല.അഞ്ചാം ക്ലാസിലെ 60.7ശതമാനത്തിനും മൂന്നക്കസംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാൻ കഴിയില്ല.സർക്കാർ സ്ക്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 25 ശതമാനത്തിനു മാത്രമേ ഹരിക്കാൻ അറിയുകയുള്ളു.

2012ലെ റിപ്പോർട്ടനുസരിച്ച്കേരളത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 21.4ശതമാനം കുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാനറിയില്ല.65.2 ശതമാനത്തിന് മുന്നാം ക്ലാസിലെ പാഠങൾ വായിക്കാൻ അറിയില്ല. ഈ പഠനത്തിന് ലളിതരീതിയാണ് അവലംബിച്ചത്.സാധാരണ ഉപയോഗിക്കുന്ന അക്ഷരങ്ങളും വാക്കുകളും,ഒന്നാം ക്ലാസ് ടെക്സറ്റിലെ നാലോ അഞ്ചോ വാക്കുകളുള്ള ചെറിയ വാക്യങ്ങൾ, രണ്ടാം ക്ലാസിലെ ഏഴുമുതൽ 10വരെ വാക്യങ്ങളുള്ള ചെറിയ കഥകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു അസർ നിലവാര പരിശോധന.

പഞ്ചാബിലേയും ഹിമാചൽ പ്രദേശിലേയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന71മുതൽ 80ശതമാനം വരെകുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ തെറ്റുകൂടാതെ വായിക്കാൻ കഴിയും. എന്നാൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ 61ശതമാനത്തിനും 70ശതമാനത്തിനും ഇടയിലെ കുട്ടികൾക്കേ ഇതിനു കഴിയൂ എന്നാണ് അസർ പറയുന്നത്. അഞ്ചാം ക്ലാസിലെ 50 ശതമാനത്തിൽ തഴെ കുട്ടികൾക്ക് മാത്രമാണ് കേരളത്തിൽ ഹരണക്രിയ ചെയ്യാൻ കഴിയുന്നത് .എന്നാൽ പഞ്ചാബിൽ 50ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ കുട്ടികൾക്ക് കഴിയും. കേരളത്തിൽ ഏഴാംക്ലാസിൽപഠിക്കുന്ന 5.5ശതമാനത്തിന് മലയാളവാക്കുകൾ കൂട്ടിവായിക്കാൻ കഴിയില്ല.15.8ശതമാനത്തിന് രണ്ടാംക്ലാസിലെ പാഠങ്ങൾ വായിക്കാൻ കഴിയില്ല.എട്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുശതമാനം കുട്ടികൾക്ക് 52ൽനിന്ന്15 കുറയ്ക്കാൻ അറിയില്ല എന്നിങ്ങനെ പോകുന്ന 2012ലെ അസർ.

വാർഷിക വിദ്യാഭ്യാസ വികസന സൂചിക
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം 2013 അവസാനം പുറത്തിറക്കിയ വാർഷിക വിദ്യാഭ്യാസ വികസന സൂചികയിൽ കേരളം ഏഴാം സ്ഥാനത്തുനിന്ന് പതിനാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂപ്പയാണ്(National University of Educational Planning and Administration) റിപ്പോർട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസ വികസന സൂചിക തയ്യാറാക്കുന്നത് ന്യൂപ്പയും മനുഷ്യവിഭവശേഷിവികസനമന്ത്രാലയവും കൂടിയാണ്്.പ്രൈമറിയിൽ കഴിഞ്ഞവർഷമുണ്ടായിരുന്ന ആറാം സ്ഥാനത്തു നിന്ന് 20-ാം സ്ഥാനത്തേക്കാണ് കേരളം പിന്തള്ളപ്പെട്ടത്. അപ്പർപ്രൈമറിയിൽ 13-ാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. സൂചികയിൽ ഒന്നാം സ്ഥാനത്ത് ലക്ഷദ്വീപാണ്. പുതുച്ചേരി, തമിഴ്നാട്, സിക്കിം, കർണ്ണാടക എന്നിവ പുറകെയുണ്ട്. കേരളസർക്കാറിന്റെ കണക്കനുസരിച്ച്പ ത്താംതരത്തിൽ നാലരലക്ഷം പേർ പഠിക്കുമ്പോൾ ഒന്നാം ക്ലാസിൽ 2.6 ലക്ഷം പേരെയുള്ളു.1259 അംഗീകാരമില്ലാത്ത സ്ക്കൂളുകൾ ഡി ഐ എസ് ഇ യുടെ കണക്കിലുണ്ട്.(ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫ് സക്കൂൾ എഡ്യൂക്കേഷൻ).( മാതൃഭൂമി,2013 ഡിസംബർ 8)

കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ വേണ്ടി കണ്ണൂർ ജില്ലാ സർവ്വശിക്ഷാ അഭിയാൻ ‘അക്ഷരത്തെളിച്ചം’ എന്നൊരു പദ്ധതി 2013ൽതുടങ്ങി. ഹൈസ്ക്കൂൾ കുട്ടികൾക്ക് പലവിഷയങ്ങളിലും അടിത്തറയില്ലെന്ന് മനസ്സിലാക്കി ‘എന്റെ കുട്ടികൾ ‘ എന്ന പദ്ധതി യും തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ സഹ കരണത്തോടെ വിദ്യാഭ്യാസ വകുപ്പാണ് പദ്ധതിതുടങ്ങുന്നത്.വിവിധജില്ലകളിൽ ഇപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് 2015ൽ ഡി പി ഐ ഉത്തരവിറക്കി. ഡി പിഇ പി സിദ്ധാന്തം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണെല്ലോ അത്തരമൊരു ഉത്തരവിറങ്ങിയത്.

ഐ.ഐ. ടി
കേരളാസിലബസ് പഠിച്ച് ജയിച്ചുവരുന്ന കുട്ടികൾ പ്രധാനപ്പെട്ട അഖിലേന്ത്യാപരീക്ഷകളിലെല്ലാം ദയനീയമാംവിധം പുറകിലാണ്.ലോകനിലവാരത്തോട് അൽപ്പമെങ്കിലും അടുത്തുനിൽക്കുന്നതായി ഇന്ത്യയ്ക്ക് എടുത്തുകാണിക്കാനുള്ള സ്ഥാപനങ്ങളാണ് ഐ ഐ ടികൾ.അവിടെ പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഹയർസെക്കണ്ടറി ബോർഡ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണംകേട്ടാൽ സാക്ഷര കേരളം ലജ്ജിക്കണം. 2014ൽ 0.42ശതമാനം. 2013ൽ 1.5ഉം 2012ൽ1.7ഉം ആയിരുന്നു.പ്രവേശനം ലഭിച്ചവരിൽ 55.08ശതമാനവും സി ബി എസ് ഇ സിലബസ്പഠിച്ചവരാണ്.ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബോർഡ് പരീക്ഷഎഴുതിയവരിൽനിന്ന്17.48ശതമാനം പേർക്ക് പ്രവേശനം ലഭിച്ചു.

മത്സരം ഒഴിവാക്കിയതോടെ മികവ് ഇല്ലാതായി. എല്ലാവരേയും ജയിപ്പിക്കാൻ തീരുമാനിച്ചതിന്റെ ദുരന്തം.കേരളത്തിൽ മികച്ച അധ്യാപകർ ഉള്ളത് സർക്കാർ സ്ക്കൂളുകളിലാണ്. അവിടെ മത്സരമില്ല. നല്ല നിലവാരമുള്ള പാഠപുസ്തകങ്ങളില്ല. അധ്യാപകൻ വെറും സഹായിയായി നിന്നാൽമതി,പഠിപ്പിക്കേണ്ടതില്ല.പിന്നെ എങ്ങനെ മികവുണ്ടാകും?.

സി എ ജി റിപ്പോർട്ട്

കുട്ടികളുടെ പഠന നിലവാരം പരിശോധിക്കാൻ സി എ ജിയുടെ നിർദ്ദേശപ്രകാരം എസ.് സി. ഇ. ആർ.ടി നടത്തിയ പഠനത്തിൽ മനസ്സിലായത് നാലാംക്ലാസിൽ പഠിക്കുന്ന 66 ശതമാനം കുട്ടികൾക്ക് അക്ഷത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയില്ല എന്നാണ്.2015 മാർച്ച 23ന് റിപ്പോർട്ട ്നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്.

ശ്രീദേവി കെ നായരുടെ പഠനം
തിരുവനന്തപുരം നീറമൺകര എൻ എസ് എസ് വനിതാ കേളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെ നായർ നടത്തിയ സർവ്വേഫലം നിലവാരത്തകർച്ച യുടെ ചിത്രം തരുന്നു.കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരമാണ് സർവ്വേയിൽ പരിശോധിച്ചത്.2001ലെ എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു.

ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം, കാസർകോട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത്. മൊത്തം 16 സ്ക്കൂളുകളിലെ 742 കുട്ടികളെ സർവ്വെക്ക് വിധേയരാക്കി.ഇവരിൽ എഴുത്തിൽ എ ഗ്രേഡ് കിട്ടിയത് എട്ടുപേർക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട ്എ ജെ ബി സ്ക്കൂളിലെ കുട്ടികളായിരുന്നു.അവിടെ ചെന്നപ്പോൾ കണ്ടത് ഡി പി ഇ പി ചാർട്ടുകളൊക്കെ ഒരു മൂലയിൽ കൂട്ടിയിട്ട് പഴയ രീതിയിൽ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായർ തന്നെ പറയുന്നു. വാക്യത്തിന്റെ അവസാനം പൂർണ്ണവിരാമം വേണമെന്ന് ഒരുശതമാനം കുട്ടികൾക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോർട്ടിലുണ്ട്.

ക്യു ഐ പി സർവ്വെ
2006 എസ് എസ് എൽ സി ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എസ് സി ഇ ആർ ടി ക്വാളിറ്റി ഇം്പറൂവ് മെന്റ് പ്രോഗ്രാമിന്റെ(,ക്യൂ ഐ പി)ഭാഗമായി സർവ്വെ നടത്തിയത്.104 സ്ക്കൂളുകളിലെ നടത്തിയിട്ടുള്ളു എന്നതുകൊണ്ട് സർവ്വെ തള്ളിക്കളയേണ്ടതില്ല. അതനുസരിച്ച് ഗണിതത്തിൽ 85 ശതമാനം കുട്ടികളും പുറകിലാണ്. ഇംഗ്ലീഷിൽ 78,ഹിന്ദിയിൽ 60, സാമൂഹിക ശാസ്ത്രത്തിൽ 28,ഭൗതിക ശാസ്ത്രത്തിൽ 30, രസതന്ത്രത്തിൽ 50,ജിവശാസ്ത്രത്തിൽ 38 ഐടിയിൽ 45, മലയാളത്തിൽ 20 എന്നിങ്ങനെയാണ് പിന്നാക്കമുള്ളവരുടെ ശതമാനം.
2003ൽ മലപ്പുറം ജില്ലയിലെ സ്ക്കൂളുകളിൽ എട്ടാം ക്ലാസിൽ ജില്ലാപഞ്ചായത്തിന്റെ ‘വിജയഭേരി’യുടെ ആഭിമുഖ്യത്തിൽ 160 സർക്കാർ സ്കൂളുകളിലെ കുട്ടികളിൽ പഠനം നടത്തിയിരുന്നു. ചോദ്യങ്ങൾ ലളിതമായിരുന്നു. ആഴ്ചയിലെ ദിവസങ്ങളുടെ പേര് എഴുതുക, മലയാളത്തിലെ നാലു ദിനപ്പത്രങ്ങളുടെ പേരെഴുതുക, മഴക്കാലത്തെക്കുറിച്ച് അഞ്ചുവാക്യത്തിൽ വിവരിക്കുക തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. 45000 പേർക്ക് അക്ഷരവും ഭാഷയും ഗണിതവും ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉറച്ചിട്ടില്ലെന്നുതെളിഞ്ഞു എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.(ആഗസ്ത് 23,2003)
ഈ രീതിയിൽ പഠിച്ച് കോളേജുകളിൽ എത്തിയ തലമുറയും നിലവാരത്തകർച്ചയുടെ പ്രകട ദൃഷ്ടാന്തങ്ങളാണ്.ഏതാനും വർഷം മുമ്പ് കണ്ണൂർ സർവ്വകലാശാല ബിഎ പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം ഇങ്ങനെയാണ്.

‘ ഉരുൾ പൊട്ടിയ മാമലപോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറീകാട്ടാളൻ”

എന്നീ വരികൾ കൊടുത്തിട്ട് ചോദ്യമിതായിരുന്നു അലറിയതാര്?, അലർച്ച ഏതുപോലെ? ഉദ്ധരിച്ച വരികളിൽ തന്നെ ഉത്തരം കൊടുത്തിട്ട് ഇത്തരം ചോദ്യം ചോദിക്കുന്നത് ബിഎ ക്കാരോടാണ്. ബിഎ ക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ ചോദിച്ചാലെ ഉത്തരം കിട്ടു എന്നുവന്നാൽ ചോദ്യം തയ്യാറാക്കിയ അധ്യാപകൻ എന്തുചെയ്യും.

എൻട്രൻസിലെ പ്രകടനം
2010മുതൽ 2016 വരെയുള്ള കേരള മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതിയ കേരളാസിലബസുകാരുടെ പ്രകടനം പരിശോധിച്ചാൽ ഗുണനിലവാരത്തിന്റെ അവകാശവാദങ്ങൾ പൊളിയും. 450 മാർക്കിന്റെ പേപ്പറിന് 10മാർക്കുപോലും വാങ്ങാൻ കഴിയാത്തവരാണ് അയോഗ്യരാകുന്നത്.

കേരള സിലബസ് പഠിച്ച 57901 പേർ 2012ൽ മെഡിക്കൽ എൻട്രൻസ് പരിക്ഷഎഴുതി. 5806 പേർക്ക് യോഗ്യത നേടാനായില്ല.(10.02) ആ പരീക്ഷയിൽ ആദ്യ ആയിരത്തിൽവന്നത്439പേർമാത്രം.(0.84) സിബി എസ് ഇ പഠിച്ച16718പേർ എഴുതിയതിൽ396പേർ യോഗ്യത നേടിയില്ല(2.36)ആദ്യ ആയിരത്തിൽവന്നത്527പേർ.(3.15). ഐ സി എസ് ഇ 894പേരാണ് പരീക്ഷഎഴുതിയത്.29പേർ യോഗ്യത നേടിയില്ല.(3.24) ആദ്യആയിരത്തിൽ വന്നത് 30പേർ.( 3.55)

2013ൽ കേരളസിലബസ് പഠിച്ചവരിൽ എഞ്ചിനിയറിഗ് ,മെഡിക്കൽ എൻട്രൻസ് പരിക്ഷ എഴുതിയവരിൽ യഥാക്രമം 25000വും 8000വുംഅയോഗ്യരായി.

2014ൽഎഞ്ചിനീയറിങ്ങിന് 29091പേരും മെഡിക്കലിന്10437പേരും 10മാർക്കുവാങ്ങാൻ കഴിയാതെ അയോഗ്യരായി.സംസ്ഥാനസിലബസ് പഠിച്ചവരാണ് കൂടുതൽ അയോഗ്യരായത്. സിബി എസ് ഇ പഠിച്ച 20464പേർ പരീക്ഷ എഴുതിയതിൽ19793പേർ യോഗ്യത നേടി. ഐ സി എസ് ഇ പഠിച്ച്1027പേർ പരീക്ഷ എഴുതിയതിൽ1001പേർ യോഗ്യത നേടി.

വിദ്യാലയങ്ങൾ ശൂന്യമാകുന്നു
ഡി പി ഇ പി നടപ്പാക്കിയതിന്റെ മറ്റൊരു ഫലം പൊതുവിദ്യലയങ്ങളിൽ നിന്ന് കുട്ടികളുടെ കൊഴിച്ചിലാണ്. 1994ൽ ഡി പി ഇ പി തുടങ്ങുമ്പോൾ കേരളത്തിൽ 58 0 8105 കുട്ടികൾ ഉണ്ടായിരുന്നു. 2016 ൽ അത് 30 ലക്ഷത്തിനടുത്തെത്തയിയിരിക്കുന്നു. നൂറുകണക്കിന് സ്കൂളുകൾ കുട്ടികളില്ലാത്ത്തിന്റെ പേരിൽ അടച്ചുപൂട്ടി. എത്ര കുട്ടികളുണ്ട് എന്ന കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലുമില്ല. 6000ത്തോളം സ്കൂളുകൾ അൺ ഇക്കണോമിക് ആണ്.ഇല്ലാത്ത കുട്ടികളുടെ വ്യാജ കണക്കുണ്ടാക്കി എത്രയോ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഇങ്ങനെ പ്രവർത്തിച്ച സ്കൂളിലെ 25 അധ്യാപകരെ 2014ൽ സ്പെൻഡ് ചെയതു. കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ പതിനായിരത്തിൽ പ്പരം അധ്യാപകർക്ക് പണിയില്ലാതായി. സ്വകാര്യമാനേജർമാർ ലക്ഷങ്ങൾ കോഴവാങ്ങി നിയമനം നൽകിയ അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിക്കാനാണ് പുതിയ തീരുമാനം.

ലോകബാങ്കും ഐ എം എഫും അമേരിക്ക നേതൃത്വം നൽകുന്ന ജി 7 രാജ്യങ്ങളുടെ താത്പര്യത്തിനുവേണ്ടി പ്രവർത്തിക്കന്ന സ്ഥാപനങ്ങളാണെന്ന് ലോകബാങ്കിന്റെ പ്രസിഡണ്ടും 2001ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായിരുന്ന ജോസഫ് ഇ സ്റ്റിഗ്ളിസ് തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനുമായിരുന്നു സ്റ്റിഗ്ളീസ്. ലോകക്രമം തങ്ങളുടെ താത്പര്യത്തിനുവേണ്ടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പററ്റോക്രസി ആവിഷ്ക്കരിച്ചതായിരുന്നു ഡി പി ഇ പി. ഏറ്റവും സമ്പന്നരായ ജി 7 രാജ്യങ്ങളുടെ തലവൻമാരും 147 മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെ തലപ്പത്തുള്ളവരും ലോകബാങ്ക്.ഐ എം എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ അധികാരികളും ഉൾപ്പെടുത്ത സിസ്റ്റത്തെയാണ് കോർപ്പററ്റോക്രസി എന്നു വിളിക്കുന്നത്.

ചിന്ത വളർത്തിയെടുക്കുന്നതിനു പകരം വൈദഗ്ധ്യം ശീലിപ്പിച്ച് തൊഴിൽസേനയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഓർമ്മ ശക്തിയെ തള്ളിപ്പറഞ്ഞ് എഴുത്തു പരിക്ഷ ഒഴിവാക്കാൻ ശ്രമിച്ചത് അതിനുവേണ്ടിയാണ്. മിണ്ടാതെ പണിയെടുക്കുന്നവർമതി. ഡി പി ഇ പി ഇന്ത്യയിൽ നടപ്പിലാക്കാൻ അടിസ്ഥാനമാക്കിയത് യശ്പാൽ കമ്മിറ്റി റിപ്പോർട്ടാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയാ വിദ്യാലയങ്ങളിലും മാത്രം സിബിഎസ് ഇയും മറ്റെല്ലായിടത്തും ഡി പി ഇ പിയും നടപ്പിലാക്കാനാണ് യശ്പാൽ ശുപാർശ ചെയ്തത്. ആലോചനാസേഷിയുള്ള വർക്ക് ഡി പി ഇ പിയുടെ അപകടം അതിൽനിന്നുതന്നെ വ്യക്തമാകും. ഇതെത്രയും വേഗം തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിച്ചാൽ വരും തലമുറകൾ രക്ഷപ്പെടും.

കടപ്പാട് -- ആര്‍ക്കോ അറിയില്ല

Sunday, August 27, 2017

ഓണ സദ്യ


ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം.

1. സാമ്പാര്‍
2. അവിയല്‍
3. തോരന്‍
4. കാളന്‍
5. ഓലന്‍
6. പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9. മാങ്ങാക്കറി
10. നാരങ്ങ അച്ചാര്‍
11. പരിപ്പ്
12. എരിശ്ശേരി
13. രസം

സാമ്പാര്‍
〰〰〰
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

അവിയല്‍
〰〰〰〰
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.

തോരന്‍
〰〰〰
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

കാളന്‍
〰〰〰
കാളന്‍നേന്ത്ര കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.
പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍
〰〰〰
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക.
ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.
ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

പച്ചടി
〰〰
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക് , കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
〰〰〰
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചിക്കറി
〰〰〰〰
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശർക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി
〰〰〰〰〰
നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി
〰〰〰〰
ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി
〰〰〰〰
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി, കറിവേപ്പില.

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പരിപ്പ്
〰〰〰
ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
〰〰〰〰〰
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍ വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

Tuesday, August 22, 2017

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.


          സാധാരണ എല്ലാ വർഷവും കാണുന്നതാണങ്കിലും ഇന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ എല്ലാ അങ്ങാടികളുടെ നടുവിലും മുട്ടിന് മുട്ടിന് ദേശീയ പതാക ഉയർത്തുന്നു.പല പല സംഘടനകളുടെ പേരിൽ .പല പല രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെ പേരിൽ .അപ്പോൾ എന്നിൽ വന്ന ഒരു ചിന്ത പങ്കുവയ്ക്കണമെന്ന് തോന്നി.നാടിന്റെ സ്വാതന്ത്ര്യ ദിനമാണ് ആലോഷിക്കുന്നത്. അതിൽ പോലും ഒരു അങ്ങാടിയിൽ ഉള്ളവർ തമ്മിൽ ഐക്യമില്ല. പിന്നെ നമ്മുടെ നാട് എങ്ങനെ നന്നാകും.ഇന്ത്യാക്കാരന്റെ ഐക്യത്തിന്റെ ഭാഗമായാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ചിന്തിക്കുവാനുള്ള വിവേകം പോലും നമ്മൾ ഇന്ത്യാക്കാർക്ക് ഇല്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു അങ്ങാടിയിൽ / ഒരു പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ഒരുമയോടെ നടത്തേണ്ട ഒരു ചടങ്ങല്ലേ ഈ ദേശീയപതാക ഉയർത്തലും രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയിൽ പങ്ക് ചേർന്ന് അത് ഒരു ആഘോഷമാക്കലും.എല്ലാവരും ഒന്ന് ചിന്തിക്കുക. നമ്മൾ ഈ നടത്തുന്ന പേ കൂത്തിനെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന് വിളിക്കാൻ പറ്റുമോ എന്ന്. വരും വർഷങ്ങളിലെങ്കിലും നമുക്ക് ഒരു മാറ്റം വേണ്ടേ. പതാക ഉയർത്തി സന്ദേശം നൽകാൻ 'പൊതു സമ്മതനായ ഒരു വ്യക്തിയെ ഒരു നാട്ടിൽ കണ്ടു കിട്ടുകയില്ലേ. വേണ്ട ഓരോ നാടിനേയും  ഒരുമയിൽ നിർത്താൻ കഴിവുള്ള ഒരു അധ്യാപകനെ പോലും ഒരു നാട്ടിൽ കിട്ടില്ല എന്നാണോ. എങ്കിൽ പ്രിയ അധ്യാപകരേ നമ്മൾ ലജ്ജിച്ച് തല താഴ്ത്തേണ്ടിയിരിക്കുന്നു .നമ്മൾ പഠിപ്പിച്ച് വിടുന്ന അറിവ് പകർന്ന് നൽകി വിടുന്ന കുട്ടികളാണ് നാളത്തേ പൗരൻമാർ. കാലങ്ങളോളം സ്കൂളുകളിൽ പഠിപ്പിച്ച് പെൻഷൻ പറ്റിയവരും പെൻഷൻ പറ്റാൻ പോകുന്നവരുമായ അധ്യാപകർ ധാരാളമുള്ള നാടാണ് കേരളം.അവർ പഠിപ്പിച്ച കുട്ടികളാണ് മഹത്തായ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പോലും ഒരുമയോടെ ഒരു പതാക ഒരു പ്രദേശത്ത് ഉയർത്തി തങ്ങളുടെ ഗുരുവിന്റെ കീഴിലെങ്കിലും നാടിന്റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ പരാജയപ്പെടുന്നത്. ഇത്രമേൽ ലജ്ജാകരമായി മറ്റെന്തുണ്ട് നമ്മൾ അധ്യാപക ലോകത്തിന് .നാടിന് വേണ്ടി നല്ല പൗരൻമാരെ വാർത്തെടുക്കേണ്ട കടമയുള്ളവരാണ് നമ്മൾ അധ്യാപകർ. ഒരു ശിഷ്യനും അറിവ് പകർന്നു നൽകിയ ഗുരുവിന് മുകളിലല്ല .ശിഷ്യൻ എത്ര ഉന്നത സ്ഥാനം അലങ്കരിച്ചാലും അതിന് മാറ്റവും ഇല്ല. എന്നിട്ടുപോലും ഈ ആഘോഷവേളയിൽ പോലും നാടിനെ ഒരുമിപ്പിച്ച് നിർത്തുവാൻ അവരെ പഠിപ്പിച്ച ഗുരുക്കൻമാർ പരാജയപ്പെടുന്നു.പിന്നെ എന്താണ് നമ്മൾ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മൾ ഓരോ അധ്യാപകരും ചിന്തിക്കുക .നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ എങ്കിലും നാളെ ഒത്തൊരുമരോടെ ജീവിക്കട്ടെ.ചുരുങ്ങിയ പക്ഷം ഇത്തരം ദേശീയ ആഘോഷവേളകളിലെങ്കിലും.രാജ്യത്തിന്റെ ഐക്യവും പുരോഗതിയുമായിരിക്കട്ടെ നമ്മൾ അധ്യാപകരുടെ മുഖമുദ്ര. നമ്മൾ അധ്യാപകർ നമ്മുടെ കടമയിൽ പരാജയപ്പെട്ടാൽ നാട് നശിച്ച് പോകും.
       
                                                                                                                                ലൈജു .

Friday, August 11, 2017

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്


നിലത്തൊരു തുള്ളി വെള്ളം.
അതിനകത്തൊരു ഉറുമ്പ് കുടുങ്ങി പിടയുന്നു.

വിരൽ തൊട്ട് ഉറുമ്പിനെ എടുത്ത് മാറ്റിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ വഴി മറ്റൊരു ഉറുമ്പ് പെട്ടെന്ന് വന്നു. അവൻ വെള്ളത്തുള്ളിയിൽ കുടുങ്ങിയവനെ കണ്ടു. എന്നെക്കാൾ പരിഭ്രമത്തോടെ വെള്ളത്തുള്ളിക്ക് ചുറ്റും ധൃതിയിൽ ഒന്നു വട്ടം കറങ്ങി അതിൽ മുഖം മുട്ടിച്ചും മുട്ടിക്കാതെയും ഉള്ളിലെ ഉറുമ്പിനെ എത്തിപ്പിടിക്കാൻ ശ്രമിക്കേ, എവിടുന്നെന്നറിയില്ല മറ്റൊരുത്തൻ കൂടി ഓടിപ്പാഞ്ഞ് വന്ന് ആദ്യം വന്ന ഗംഗാധരനൊപ്പം കൂടി. പിന്നെ രണ്ടു പേരും കൂടിയായി വെള്ളത്തുള്ളിയോടുള്ള ഇടി.

രണ്ടാമൻ പവിത്രനാവാനാണ് സാധ്യത. ഗംഗാധരന്റെ അത്ര ശക്തി പോരെന്ന് തോന്നി. ചുറ്റുമുള്ള വായുവിലേക്ക് അവരിൽ നിന്നും റേഡിയോ സിഗ്നലുകളായി സന്ദേശം പോയെന്ന് തോന്നുന്നു. നോക്കി നിൽക്കേ മണികൺഠനും, ബ്രിജേഷും, ഔവ്വക്കറുമായി ആറേഴ് പേർ കൂടി അവിടേക്ക് ഓടിയെത്തി. അതിനകം വെള്ളത്തുള്ളിയിൽ കുടുങ്ങിയവന്റെ ദേഹം പാതിയോളം ഗംഗാധരനും പവിത്രനും ചേർന്ന് പുറത്തേക്ക് വലിെച്ചടുത്തിരുന്നു. അവരെ പിറകിൽ നിന്നും വരിവരിയായി നിന്ന് വന്നവരെല്ലാരും കൂടി കടിച്ചു പിടിച്ചു വലിച്ചതോടെ അപകടത്തിൽ പെട്ടവൻ ബ്ലുക്കെന്ന ശബ്ദത്തോടെ പുറത്തെത്തി. ശബ്ദം ഞാൻ കേട്ടില്ല. അവർ കേട്ടതാണ്. അതോടെ ഗംഗാധരൻ പിടി വിട്ടു. ബോധം പോയവൻ സാവകാശം എഴുന്നേറ്റു. ദേഹം കുടഞ്ഞു. എല്ലാവരേം നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധാരണമട്ടിൽ അവർക്കൊപ്പം വരി തെറ്റാതെ അവരുടെ ലോകത്തേക്ക് ഓടിപ്പോയി.

എന്തുകൊണ്ടാണെന്നറിയില്ല.
ആരും മൊബൈൽ എടുക്കുന്നത് കണ്ടില്ല.
വെറുതെ നോക്കി നിൽക്കുന്നത് കണ്ടില്ല.
കാഴ്ച്ചക്കാരായി മാറുന്നത് കണ്ടില്ല.
അവർക്കെല്ലാം ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു.
അപകടത്തിൽ പെട്ടത് അവർ ഓരോരുത്തരും ആയിരുന്നു.

പണ്ടൊക്കെ മനുഷ്യരും ഇതു പോലെയായിരുന്നു.
ഇപ്പോൾ നമ്മൾ വളർന്നില്ലെ!

ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?

ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?

         സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം

മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്

എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്

സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്

പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം

ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്

അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്

ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍‌കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്

പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍‌കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്

പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ

കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു

പ്രാര്‍ത്ഥന

സ്വാഗതം

രക്ഷിതാക്കള്‍ അറിയാന്‍

പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്

പഠനാനുഭവം

ഉന്നത വിദ്യാഭ്യാസ മേഖല

മികവ് അവതരണം

ക്ലാ‍സ് ടീച്ചറിന്റെ ആമുഖം

രക്ഷിതാക്കളുടെ അഭിപ്രായം

ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം

നന്ദി


പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്

കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്

രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .

അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്

പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്‌സിനെക്കുറിച്ചാണ്

മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്‌സ് ,കലോത്സവം , എക്സിബിഷന്‍ …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാ‍ണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില്‍ പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .

രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല, മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്

സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്

സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂ‍ര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്

സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും .അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി

പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് .അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ ,ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം

മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക

ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ ,അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .

ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്

അതില്‍ , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്

മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്

പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്

പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് .അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്

സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് )യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും .ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ

കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും .

ഗാന്ധിജി ക്വിസ്

ഗാന്ധിജി ക്വിസ്


1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
 4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
 6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
 28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
 31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
 33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
 34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
 40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
 45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി |കെട്ടി ദു:ഖം പ്രകടിപ്പിച്ചു48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-

 അന്നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്

മനുഷ്യനെത്ര ക്രൂരന്‍

മനുഷ്യനെത്ര ക്രൂരന്‍



               തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ മാന്‍പേട ഒരു ശബ്ദം കേട്ടത്.
ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂര്‍പ്പിച്ചു...,

അപകടമെന്ന് മനസ്സിലാക്കിയ മാന്‍പേട താന്‍ പിന്തിരിഞ്ഞോടിയാല്‍ തന്‍റെ കുഞ്ഞിനു ആപത്താണന്ന് മനസ്സിലാക്കി ശബ്ദം കെട്ടിടത്തെക്കോടി......

അതൊരു ഇര തേടി വന്ന സിംഹമായിരുന്നു. സിംഹത്തിന്റെ മുന്നിലെത്തിയ മാന്‍പേട
മറ്റൊരു ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ സിഹം മാന്‍പേടയെ
പിന്തുടര്‍ന്നു.....

രണ്ടു പേരും കട്ടക്കുകട്ടയായ് കുതിച്ചു . പെട്ടെന്ന് മാന്‍പേട സിഹത്തിനു നേരെ തിരിഞ്ഞു നിന്നു അതുകണ്ട സിഹം അമ്പരന്ന്‍ ഒരു നിമിഷം പകച്ചു നിന്നു....

നിസ്സഹായകന്റെ നേരിടല്‍ ആരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കും. മാന്‍ പേട പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു ഇനി നിനക്കെന്നെ ഭക്ഷിക്കാം"
അപകടം പതിയിരിപ്പുണ്ടെന്ന് സംശയിച്ച് സിംഹം ചോദിച്ചു
അതന്താ നീഅങ്ങനെപറയുന്നത്...?

ഒന്നുമില്ല, ഞാന്‍ നിന്നെ കണ്ട് ഭയന്ന് ഓടിയതല്ല , മറിച്ച് അവിടെ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഓടിയതാണ്. കാരണം അവിടെ എന്‍റെ പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്.......,

അവിടെ വെച്ച് നീ എന്നെ കടിച്ച് കീറിയാലും എന്‍റെ മുന്നില്‍ വെച്ച് അവരെ കടിച്ചു കീറായാലും
അതുകണ്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല....,
മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല.
പക്ഷേ , മരണത്തെക്കാള്‍ വേദനയാണ് ഞങ്ങള്‍ക്ക് ആ കാഴ്ച്ച"

ഞാന്‍ നിറഞ്ഞ മനസ്സോടെ പറയുകയാണ് നിനക്കെന്നെ ഭക്ഷിക്കാം.......
ഇവിടെ ഞാനും നീയും മാത്രമേയുള്ളൂ...,

ഒരു നിമിഷം നേരത്തെയായാല്‍ എനിക്ക് അത്രയും സമയത്തെ കാത്തിരിപ്പ് ഒഴിവാക്കാം .

പിന്നെ ഒരു കാര്യംകൂടി ,എനിക്കെരു സഹായം ചെയ്യണം .നീ പോകുന്ന വഴിയില്‍ എന്‍റെ കുഞ്ഞുണ്ടാവും അതിനെ കൂടി നീ ഭക്ഷിക്കണം" അതു പാല് മാത്രേ കുടിക്കൂ ,
അതിനെ പാലൂട്ടാന്‍ ഞാന്‍ ഇല്ലങ്കില്‍ അത് വിശന്ന് ഇഞ്ചിഞ്ചായി മരിക്കും .അതെനിക്ക് സഹിക്കില്ല"

അതുക്കൊണ്ട് നീ അതിനെ ഒരു നിമിഷം നേരം കൊണ്ട് കൊല്ലണം. ഇതെന്‍റെ അവസാനത്തെ അപേക്ഷയാണ്....

ഇതല്ലാം കേട്ട് നിന്ന സിംഹം മനസ്സലിഞ്ഞ്‌ സഹതാപത്തോടെ പറഞ്ഞു ,
ഞാന്‍ നിന്നെ ഭക്ഷിക്കാന്‍ വന്നത് ശരി തന്നെ...
പക്ഷെ ഞങ്ങള്‍ക്കൊരു ശീലമുണ്ട് , വിശക്കുന്നതിനു മുന്‍പേ തന്നെ ഇരതേടും. എങ്കിലെ ഞങ്ങള്‍ക്ക് വിശക്കുമ്പോഴേക്കും ഇര കിട്ടൂ...,

ഇതിപ്പോള്‍ എനിക്ക് വിശക്കുന്നതിന്ന് മുന്‍പു തന്നെ നീ നിന്നു തന്നു. വിശപ്പില്ലാത്ത ഞാന്‍ നിന്നെ എങ്ങനെ ഭക്ഷിക്കാനാണ് എന്നും പറഞ്ഞ് സിംഹം മടങ്ങി.,

മാന്‍പേട ആ സിംഹം പോയിമറയും വരെ ആ വലിയ മനസ്സിനെ നോക്കി നിന്നു.
പെട്ടെന്നാണ് മാനിന്‍റെ ശരീരത്തേക്ക് ഒരു അമ്പു തുളച്ച് കയറിയത്,

വേദന കൊണ്ട് പുളഞ്ഞ മാന്‍പേട അതാരാണെന്ന് നോക്കി..
അതൊരു മനുഷ്യനായിരുന്നു..., അയാളുടെ ചുമലില്‍ നാലു കാലുകളും ബന്ധിച്ചു തന്‍റെ കണ്ണിലേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞ്"

താന്‍ എന്തൊക്കെ കാണരുതെന്ന് ആഗ്രഹിച്ചോ ,അതല്ലാം കണ്ട മാന്‍പേട പ്രാണന്‍ വെടിയുന്നതിന്ന് മുന്‍പ് കാടിന്നോട് വിളിച്ച് പറഞ്ഞു......,

'' *_ക്രൂരനാം മര്‍ത്യനേ_*
*_മൃഗത്തോടുപമിക്കരുതേ._*,.''
'' *_മൃഗമെത്ര ഭേദം_*
*_മനുഷ്യനെത്ര ക്രൂരന്‍._*.''.

മനുഷ്യ ക്രൂരതക്ക് ഉപമിക്കാന്‍ വാക്കുകളില്ലാതെ ആ മാന്‍പേട യാത്രയായി...... 

Wednesday, August 9, 2017

തുമ്പ

തുമ്പ


        സാധാരണ എല്ലാ പറമ്പുകളിലും കണ്ടുവരുന്ന കുറ്റിച്ചെടിയാണ് തുമ്പ. ഇതിന് വളരെ ഔഷധഗുണമുണ്ട്. ഇതിന്റെ ഇലകളില്‍ സവിശേഷമായ ഒരുതരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്.

തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും.

തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. 

കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.

തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളിപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. 

മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്റെ ഇല ഉപയോഗിക്കുന്നു. തേള്‍ കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. 

പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. 

തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം, വയറുവേദന ഇവ ഉണ്ടാകില്ല. 

വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. 

ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ.

മുദ്ര ലോൺ അറിയേണ്ടതെല്ലാം...

മുദ്ര ലോൺ അറിയേണ്ടതെല്ലാം... 


       അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് സംരംഭങ്ങൾ ആരംഭിക്കുവാൻ വേണ്ടി മോഡി സർക്കാർ ആരംഭിച്ച പത്ത് ലക്ഷം രൂപ വരെ ഈടില്ലാ വായ്പ്പയാണ് മുദ്രാ ലോൺ സ്‌കീം.
ഈ വായ്പ്പാക്കു സ്വത്തോ പണ്ടമോ പണയം വെക്കേണ്ട ആവശ്യമില്ല. സർക്കാർ ആവശ്യപ്പെടുന്ന ഏതാനും ചില നിസ്സാര രേഖകൾ മാത്രം മതി. ഈ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ മുദ്രാ വായ്പ നമ്മുടെ അവകാശമാണ്.
മുദ്രാ ലോൺ ബാങ്ക് മാനേജരുടെ ഔദാര്യമല്ല.
നിങ്ങൾക്ക് ബോധ്യമാവാത്ത കാര്യം പറഞ് ബാങ്ക് വായ്‌പ്പ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്. ആവശ്യമുള്ള രേഖകളുടെ വിവരം ചുവടെ ചേർക്കുന്നു....

1.) സെല്ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി = (വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ്,ആധാർ കാർഡ്, പാൻ കാർഡ് പാസ്സ്‌പോർട്ട് തുടങ്ങിയവ)

2.) പ്രൂഫ് ഓഫ് റെസിഡന്റ്‌സ് = ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീതി (രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തത്)

3.) എസ് സി/ എസ് ടി/ ഓ ബി സി / മൈനോറിറ്റി യിൽ പെടുന്നുവെങ്കിൽ അത് തെളിയിക്കാൻ ഉള്ള രേഖ.

4.) പ്രൂഫ് ഓഫ് ബിസിനസ്സ് ഐഡന്റിറ്റി = അഡ്രസ് ഓഫ് ബിസിനസ്സ്, ബിസിനസ്സ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പോലുള്ളവ. (ബിസിനസ്സ് തുടങ്ങിയിട്ടില്ലെങ്കിൽ വ്യവസായവകുപ്പിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക.)

5.) സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട് = ആറു മാസത്തെ ബാങ്ക് പാസ് ബുക്ക് ഫോട്ടോ കോപ്പി.

6.) നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ കഴിഞ്ഞ രണ്ടു വർഷത്തെ ബാലൻസ് ഷീറ്റ്, ഇൻകം ടാക്സ്, സെയിൽസ് ടാക്സ് റിട്ടേൺസ് ഫയൽ ചെയ്ത രേഖകൾ. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

7.) ഒരു വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റ്. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

8.) ഈ സാമ്പത്തീക വർഷത്തെ വിറ്റ് വരവ്. (നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ മാത്രം)

9.) പ്രോജക്ട് റിപ്പോർട്

10.)മെമ്മോറാണ്ടം & ആർട്ടിക്കിൾ of അസോസിയേഷൻ. (പാർട്ട്ണര്ഷിപ്പ് ആണെങ്കിൽ)

11.) അസറ്റ്‌സ് ആന്റ് ലയബിലിറ്റി സർട്ടിഫിക്കറ്റ്, (പാർട്ടണർഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെങ്കിൽ മാത്രം)

12.) രണ്ടു ഫോട്ടോസ്...
അപ്പോൾ ബിസിനസ്സ് ആരംഭിക്കാൻ ഉള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങൂ...
All the best...

ഏതെങ്കിലും ബാങ്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കിൽ പരാതിപ്പെടൂ.
വിലാസം
Director (Information Technology)
Ministry of Finance
Department of Financial Services
Jeevan Deep Building
Parliament Street
New Delhi - 110 001
Telephone No: 011 - 23346874
Email:wim-dfs@nic.in ....

Narendra Modi Office Contact Details

Narendra Modi Office Address : PRIME MINISTER OF INDIA South Block, Raisina Hill, New Delhi-110011, India

Narendra Modi Office Phone Numbers : +91-11-23012312

Narendra Modi Office Fax Numbers : +91-11-23019545,23016857

Narendra Modi Official Website : www.narendramodi.in

Tuesday, August 1, 2017

നമ്മുടെ മനശാസ്ത്രം


നമ്മുടെ മനശാസ്ത്രം


ഒരു കമ്പനി തങ്ങളുടെ
തൊഴിലാളികള്‍ക്കു
വേണ്ടി സംഘടിപ്പിച്ച
ഒരു സെമിനാറാണ്
വേദി.


അവതാരകന്‍
*പത്തു* പേരെ
വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക്
ക്ഷണിച്ചു.

*പത്തു* പേരുടെ
കയ്യിലും ഓരോ *ബലൂണു*കള്‍
 നല്‍കി -"
എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*
 ഊതിവീര്‍പ്പിച്ച
 ശേഷം നന്നായി
 കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍
 നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

" *ഇല്ല"* എല്ലാവരും
 ഒരേസ്വരത്തില്‍
 മറുപടി പറഞ്ഞു.

*"മത്സരം* തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

" *നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"*

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു.
നമ്മുടെ മനശാസ്ത്രം
 അങ്ങനെയാണ്. *ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം.* ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ സമൂഹത്തില്‍ നടക്കുന്നത്.'' ജോലിസ്ഥലങ്ങളിളിലും, സ്കൂളിലും രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു.
 മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍  ലോകത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു
*തുള്ളി*യാണെങ്കില്‍
ഒരുമിച്ചു ചേരുമ്പോള്‍
നമ്മളൊരു *സമുദ്ര*മാണ് !

ഒറ്റക്ക് നമ്മളൊരു
ദുര്‍ബലമായ *നൂലാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു *പരവതാനി*യാണ് !

ഒറ്റക്ക് നമ്മളൊരു
*കടലാസാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *പുസ്തക*മാണ് !

ഒറ്റക്ക് നമ്മളൊരു
 *കല്ലാ*ണെങ്കില്‍, ഒരുമിച്ചു
 ചേരുമ്പോള്‍ നമ്മളീ
 *ഭൂമി*യാണ് !


പരസ്പരം
*തോല്‍പ്പിക്കാന്‍*
ശ്രമിക്കാതെ ഒറ്റക്കെട്ടായി
നിന്നാല്‍
നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു *വിജയിക്കാം !!"*

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
________

Tuesday, July 25, 2017

വിദ്വാര്‍ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിക്കാന്‍ കഴിയാത്ത അധ്യാപകര്‍ ആ ജോലി നിര്‍ത്തണം

'വിദ്വാര്‍ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിക്കാന്‍ കഴിയാത്ത അധ്യാപകര്‍ ആ ജോലി നിര്‍ത്തണം'


                                                                              നിത്വചൈതന്യയതി.

               ക്ളാസ് മാനേജ് ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയണം. ക്ളാസ് സമയത്ത് കുട്ടികള്‍ സംസാരിക്കുന്നു.അത് അധ്യാപകരുടെ കഴിവുകേടാണ്. ' വിദ്വാര്‍പ്പണം പാത്രമറിഞ്ഞിടേണം' വിദ്വാര്‍ഥിയെ മനസിലാക്കി പഠനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികള്‍ പഠിക്കുന്നു. ഒരു കുട്ടിയെ ക്ളാസില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ കുട്ടിയല്ല പരാജയപ്പടുന്നത് അധ്യാപകരാണ് എന്നോര്‍ക്കണം...കുട്ടിയെ നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെട്ടു എന്നര്‍ഥം... 28 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ ഞാന്‍ ഇന്നുവരെ ക്ളാസ്സില്‍ നിന്നും സ്കൂളില്‍നിന്നും ഒരു കുട്ടിയെപോലും പുറത്താക്കിയിട്ടില്ല. അധ്യാപനം ഒരു തൊഴിലല്ല അതൊരു തപസ്യയാണ്. ഏറ്റവും വിഷമമുള്ള പാഠഭാഗങ്ങള്‍ ജീവിതഗന്ധിയായ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്ന അധ്യാപകനാണ് നല്ല അധ്യാപകന്‍ എന്ന് ഞാന്‍ മനസിലാക്കുന്നു. നല്ല അധ്യാപകര്‍ കുട്ടികളുടെ ഭാഗ്യമാണ്. സ്ഥിരമായി കുറ്റങ്ങള്‍ പറഞ്ഞ് കുട്ടികളുടെ ആത്മവിശ്വാസം കളഞ്ഞ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്ന കുട്ടികളാണ് നാളെ ക്രിമിനലുകളായി മാറുന്നത് എന്ന് നാം ഓര്‍ക്കുക.. ക്രിമിനലുകള്‍ എന്നെ ബാധിക്കില്ല എന്ന് അധ്യാപകര്‍ക്ക് തോന്നുന്നുവെങ്കില്‍ ഓര്‍ക്കുക. നിങ്ങളും ജീവിക്കുന്നത് ഈ സമൂഹത്തിലാണ്.

Thursday, July 20, 2017

അവധി

*അവധി*


                    Earned leave അഥവാ ആർജ്ജിതാവധി:  സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു.
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സാന്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.

Half Pay Leave അഥവാ അർധവേതനാവധി:  ഇത് വർഷത്തിൽ 20 ദിവസമാണ്. സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. പ്രസവാവധി ഉൾപ്പെടെയുള്ള അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.    സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ ഇത് എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.

                 Commuted Leave:  2 ഹാഫ് പേ ലീവ് ഒരു ഫുൾപേ ലീവ് ആക്കി commute ചെയ്ത് എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശന്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.

പ്രസവാവധി:  180 ദിവസമാണ് പ്രസവാവധി. സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ എടുക്കാം.

 NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവർ എത്രയും വേഗം വീണ്ടും പ്രസവിക്കാൻ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല.

 പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  പ്രസവാവധി സർവ്വീസിൽ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല.  ആരോഗ്യം അനുവദിക്കുമെന്കിൽ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നർത്ഥം.

പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെന്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.

പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ 45 ദിവസത്തെ അവധി ലഭിക്കും.

Paternity leave അഥവാ പിത്യത്വാവധി:  ഭാര്യ പ്രസവിക്കുന്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം.  മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം.  പ്രസവം നടക്കുന്ന തീയതിക്ക് മൂന്നുമാസം മുൻപ് വരെയുള്ള കാലത്തും എടുക്കാം. ഇത് പ്രൊബേഷന് യോഗ്യകാലമാണ്.

Casual leave:  കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും മേലധികാരിക്ക് 20 കാഷ്വൽ ലീവും നൽകാൻ അധികാരമുണ്ട്. എന്നാൽ നൽകിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.

നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.

കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം കോംപൻസേറ്റ് ചെയ്തിരിക്കണം.

ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ്.  എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് അപേക്ഷ എഴുതേണ്ടത്.

കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ. എന്നാൽ എലിജിബിൾ ലീവുകൾ എത്ര നാളേക്ക് വേണേലും എടുക്കാം.

മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം.

മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുന്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത്  തൂന്പ ഉണ്ടായാലും എടുക്കാൻ പറ്റാതെ വരും.  ( ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകർപ്പും സൂക്ഷിക്കാനായി ഒരു ഫയൽ പ്രത്യേകം സൂക്ഷിക്കണം. അഡ്വൈസ് മെമ്മോ,  അപ്പോയിൻ്റ്മെൻ്റ് ഓർഡർ,  പിഎസ്സി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്പോയിൻ്റ്മെൻ്റ് ചാർട്ടിൻ്റെ പ്രിൻ്റൗട്ട് തുടങ്ങിയവ സർവ്വീസ് കാലം മുഴുവൻ സൂക്ഷിക്കേണ്ടതാണ്)

മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് രണ്ടു ദിവസം വീതം കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.

*മിഥുൻ ലാൽ*

Tuesday, July 18, 2017

കെ എസ് ആർ ടി സി യുടെ ചരിത്രം

കെ എസ് ആർ ടി സി യുടെ ചരിത്രം ***********************************



                       ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു.

                       ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് നി​യ​മി​ച്ചു.

ബോൾട്ട് ബോംബെയിൽനിന്ന്
***********************
                    ഒ​രു മാ​സ​ത്തി​നു​ള്ള​ൽ സാ​ൾ​ട്ട​ർ സാ​യി​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ന്നും പെ​ർ​ക്കി​ൻ​സ് ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച 60 കോ​മ​റ്റ് ഷാസിക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​പ്പ​ലി​ലെ​ത്തി​ച്ചു. സാ​ൾ​ട്ട​ർ എ​ൻ​ജി​നു മു​ക​ളി​ൽ ഇ​വി​ട​ത്തെ റോ​ഡി​നു പ​റ്റി​യ ക​ന്പി​ക്കൂ​ടു​ക​ൾ തീ​ർ​ത്ത് പി​റ്റേ മാ​സം ഒ​രു ബ​സി​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. സം​ഗ​തി വി​ജ​യ​മാ​യ​തോ​ടെ സാ​ൾ​ട്ട​റും അ​ദ്ദേ​ഹം ഒ​പ്പം കൂ​ട്ടി​യ ത​ദ്ദേ​ശീയ മെ​ക്കാ​നി​ക്കു​ക​ളും ചേ​ർ​ന്ന് ആ​ഞ്ഞി​ലി ഉ​രു​പ്പ​ടി​ക​ൾ​കൊ​ണ്ട് ഷാസിക്കു മു​ക​ളി​ൽ ബോ​ഡി കെ​ട്ടി. ത​കി​ടും ബോ​ൾ​ട്ടു​ക​ളും ബോം​ബെ​യി​ൽ നി​ന്നും ചി​ല്ലു​ക​ൾ ഇം​ഗ്ല​ണ്ടി​ൽ നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​ന്നി​ല്ല ക​ട​ന്പ, ബ​സോ​ടി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളെ വേ​ണ​മ​ല്ലോ. ഹെ​വി വാ​ഹ​നം ഓ​ടി​ക്കാ​ന​റി​യാ​വു​ന്ന​വ​ർ അ​ക്കാ​ല​ത്ത് വി​ര​ളം. ഇ​തി​നും സാ​ൾ​ട്ട​ർ പ​രി​ഹാ​രം ക​ണ്ടെ​ത്തി.

                  തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റോ​ഡി​ൽ കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശീ​ല​നം ന​ൽ​കി ഹെ​വി ഡ്രൈ​വ​ർ​മാ​രാ​യി പ​രി​ശീ​ലി​പ്പി​ച്ചു. അ​ങ്ങ​നെ ബ​സു​ക​ൾ പ​ണി​ത് 1938 ഫെ​ബ്രു​വ​രി 20 ന് ​ശ്രീ ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് മോ​ട്ടോ​ർ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​സ​ർ​വീ​സാ​ണ് ഇ​ന്ന​ത്തെ കെഎ​സ്ആ​ർ​ടി​സി ആ​ന​വ​ണ്ടി​ക​ളാ​യി രൂ​പം മാ​റി​വ​ന്ന​ത്.

                     നാ​ട്ടു​കാ​രും നാ​ട്ടു​പ്ര​മാ​ണി​ക​ളും അ​രി​കു​പ​റ്റി നി​ന്ന രാ​ജ​പാ​ത​യി​ലൂ​ടെ മ​ഹാ​രാ​ജാ​വും അ​മ്മ​ത്ത​ന്പു​രാ​ട്ടി​യും ഇ​ള​യ​രാ​ജാ​വ് ഉ​ത്രാ​ടം​തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യും ബ​ന്ധു ക്യാ​പ്റ്റ​ൻ ഗോ​ദ​വ​ർ​മ​രാ​ജ​യും കു​രു​ത്തോ​ല​ക​ളും ക​സ​വു നേ​രി​യ​തു​ക​ളും കെ​ട്ടി അ​ല​ങ്ക​രി​ച്ച ബ​സി​ൽ പ്രൗ​ഢി​യോ​ടെ ഇ​രു​ന്നു. സാ​ൾ​ട്ട​ർ ബ​സ് സ്റ്റാ​ർ​ട്ടു ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന ക​റു​ത്ത പു​ക പ്ര​ജ​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​യി​രു​ന്നു. ഗി​യ​ർ വ​ലി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ ​രാ​ജ​വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ൾ ഉ​രു​ണ്ടു​നീ​ങ്ങി. രാ​ജാ​വും അമ്മത്തന്പു​രാ​ട്ടി​യും ക​യ​റി​യ ബ​സിനു പി​ന്നാ​ലെ 33 ബ​സു​ക​ൾ അ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ക​വ​ടി​യാ​ർ കൊ​ട്ടാ​രം​വ​രെ​യു​ള്ള എ​ഴു​ന്ന​ള്ള​ത്തോ​ടെ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കി​യി​ല്ല, പി​റ്റേ ദി​വ​സം മു​ത​ൽ (21 മു​ത​ൽ) തി​രു​വ​ന​ന്ത​പു​രംക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഈ ​ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി.

ഒരു മൈലിന് അര ചക്രം
*******************
                   പു​ഷ് ബാ​ക്ക് സീ​റ്റും ഡോ​ൾ​ബി സം​ഗീ​ത​വു​മു​ള്ള ഇ​ക്കാ​ല​ത്തെ ഹൈ ​ടെ​ക് വ​ണ്ടി​ക​ളോ​ടൊ​ന്നും തു​ല​ന​പ്പെ​ടു​ത്താ​വു​ന്ന​വ​യാ​യി​രു​ന്നി​ല്ല ഈ ​സാ​ൾ​ട്ട​ർ ബോ​ഡി കെ​ട്ടി​യി​റ​ക്കി​യ ഈ ബ​സു​ക​ൾ.

                       ആ ​ബ​സു​ക​ളു​ടെ​യൊ​ക്കെ പു​റ​കു​വ​ശ​ത്താ​യി​രു​ന്നു വാ​തി​ൽ. ന​ടു​വി​ൽ സ​ഞ്ചാ​ര​മാ​ർ​ഗം. മു​ൻ​ഭാ​ഗ​ത്ത് തു​ക​ൽ പൊ​തി​ഞ്ഞ ര​ണ്ട് ഒ​ന്നാം​ക്ലാ​സ് സീ​റ്റു​ക​ൾ. ഒ​രു ബ​സി​ൽ 23 പേ​ർ​ക്കു ക​യ​റാ​നാ​യി​രു​ന്നു അ​നു​മ​തി. ഇ​രി​ക്കാ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഉ​റ​പ്പി​ച്ച ത​ടിക്കസേ​ര​ക​ൾ.

                        ഓ​രോ റൂ​ട്ടി​ലെ​യും ചാ​ർ​ജ് നി​ര​ക്കു​ക​ൾ അ​ന​ന്ത​പു​രം ദേ​ശ​മെ​ങ്ങും പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ അ​ത് വാ​യി​ച്ച​റി​യാ​ൻ ജ​നം തി​ക്കി​ത്തി​ര​ക്കി. ഒ​രു മൈ​ലി​ന് അ​ര​ച്ച​ക്രം ആ​യി​രു​ന്നു അ​ന്നു ബ​സ് ചാ​ർ​ജ്. ഒ​ന്നാം​ക്ലാ​സ് ടി​ക്ക​റ്റി​ന് അ​ന്പ​തു ശ​ത​മാ​നം നി​ര​ക്കു കൂ​ടു​ത​ൽ ന​ൽ​ക​ണം. മൂ​ന്നു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ഫ്രീ. ​മൂന്നു മു​ത​ൽ പ​തി​നാ​ലു വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് ഹാ​ഫ് ടി​ക്ക​റ്റ്. ല​ഗേ​ജി​ന് പ്ര​ത്യേ​കം കൂ​ലി ന​ൽ​കു​ക​യും വേ​ണ്ട. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ച​ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ യാ​ത്രാ ബ​സു​ക​ളോ​ടൊ​പ്പം ഒ​രു പാ​ഴ്സ​ൽ ബ​സും പ്ര​ത്യേ​കം ഓ​ടി​ച്ചി​രു​ന്നു. റോ​ഡു​ക​ളേ​റെ​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തോ ക​ല്ലു​പാ​കി​യ​തോ ആ​യി​രു​ന്നു.

                         തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ​സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​ർ ബ​സ് സ​ർ​വീ​സു​ക​ളു​ടെ തു​ട​ക്കം. ക​ന്യാ​കു​മാ​രി​വ​രെ മു​പ്പ​തു സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നീ​ള​മു​ള്ള ബോ​ണ​റ്റും നീ​ളം​കു​റ​ഞ്ഞ ബോ​ഡി​യു​മാ​യി ഫോ​ർ​ഡ്, ഷെ​വ​ർ​ലെ, ഓ​സ്റ്റി​ൻ ഇം​ഗ്ല​ണ്ട് ക​ന്പ​നി ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം നി​ര​ത്തി​ലെ​ത്തി. 1950 ക​ളി​ൽ തി​രു​കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ബ്രി​ട്ടീ​ഷ് ലെയ് ലൻ​ഡ്, ബ്രി​ട്ടീ​ഷ് കോ​മ​റ്റ്, ഫോ​ർ​ഡ,് ഫാ​ർ​ഗോ ക​ന്പ​നി ബ​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്തു. അ​ങ്ങ​നെ ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രംവി​ട്ട് കൊ​ച്ചി​യി​ലു​മെ​ത്തി.

                           തി​രു​കൊ​ച്ചി സം​സ്ഥാ​ന​ത്ത് അ​ന്ന​ത്തെ ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം മെ​യി​ൻ സെ​ൻ​ട്ര​ൽ റോ​ഡ് എ​ന്ന എം​സി റോ​ഡാ​യി​രു​ന്നു. റൂ​ട്ടു​ക​ളി​ൽ പാ​ല​ങ്ങ​ൾ വി​ര​ള​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​ത്തു​ക​ട​വു​ക​ളി​ൽ ബ​സു​ക​ളെ ച​ങ്ങാ​ട​ങ്ങ​ളി​ൽ അ​ക്ക​ര​യി​ക്ക​രെ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് ഹി​ന്ദു​സ്ഥാ​ൻ ക​ന്പ​നി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ ബെ​ഡ്ഫോ​ർ​ഡ്, പ്രീ​മി​യ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യ​ർ ഫാ​ർ​ഗോ എ​ന്നി​വ​യും തു​ട​ർ​ന്ന് ടാ​റ്റാ ക​ന്പ​നി െമ​ഴ്സി​ഡ​സ് ബെ​ൻ​സു​മാ​യി ചേ​ർ​ന്ന് ടാ​റ്റാ മെ​ഴ്സി​ഡ​സ് ബെ​ൻ​സും ബ​സു​ക​ൾ നി​ർ​മി​ച്ചു നി​ര​ത്തി​ലി​റ​ക്കി. ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​ന്‍റെ ആ​ദ്യ ബെ​ൻ​സ് ബ​സ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത് പ​തി​ഞ്ഞ മു​ഖ​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു. 1956 ൽ ​അ​ലു​മി​നി​യം പ​ച്ച പെ​യി​ന്‍റു​ക​ള​ടി​ച്ച് അ​ന​ന്ത​പു​രി​യി​ലൂ​ടെ ഓ​ട്ടം തു​ട​ങ്ങി. വൈ​കാ​തെ സ​മാ​ന​മാ​യ രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ലെ​യ് ലാ​ൻ​ഡ് ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ഒ​ന്നി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സ് ഘ​ടി​പ്പി​ച്ച റോ​ഡ് ട്രെ​യി​ൻ, ഒ​ന്ന​ര ഡ​ക്ക​ർ, ഡ​ബി​ൾ ഡ​ക്ക​ർ തു​ട​ങ്ങി വി​വി​ധ ഫാ​ഷ​ൻ ബ​സു​ക​ൾ.

അങ്ങനെ കെഎസ്ആർടിസി
**************************
                  1950ലെ ​റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട് ആ​ക്ടി​ലെ വ​കു​പ്പ് 44 പ്ര​കാ​രം 1965ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ച​ട്ട​ങ്ങ​ൾ ആ​വി​ഷ്കരി​ക്കു​ക​യും 1965 ഏ​പ്രി​ൽ ഒ​ന്നി​ന് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് സ്വ​യം​ഭ​ര​ണ ശേ​ഷി​യു​ള്ള ഒ​രു കോ​ർ​പ​റേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തു. അ​താ​ണ് ഇ​പ്പോ​ഴ​ത്തെ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​ഥ​വാ കെഎ​സ്ആ​ർ​ടി​സി. ചു​വ​പ്പു നി​റ​വും ആ​ന​മു​ദ്ര​യും അ​ന്നു മു​ത​ൽ ഈ ​ബ​സു​ക​ൾ​ക്കു സ്വ​ന്തം.

                   33 ബ​സു​ക​ളി​ൽ ഓ​ട്ടം തു​ട​ങ്ങിയ കാ​ലം പോ​യി. ഇ​ന്നു കെഎസ്ആ​ർ​ടി​സി​ക്ക് 6304 ബ​സു​ക​ളും 6399 ഷെ​ഡ്യൂ​ളു​ക​ളു​മു​ണ്ട്. സൂ​പ്പ​ർ​ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, ഡീ​ല​ക്സ്, സി​ൽ​വ​ർ​ലൈ​ൻ ജെ​റ്റ്, ശ​ബ​രി എ​യ​ർ​ബ​സ് ഉ​ൾ​പ്പ​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. വോ​ൾ​വോ, സ്കാ​നി​യ വി​ഭാ​ഗ​ത്തി​ൽ ആ​ഡം​ബ​ര ഷെ​ഡ്യൂ​ളു​ക​ളും കെഎസ്ആ​ർ​ടി​സി​ക്ക് ഉ​ണ്ട്. ഇ​തു​കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര​വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഫ്ലോ​ർ ബ​സു​ക​ളും.

            പ്ര​തി​ദി​നം 16.8 ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. സാ​ൾ​ട്ട​ർ സാ​യി​പ്പ് തി​രു​വ​ന​ന്ത​പു​രം ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ൻ​ട്ര​ൽ വ​ർ​ക്സി​ലാ​ണ് ബ​സു​ക​ൾ ബോ​ഡി ചെ​യ്തു തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ എ​ട​പ്പാ​ൾ, ക​ള​മ​ശ്ശേ​രി, മാ​വേ​ലി​ക്ക​ര വ​ർ​ക്്ഷോ​പ്പു​ക​ളി​ലും ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നു.

Kadappad
റെ​ജി deepika.com
Pictures.aanavandi.com,web
Related Posts Plugin for WordPress, Blogger...