Thursday, December 13, 2012

ഞാന്‍





ഓര്‍ക്കുന്നു ഞാന്‍ എന്‍റെ ബാല്യകാലത്തെ 



Wednesday, November 28, 2012

കരച്ചില്‍






 കരച്ചില്‍


മരിച്ചു കിടക്കുന്ന  അമ്മയുടെ അടുത്തിരുന്ന്
മൂത്തമകള്‍ ശാന്തി കരയുകയാണ്.
ആരൊക്കെ ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നിര്‍ത്താന്‍ ആയില്ല. 
അവസാനം ബോഡി എടുക്കുന്ന സമയത്ത്അവള്‍ അമ്മയെ കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ പരസ്പരം പറഞ്ഞു. 
എന്തൊരു സ്നേഹം.....

 പെട്ടന്ന് അച്ഛന്‍ അമ്മയുടെ കയ്യില്‍ കിടന്ന ഒരു വള ഊരി അവള്‍ക്കു നല്‍കി. അതോടെ അവളുടെ കരച്ചിലും നിന്നു. അപ്പോളാണ് അവള്‍ പിടിച്ചിരുന്നത് അമ്മയുടെ വളയിലാണല്ലോ എന്ന് കാണികള്‍ ഓര്‍ക്കുന്നത്.

Tuesday, November 20, 2012

ഡോക്ടര്‍



ഡോക്ടര്‍ 

ഒത്തിരി ഡോക്ടര്‍ മാരെ കണ്ടതിനു ശേഷമാണ്
മനു രാജു ഡോക്ടറെ കണ്ടത്.
രാവിലെ തന്നെ എത്തിയെങ്കിലും പത്താമത്തെ നമ്പര്‍ ആണ് 
മനുവിന് കിട്ടിയത്.
ഡോക്ടറുടെ മുറിയില്‍ കയറിയതും അവനെ ഡോക്ടര്‍ അടിമുടി പരിശോധിച്ചു. നൂറു രൂപയുടെ ഒറ്റ നോട്ട് നീട്ടിയപ്പോള്‍ 
 വലിയ ഒരു കുറുപ്പടിയോടൊപ്പം
 ഡോക്ടര്‍ തന്‍റെ മൊബൈല്‍ നമ്പര്‍ കൂടി നല്‍കി.


എന്നിട്ട് മനുവിനോട് പറഞ്ഞു. രോഗം മാറിയാല്‍ വിളിച്ചു പറയണം.
അവന്‍ അതിശയത്തോടെ ചോദിച്ചു അതെന്തിനാണ് ഡോക്ടര്‍ ......
 ഡോക്ടറുടെ മറുപടി കേട്ട് മനു തരിച്ചു നിന്നു. എനിക്കും ഇതേ രോഗം തന്നെയാണ് .


Saturday, November 17, 2012

പ്രാര്‍ഥന



പ്രാര്‍ഥന


"ദൈവമേ, എനിക്കൊരു 
നായ്‌കുട്ടിയെ തരേണമേ..."
രാമു പ്രാര്‍ഥിച്ചു.
അതിന്‍റെ കാരണവും അവന്‍
 ദൈവത്തോട് പറഞ്ഞു. 
അമ്മയുടേയും, അച്ഛന്‍റെയും , ചേച്ചിയുടേയും
ചീത്ത കേട്ടു മടുക്കുമ്പോള്‍,
എനിക്കു ചീത്ത പറയാനും ആരെങ്കിലും വേണ്ടേ.....

Monday, November 12, 2012

റൂമിയുടെ മൊഴിമുത്തുകള്‍


റൂമിയുടെ മൊഴിമുത്തുകള്‍

നിങ്ങള്‍ക്ക് വേദന തോന്നുമ്പോള്‍ സഹനതക്കായി
ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
ഈ വേദനയ്ക്ക് അതിന്‍റെതായ ചില ഗുണങ്ങളുണ്ട്.
അവന്‍ കരുതിയാല്‍ വേദന തന്നെ ആനന്ദമായി മാറും.
ബന്ധനം മോചനമാകും.
കരുണയുടെ ജലവും കോപത്തിന്‍റെ അഗ്നിയും രണ്ടും വരുന്നത് ദൈവത്തില്‍നിന്നാണെന്നും സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകും .

Sunday, November 11, 2012

പഴയ തൊടുപുഴ





         പഴയ തൊടുപുഴ

അര നൂറ്റാണ്ട് മുമ്പ് തൊടുപുഴ നഗരം എന്ന് പറഞ്ഞാല്‍ കാരിക്കോടും , മങ്ങാട്ടുകവലയും , കാഞ്ഞിരമറ്റം കവലയും അടങ്ങുന്ന മേഖല ആയിരുന്നു.മലയോരങ്ങളില്‍  നിന്നുള്ള ചുക്ക് , കുരുമുളക്, മഞ്ഞള്‍, തുടങ്ങിയ മലഞ്ചരക്ക് എത്തിയിരുന്നത് കാഞ്ഞിരമറ്റം കവലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആണ് . ഇവിടെ നിന്നും ഇവ കൊച്ചിയിലേക്ക് കയറ്റിപോകുന്നതിന് കാളവണ്ടികള്‍ നിരന്നു കിടക്കുന്ന കാഴ്ച പഴമക്കാരുടെ ഓര്‍മകളില്‍ ഇന്നുമുണ്ട്.

റബ്ബര്‍ കൃഷി വ്യാപകമായതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ വരവ് കുറഞ്ഞു. ഇതോടെ കിഴക്കിന്‍റെ വ്യാപാര മേഖലയും തകര്‍ന്നു. കാരിക്കോടും വലിയ വാണിജ്യ കേന്ദ്രമായിരുന്നു . ഇവിടെ ആണ്ടുതോറും നടക്കുന്ന കുംഭഭരണി മഹോല്‍സവം വലിയ വ്യാപാര മേള കൂടിയായിരുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിദൂര ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വ്യാപാരികളും ഇവിടെ എത്തിയിരുന്നു. അവരില്‍ പലരും ഇവിടെ സ്ഥിര താമസമാക്കി.ചങ്ങനാശേരിയില്‍ നിന്നും വ്യാപാരത്തിന് പാര്‍പ്പുറപ്പിച്ച റാവുത്തര്‍മാരാണ് പ്രമുഖ വിഭാഗം.

രണ്ടു രാജാവിന്‍റെ ഭരണ സിരാകേന്ദ്രം എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരിക്കോട് (തൊടുപുഴ) ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നത്തെ തൊടുപുഴയും മുവാറ്റുപുഴയും, പൂഞ്ഞാറും അടങ്ങുന്ന കീഴ്മല നാടിന്‍റെയും പിന്നീട് വടക്കുംകൂര്‍ രാജവംശത്തിന്‍റെയും ആസ്ഥാനമായിരുന്നു  കാരിക്കോട്.
കരിങ്കല്ലില്‍ നിര്‍മിച്ച , നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ണാര്‍മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോളും കാണാം.അണ്ണാര്‍മഠത്തിന്‍റെ കൊത്തുപണി ചെയ്ത കല്‍തൂണുകളും , തളവുമെല്ലാം ചരിത്ര സ്മാരകങ്ങളാണ്.

നൈനാര്‍ പള്ളി,കാരികോട് ക്ഷേത്രം , അണ്ണാര്‍ മഠം , റബ്ബര്‍ തോട്ടങ്ങളില്‍ ചിതറികിടക്കുന്ന കൊത്തുവേല ചെയ്ത കല്ലുകള്‍ തുടങ്ങിയവ ചരിത്രത്തിന്‍റെ കണ്ണികളാണ്. നൂറ്റാണ്ടുകള്‍ മുമ്പ് നിലനിന്ന കീഴ്മല നാടിന്‍റെ അവശിഷ്ടങ്ങള്‍......,....

Wednesday, November 7, 2012

അമ്മിഞ്ഞപ്പാല്‍..........................




അമ്മിഞ്ഞപ്പാല്‍


ഞാന്‍ പിറന്നു വീണു......

പൂക്കള്‍ വിടരാന്‍ അറക്കുന്ന, തുമ്പികള്‍ വിരുന്നെത്താത്ത, മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ പരസ്പരം തമ്മില്‍തല്ലി വെട്ടിക്കീറുന്ന സംഘര്‍ഷ ഭൂമിയില്‍ .....

അവിടം കീഴടക്കിയ ആ കലാപകാരികള്‍ എന്‍റെ വീടായ ചായ്പ്പിലും കയറി ക്കൂടി . ചൂടിലും പൊടിയിലും വരണ്ട തൊണ്ട നനക്കാന്‍ അടഞ്ഞ കണ്ണുകളുമായി ചുണ്ടുകള്‍ കൊണ്ട് ഞാന്‍ അമ്മയുടെ മാറിടത്തില്‍ പരതുമ്പോള്‍ .... ആ കലാപകാരികളുടെ തീ പാറുന്ന കണ്ണുകള്‍ എന്‍റെ മാതാവിനുമേല്‍ പതിഞ്ഞു. പ്രസവ വേദനയാല്‍ പുളയുന്ന ചോരയില്‍ കുതിര്‍ന്ന എന്‍റെ മാതാവിന്‍റെ കഴുത്തിലും ആ കാപാലിക ഖഡ്ഗം ആഴ്ന്നിറങ്ങി... എന്‍റെ ചുണ്ടിലേക്ക്  ചൂടുള്ള ഒരു തുള്ളി രക്തം ഇറ്റുവീണു . എന്‍റെ മനം മന്ത്രിച്ചു. 

         ഇതായിരിക്കും അമ്മിഞ്ഞപ്പാല്‍..........................,................

Thursday, September 27, 2012

അമ്മ


                                                അമ്മ

ബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മയ്ക്ക്  അർബ്ബുദമാണെന്നു കേട്ടു.
അമ്മയെ കണ്ടിട്ട്  ഏറെക്കാലമായി. 
സ്വപ്നത്തിൽ‌പോലും കാണാറില്ല. ഓർക്കാറുമില്ല.


ഞാൻ ചെല്ലുമ്പോൾ  കട്ടിലിൽ തലയണകൾ ഉയർത്തിവെച്ച് ചാരിക്കിടക്കുകയാണ്  അമ്മ. അരികിൽ ചില അയൽക്കാരികൾ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അമ്മ നീരസത്തോടെ ചോദിച്ചു:
പത്രത്തിലും ടി.വി.യിലുമൊന്നും വാർത്ത കൊടുത്തിരുന്നില്ലല്ലൊ. പിന്നെങ്ങനെ അറിഞ്ഞു?”


ഞാൻ മിണ്ടിയില്ല. 


ആരും ഒന്നും മിണ്ടിയില്ല.


അസഹ്യമായ നിശ്ശബ്ദത.


അല്പം കഴിഞ്ഞ് അമ്മയുടെ ശിരസ്സിൽ സ്പശിച്ചുകൊണ്ടുഞാൻ ചോദിച്ചു: 
വേദനയുണ്ടോ?”
ഒരു പരിഹാസച്ചിരിയോടെ എന്റെ കൈ മെല്ലെ എടുത്തു മാറ്റി അമ്മ പറഞ്ഞു:
നീ കാ‍രണം സഹിച്ച വേദനകൾ  ഓർക്കുമ്പൊ ഇതൊന്നും ഒരു വേദനയല്ല.
 അയൽക്കാരികൾ വിഷമത്തോടെ പരസ്പരം നോക്കി.


ഞാൻ മിണ്ടാതെ ഇറങ്ങിപ്പോന്നു.


കുറെനാൾ കഴിഞ്ഞു. അമ്മ തീരെ അവശയാണെന്നു കേട്ടു.
വീണ്ടും ഞാൻ ചെന്നു.അമ്മയുടെ അരികിലിരുന്നു. ശോഷിച്ച കൈകളിൽ സ്പർശിച്ചു.അമ്മ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.എനിക്കു പേടിയായി. 
ക്ഷീണിച്ച സ്വരത്തിൽ അമ്മ പറഞ്ഞു: 
ഞാൻ ചാവാറായോ എന്ന്  ഇടയ്ക്കിടയ്ക്കിങ്ങനെ വന്നു നോക്കണംന്നില്ല. ധൃതിപിടിച്ചിട്ട് ഒരു കാര്യവുമില്ല. സമയമാകുമ്പൊഴേ മരിക്കൂ.


ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോന്നു.


ഒരു ദിവസം വെളുപ്പാൻ കാലത്തു ഫോൺ വന്നു. 
അമ്മ മരിച്ചു. 
എന്തൊരാശ്വാസം!


അമ്മയെ അവസാനമായി കാണാൻ ഞാൻ ചെന്നു.
കോടിപുതച്ചു കിടക്കുന്നു.
ഞാൻ അല്പനേരം കാൽക്കൽ നിശ്ശബ്ദനായി നിന്നു.


കുറച്ചു പണം അനിയത്തിയുടെ കയ്യിൽ വെച്ചുകൊടുത്തു ശബ്ദംതാഴ്ത്തി പറഞ്ഞു:
ശവസംസ്കാരത്തിന്. എന്റെ വക.
    “ഏട്ടൻ ഒന്നിനും നിൽക്കണില്ല അല്ലെ?” അവൾ ചോദിച്ചു.
ല്ല.” ഞാ‍ൻ ഒന്ന് ഇടറി.
അവൾ വിഷാദത്തോടെ ചിരിച്ചു.
അവൾക്കെന്നെ അറിയാം.


ഞാൻ നേരെ ആലുവാമണപ്പുറത്തു വന്നു.
ആൽത്തറയിൽ ഇരുന്നു. 
പ്രഭാതമായി. 
മുന്നിൽ നദിയുടെ വായ്ത്തല തിളങ്ങി.
ഉച്ചയായി. 
സന്ധ്യയായി.


ഞാൻ നദിയിൽ മുങ്ങിക്കുളിച്ചു.
വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തു.
തിരിച്ചുപോരുമ്പോൾ മനസ്സു ശൂന്യമായിരുന്നു.
----------------------------------ബാലചന്ദ്രൻ ചുള്ളിക്കാട്

Thursday, August 16, 2012

ദേശീയ ഗണിത വര്‍ഷം

ഈ വര്‍ഷം ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക പ്രശസ്ത ഗണിതശാസ്ത്രജനും അതിലുപരി ഭാരതീയനുമായ ശ്രീനിവാസ രാമാനുജന്‍റെ നൂറ്റിഇരുപത്തി അഞ്ചാമത്തെ ജന്മവാര്‍ഷികമാണ്  ഈ വര്‍ഷം. അദ്ധേഹത്തോടുള്ള ആദരമായിട്ടാണ് നാം ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നത്. 
                                     പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ ഉത്തരം (ഇന്‍ഫിനിറ്റി) അതായത്‌ അനന്തര എന്ന് കണ്ടെത്തിയ മഹാനാണ് അദ്ദേഹം.
കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 1887 ഡിസംബറിലാണ്  ശ്രീനിവാസ രാമാനുജന്‍ ജനിച്ചത്.

ഈ ബ്ലോഗിലേക്ക്
 എല്ലാ കൂട്ടുകാര്‍ക്കും
 സ്വാഗതം .
Related Posts Plugin for WordPress, Blogger...