Sunday, November 11, 2012

പഴയ തൊടുപുഴ





         പഴയ തൊടുപുഴ

അര നൂറ്റാണ്ട് മുമ്പ് തൊടുപുഴ നഗരം എന്ന് പറഞ്ഞാല്‍ കാരിക്കോടും , മങ്ങാട്ടുകവലയും , കാഞ്ഞിരമറ്റം കവലയും അടങ്ങുന്ന മേഖല ആയിരുന്നു.മലയോരങ്ങളില്‍  നിന്നുള്ള ചുക്ക് , കുരുമുളക്, മഞ്ഞള്‍, തുടങ്ങിയ മലഞ്ചരക്ക് എത്തിയിരുന്നത് കാഞ്ഞിരമറ്റം കവലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആണ് . ഇവിടെ നിന്നും ഇവ കൊച്ചിയിലേക്ക് കയറ്റിപോകുന്നതിന് കാളവണ്ടികള്‍ നിരന്നു കിടക്കുന്ന കാഴ്ച പഴമക്കാരുടെ ഓര്‍മകളില്‍ ഇന്നുമുണ്ട്.

റബ്ബര്‍ കൃഷി വ്യാപകമായതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ വരവ് കുറഞ്ഞു. ഇതോടെ കിഴക്കിന്‍റെ വ്യാപാര മേഖലയും തകര്‍ന്നു. കാരിക്കോടും വലിയ വാണിജ്യ കേന്ദ്രമായിരുന്നു . ഇവിടെ ആണ്ടുതോറും നടക്കുന്ന കുംഭഭരണി മഹോല്‍സവം വലിയ വ്യാപാര മേള കൂടിയായിരുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിദൂര ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വ്യാപാരികളും ഇവിടെ എത്തിയിരുന്നു. അവരില്‍ പലരും ഇവിടെ സ്ഥിര താമസമാക്കി.ചങ്ങനാശേരിയില്‍ നിന്നും വ്യാപാരത്തിന് പാര്‍പ്പുറപ്പിച്ച റാവുത്തര്‍മാരാണ് പ്രമുഖ വിഭാഗം.

രണ്ടു രാജാവിന്‍റെ ഭരണ സിരാകേന്ദ്രം എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരിക്കോട് (തൊടുപുഴ) ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നത്തെ തൊടുപുഴയും മുവാറ്റുപുഴയും, പൂഞ്ഞാറും അടങ്ങുന്ന കീഴ്മല നാടിന്‍റെയും പിന്നീട് വടക്കുംകൂര്‍ രാജവംശത്തിന്‍റെയും ആസ്ഥാനമായിരുന്നു  കാരിക്കോട്.
കരിങ്കല്ലില്‍ നിര്‍മിച്ച , നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ണാര്‍മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോളും കാണാം.അണ്ണാര്‍മഠത്തിന്‍റെ കൊത്തുപണി ചെയ്ത കല്‍തൂണുകളും , തളവുമെല്ലാം ചരിത്ര സ്മാരകങ്ങളാണ്.

നൈനാര്‍ പള്ളി,കാരികോട് ക്ഷേത്രം , അണ്ണാര്‍ മഠം , റബ്ബര്‍ തോട്ടങ്ങളില്‍ ചിതറികിടക്കുന്ന കൊത്തുവേല ചെയ്ത കല്ലുകള്‍ തുടങ്ങിയവ ചരിത്രത്തിന്‍റെ കണ്ണികളാണ്. നൂറ്റാണ്ടുകള്‍ മുമ്പ് നിലനിന്ന കീഴ്മല നാടിന്‍റെ അവശിഷ്ടങ്ങള്‍......,....

1 comment:

  1. പഴയ തൊടുപുഴയുടെ ചരിത്രം അറിയാവുന്നവര്‍ കൂട്ടിച്ചേര്‍ക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ ((richusubair@gmail.com) ഈ മെയില്‍ ഉപയോഗിക്കുക.

    ReplyDelete

Related Posts Plugin for WordPress, Blogger...