Friday, May 31, 2013

ഞാനെന്തു പേരിട്ടു വിളിക്കും




                      ഞാനെന്തു പേരിട്ടു വിളിക്കും 



 നീ പെയ്യാതെ പോകുന്ന

സന്ധ്യകളിലൊരിക്കലും
നിന്നോടു പരാതി പറയാറില്ലായിരുന്നു ഞാന്‍.



പക്ഷേ,


മനസ്സില്‍ പ്രതീക്ഷയുടെ
തിരിനാളം കത്തിച്ചു വെച്ചു
വിണ്ണിലുരുണ്ടു കൂടിയ കാര്‍മേഘങ്ങളെ
പെയ്തൊഴിക്കാതെ-
നീ മാഞ്ഞു പോകുമ്പോള്‍...



മനസ്സില്‍ നിറയുന്ന വേദനക്ക്
ഞാനെന്തു പേരിട്ടു വിളിക്കും ?

Tuesday, May 28, 2013

പ്രണയിനി.




പ്രണയിനി.



പ്രിയേ....
ഓര്‍മ്മകളുടെ ഇത്തിരിവെട്ടത്ത്
ഒരിയ്ക്കല്‍ കൂടി നിന്‍റെ മുഖം തെളിഞ്ഞിരിക്കുന്നു.....
നീറുമെന്‍ വേദനകള്‍ക്ക് കൂട്ടിരിയ്ക്കാന്‍
നിന്‍റെ സാമിപ്യം ആഗ്രഹിച്ചു പോവുന്നു ...
നനഞ്ഞ കവിള്‍ത്തടങ്ങളില്‍
നിന്‍റെ മൃദു കരസ്പര്‍ശം കൊതിച്ചു പോവുന്നു ....
ജീവിതവഴിയില്‍ നാം വേര്‍പെട്ടു പോയെങ്കിലും
നിന്നെ മറക്കുവാനാവില്ല ഈ ജന്മത്തില്‍..
നീ എനിക്കേകിയ നിമിഷങ്ങള്‍ക്ക് ഒരായുസ്സിന്റെ നീളമുണ്ട്..
ജീവിതം ഒന്നേയുള്ളൂ എന്ന തിരിച്ചറിവിലും
ഞാന്‍ ഒരിക്കല്‍ കൂടി ആഗ്രഹിച്ചു പോവുകയാ
നീ കൂടെയുള്ള മറ്റൊരു ജന്മത്തിനായ്‌......!!!

തെന്നലേ നീയെന്നുമെന്‍ പ്രിയമുള്ളവള്‍..
പ്രണയം പൂക്കുന്ന താഴ്വരയിലിരുന്ന്
മധുരസ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാം നമുക്ക്‌ ..
മഞ്ഞു പൂക്കളില്‍ ഉമ്മവെയ്ക്കും
നിശാശലഭങ്ങളായ് മാറീടാം...
സ്നേഹം നുരയുന്ന രാവുകളില്‍
പ്രണയം പതയും നിമിഷങ്ങളില്‍
നമ്മളൊന്നായ്‌ മാറും..!!
ഈ ജന്മവും മറു ജന്മങ്ങളും
നീ എന്‍ സഖീ......
നീയെന്‍ പ്രണയിനി..!!

Tuesday, May 14, 2013

ഭാഷാധ്യാപകര്‍ പുറത്താകും


വിദ്യാഭ്യാസ അവകാശ നിയമം: ത്രിഭാഷാ സംവിധാനം തകരും; ഭാഷാധ്യാപകര്‍ പുറത്താകും


                           കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം ഭാഷാധ്യാപകര്‍ക്കും തിരിച്ചടിയാകും. തസ്തിക നിര്‍ണയത്തിലുള്‍പ്പെടെ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വിദ്യാഭ്യാസപരമായി മുന്നോക്കമുള്ള സംസ്ഥാനത്ത് യാന്ത്രികമായി നിയമം നടപ്പാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധ്യാപകസംഘടനകളുടെ വിലയിരുത്തല്‍. ക്ലാസ് അടിസ്ഥാനത്തിലായിരുന്ന അധ്യാപക തസ്തിക നിര്‍ണയം സ്കൂള്‍ അടിസ്ഥാനത്തിലാക്കിയതാണ് ഭാഷാധ്യാപകര്‍ക്ക് വിനയായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി ത്രിഭാഷാ സംവിധാനമാണ് കേരളത്തിലുള്ളത്. ഒന്നുമുതല്‍ ഇംഗ്ലീഷ് ഭാഷ പരിചയപ്പെടുകയും മൂന്നു മുതല്‍ ഇംഗ്ലീഷും അഞ്ചുമുതല്‍ ഹിന്ദിയും പഠിക്കുന്ന രീതിയാണിത്. ഒപ്പം ഒന്നാംതരം മുതല്‍ അറബിയും അഞ്ചുമുതല്‍ സംസ്കൃതവും ഉര്‍ദുവും പഠിക്കാനും സൗകര്യമുണ്ട്. ഇതു പ്രകാരമാണ് ഭാഷാധ്യാപക തസ്തികകളുണ്ടായിരുന്നത്. ഇത് പാടെ തകിടംമറിക്കുന്നതാണ് പുതിയ ഉത്തരവ്. അതുപ്രകാരം സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തിനാണ് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക. ഇതോടെ ഭൂരിപക്ഷം വരുന്ന നാട്ടിന്‍പുറത്തെ സ്കൂളുകളിലും തസ്തികകളില്‍ ഭീമമായ കുറവുണ്ടാവുമെന്ന ആശങ്കയുമുണ്ട്.

                             പുതിയ ഉത്തരവ് പ്രകാരം അഞ്ചാംതരംവരെ ഭാഷാധ്യാപനത്തിന് പ്രത്യേക അധ്യാപകരുണ്ടാവില്ല. ആറു മുതല്‍ എട്ടുവരെ രണ്ട് ഭാഷാധ്യാപകരാണുണ്ടാവുക. ഇതോടെ ഏതെങ്കിലും ഒരു ഭാഷ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവും. കൂടുതല്‍പേരും ഇംഗ്ലീഷ് തെരഞ്ഞെടുക്കുമെന്നതിനാല്‍ മറ്റു ഭാഷാധ്യാപകര്‍ പുറന്തള്ളപ്പെടും. കേരളത്തിലെ 90ശതമാനം സ്കൂളിലും അറബി, ഉര്‍ദു, സംസ്കൃതം അധ്യാപകരുണ്ട്. എന്നാല്‍, പുതുക്കിയ ഉത്തരവില്‍ ഭാഷാധ്യാപകരെക്കുറിച്ച് എവിടെയും വ്യക്തമാക്കുന്നില്ല. ഒമ്പതാംതരം മുതല്‍ വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലാത്തതിനാല്‍ വീണ്ടും മറ്റു ഭാഷകള്‍ പഠിക്കേണ്ടി വരും. ഇതുവഴി ഭാഷാ തുടര്‍ച്ചയും സാഹിത്യപരിചയവും നഷ്ടമാവും. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നുപറയുമ്പോള്‍ 60ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളെക്കുറിച്ച് പറയുന്നില്ല. കേരളത്തിലെ മിക്ക എല്‍പി സ്കൂളുകളും ഇത്തരത്തിലുള്ളതാണ്. അതോടൊപ്പം അഞ്ച് ഡിവിഷനുകളില്‍ രണ്ട് അധ്യാപകര്‍ എങ്ങനെ ക്ലാസ് വിഭജിക്കുമെന്നതിലും വ്യക്തതയില്ല. സ്കൂള്‍ ഘടന മാറാതെ പേര് മാറി പ്രവര്‍ത്തിക്കുമ്പോള്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഒരു തരത്തിലും ഒമ്പതിലും പത്തിലും മറ്റൊരു തരത്തിലും തസ്തിക നിര്‍ണയിക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത രീതിക്കും പുതിയ അധ്യയനവര്‍ഷം സാക്ഷ്യം വഹിക്കേണ്ടിവരും. പുതിയ തസ്തികകള്‍ അധ്യാപക ബാങ്കില്‍ നിന്നായിരിക്കും എന്നുപറയുമ്പോള്‍ പുറത്താവുന്ന അധ്യാപകരുടെ കാര്യത്തില്‍ മൗനംപാലിക്കുന്നതും ആശങ്കക്കിടയാക്കുന്നു.
                                                                                       (ബിജു കാര്‍ത്തിക്)

                                                                                                   deshabhimani

നാട്ടരങ്ങ്




                                                                നാട്ടരങ്ങ്


                                                കേരളിയ സാമുഹ്യ ജീവിതത്തിന്‍റെ സ്പന്ദനമായിരുന്നു ഒരുകാലത്ത് നാടന്‍കലാരുപങ്ങള്‍. ഉച്ച നീചത്വം നിലനിന്നിരുന്ന ഫ്യുടല്‍കാലഘട്ടത്തില്‍ അതിനെതിരെ പ്രതികരിക്കാനുള്ള ആയുധങ്ങളായിരുന്നു ഇത്തരം കലാരുപങ്ങള്‍. കേരളീയ നവോദ്ധാനത്തില്‍ മറ്റു പല ഘടകങ്ങളെപ്പോലെ നാടന്‍കലാരുപങ്ങളും കാര്യമായ സ്വാദിനം ചലിത്തിയിട്ടുണ്ട്. ഒരുകാലത്ത് നാടന്‍ കലയുടെ കലവറ ആയിരുന്നു കേരളം. വൈവിധ്യമാര്‍ന്ന ഈ കലാരുപങ്ങള്‍ പ്രാദേശികമായി സമുഹത്തെ സ്നേഹത്തോടെയും ഐക്യത്തോടെയും കുട്ടിയിണക്കുന്ന വേദികളായിരുന്നു. ഈ കലാരുപങ്ങളില്‍ പലതും അന്യം നിന്നതിലുടെ സാമുഹികമായ കുട്ടയ്മയും സ്നേഹവും ഐക്യവുമാണ് നമുക്ക് നഷ്ടപ്പെട്ടത്. സാമുഹിക പരിവര്‍ത്തനത്തിന് നിതാനമായ മഹത്തായ പല സന്ദേശങ്ങളും തലമുറകളില്‍ നിന്നും തലമുറകളിലെയ്ക്ക് കൈമാറി വന്നിരുന്നത് ഇത്തരം കലാരുപങ്ങളിലുടെയായിരുന്നു. നാടന്‍ പാട്ടുകളും നാടകങ്ങളും കണ്ടാസ്വദിച്ചു വളര്‍ന്ന സമുഹത്തില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉത്തരവാദിത്ത ബോധത്തിന്‍റെയും ധാര്‍മ്മിക ബോധത്തിന്‍റെയും സ്പര്‍ശമുണ്ടായിരുന്നു. 
കാലത്തിന്‍റെ കുത്തൊഴിക്കില്‍ കലാരുപങ്ങള്‍ ശാസ്ത്ര സാംഗേതിക വളര്‍ച്ചയുടെ ചുവടുപിടിച്ച് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയപ്പോള്‍ നമ്മുടെ സ്വോത്വമായിരുന്ന കലകള്‍ നമുക്ക് അന്യമായി. ഇതോടെ പുതു തലമുറകളില്‍ മൂല്യചുതി, അരക്ഷിതാവസ്ഥ, അന്യതാ ബോധം, എല്ലാറ്റിനുമുപരി അധാര്‍മ്മിഘത എന്നിവ തലപൊക്കാന്‍ തുടങ്ങി. ചാനല്‍ സംസ്കാരത്തിന് അടിമപ്പെട്ട ഒരു സമൂഹമായി നമ്മുടെ നാട് മാറിക്കൊണ്ടിരിയ്ക്കുന്നു. സീരിയലുകളിടെ സംഹാര താണ്ഡവത്തില്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട വെക്തി വീട്ടുമുറികളില്‍ തളയ്ക്കപ്പെടുകയാണ്. ഇതിന്‍റെ ഭവിഷത്ത് ഭയാനകമായിക്കുമെന്ന തിരിച്ചറിവാണ് നമ്മുടെ നാടിന്‍റെ തളമായിരുന്ന, സംസ്കാരത്തിന്‍റെ ഭാഗമായിരുന്ന, പാരമ്പര്യവും അനുഷ്ടാന ചരിയായുമായിരുന്ന നാടന്‍ കലകളെയും നാടകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടരങ്ങ് എന്ന കുട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ പ്രേരണയായത്. നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്ലായിരുന്ന നാടന്‍ കലകളെ സ്നേഹിയ്ക്കുന്ന മലയാള ഭാഷയെ സ്നേഹിയ്ക്കുന്ന ഏവര്‍ക്കും ഈ കുട്ടയ്മയില്‍ അണിചേരാം.
                                                                                        സ്നേഹത്തോടെ
                                                                                  http://www.facebook.com/groups/427038590711434/       രവി തൊടുപുഴ.

Related Posts Plugin for WordPress, Blogger...