Tuesday, July 25, 2017

വിദ്വാര്‍ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിക്കാന്‍ കഴിയാത്ത അധ്യാപകര്‍ ആ ജോലി നിര്‍ത്തണം

'വിദ്വാര്‍ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിക്കാന്‍ കഴിയാത്ത അധ്യാപകര്‍ ആ ജോലി നിര്‍ത്തണം'


                                                                              നിത്വചൈതന്യയതി.

               ക്ളാസ് മാനേജ് ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയണം. ക്ളാസ് സമയത്ത് കുട്ടികള്‍ സംസാരിക്കുന്നു.അത് അധ്യാപകരുടെ കഴിവുകേടാണ്. ' വിദ്വാര്‍പ്പണം പാത്രമറിഞ്ഞിടേണം' വിദ്വാര്‍ഥിയെ മനസിലാക്കി പഠനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികള്‍ പഠിക്കുന്നു. ഒരു കുട്ടിയെ ക്ളാസില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ കുട്ടിയല്ല പരാജയപ്പടുന്നത് അധ്യാപകരാണ് എന്നോര്‍ക്കണം...കുട്ടിയെ നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെട്ടു എന്നര്‍ഥം... 28 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ ഞാന്‍ ഇന്നുവരെ ക്ളാസ്സില്‍ നിന്നും സ്കൂളില്‍നിന്നും ഒരു കുട്ടിയെപോലും പുറത്താക്കിയിട്ടില്ല. അധ്യാപനം ഒരു തൊഴിലല്ല അതൊരു തപസ്യയാണ്. ഏറ്റവും വിഷമമുള്ള പാഠഭാഗങ്ങള്‍ ജീവിതഗന്ധിയായ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്ന അധ്യാപകനാണ് നല്ല അധ്യാപകന്‍ എന്ന് ഞാന്‍ മനസിലാക്കുന്നു. നല്ല അധ്യാപകര്‍ കുട്ടികളുടെ ഭാഗ്യമാണ്. സ്ഥിരമായി കുറ്റങ്ങള്‍ പറഞ്ഞ് കുട്ടികളുടെ ആത്മവിശ്വാസം കളഞ്ഞ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്ന കുട്ടികളാണ് നാളെ ക്രിമിനലുകളായി മാറുന്നത് എന്ന് നാം ഓര്‍ക്കുക.. ക്രിമിനലുകള്‍ എന്നെ ബാധിക്കില്ല എന്ന് അധ്യാപകര്‍ക്ക് തോന്നുന്നുവെങ്കില്‍ ഓര്‍ക്കുക. നിങ്ങളും ജീവിക്കുന്നത് ഈ സമൂഹത്തിലാണ്.

Thursday, July 20, 2017

അവധി

*അവധി*


                    Earned leave അഥവാ ആർജ്ജിതാവധി:  സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു.
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സാന്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.

Half Pay Leave അഥവാ അർധവേതനാവധി:  ഇത് വർഷത്തിൽ 20 ദിവസമാണ്. സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. പ്രസവാവധി ഉൾപ്പെടെയുള്ള അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.    സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ ഇത് എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.

                 Commuted Leave:  2 ഹാഫ് പേ ലീവ് ഒരു ഫുൾപേ ലീവ് ആക്കി commute ചെയ്ത് എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശന്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.

പ്രസവാവധി:  180 ദിവസമാണ് പ്രസവാവധി. സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ എടുക്കാം.

 NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവർ എത്രയും വേഗം വീണ്ടും പ്രസവിക്കാൻ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല.

 പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  പ്രസവാവധി സർവ്വീസിൽ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല.  ആരോഗ്യം അനുവദിക്കുമെന്കിൽ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നർത്ഥം.

പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെന്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.

പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ 45 ദിവസത്തെ അവധി ലഭിക്കും.

Paternity leave അഥവാ പിത്യത്വാവധി:  ഭാര്യ പ്രസവിക്കുന്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം.  മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം.  പ്രസവം നടക്കുന്ന തീയതിക്ക് മൂന്നുമാസം മുൻപ് വരെയുള്ള കാലത്തും എടുക്കാം. ഇത് പ്രൊബേഷന് യോഗ്യകാലമാണ്.

Casual leave:  കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും മേലധികാരിക്ക് 20 കാഷ്വൽ ലീവും നൽകാൻ അധികാരമുണ്ട്. എന്നാൽ നൽകിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.

നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.

കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം കോംപൻസേറ്റ് ചെയ്തിരിക്കണം.

ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ്.  എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് അപേക്ഷ എഴുതേണ്ടത്.

കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ. എന്നാൽ എലിജിബിൾ ലീവുകൾ എത്ര നാളേക്ക് വേണേലും എടുക്കാം.

മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം.

മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുന്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത്  തൂന്പ ഉണ്ടായാലും എടുക്കാൻ പറ്റാതെ വരും.  ( ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകർപ്പും സൂക്ഷിക്കാനായി ഒരു ഫയൽ പ്രത്യേകം സൂക്ഷിക്കണം. അഡ്വൈസ് മെമ്മോ,  അപ്പോയിൻ്റ്മെൻ്റ് ഓർഡർ,  പിഎസ്സി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്പോയിൻ്റ്മെൻ്റ് ചാർട്ടിൻ്റെ പ്രിൻ്റൗട്ട് തുടങ്ങിയവ സർവ്വീസ് കാലം മുഴുവൻ സൂക്ഷിക്കേണ്ടതാണ്)

മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് രണ്ടു ദിവസം വീതം കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.

*മിഥുൻ ലാൽ*

Tuesday, July 18, 2017

കെ എസ് ആർ ടി സി യുടെ ചരിത്രം

കെ എസ് ആർ ടി സി യുടെ ചരിത്രം ***********************************



                       ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു.

                       ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് നി​യ​മി​ച്ചു.

ബോൾട്ട് ബോംബെയിൽനിന്ന്
***********************
                    ഒ​രു മാ​സ​ത്തി​നു​ള്ള​ൽ സാ​ൾ​ട്ട​ർ സാ​യി​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ന്നും പെ​ർ​ക്കി​ൻ​സ് ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച 60 കോ​മ​റ്റ് ഷാസിക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​പ്പ​ലി​ലെ​ത്തി​ച്ചു. സാ​ൾ​ട്ട​ർ എ​ൻ​ജി​നു മു​ക​ളി​ൽ ഇ​വി​ട​ത്തെ റോ​ഡി​നു പ​റ്റി​യ ക​ന്പി​ക്കൂ​ടു​ക​ൾ തീ​ർ​ത്ത് പി​റ്റേ മാ​സം ഒ​രു ബ​സി​റ​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി. സം​ഗ​തി വി​ജ​യ​മാ​യ​തോ​ടെ സാ​ൾ​ട്ട​റും അ​ദ്ദേ​ഹം ഒ​പ്പം കൂ​ട്ടി​യ ത​ദ്ദേ​ശീയ മെ​ക്കാ​നി​ക്കു​ക​ളും ചേ​ർ​ന്ന് ആ​ഞ്ഞി​ലി ഉ​രു​പ്പ​ടി​ക​ൾ​കൊ​ണ്ട് ഷാസിക്കു മു​ക​ളി​ൽ ബോ​ഡി കെ​ട്ടി. ത​കി​ടും ബോ​ൾ​ട്ടു​ക​ളും ബോം​ബെ​യി​ൽ നി​ന്നും ചി​ല്ലു​ക​ൾ ഇം​ഗ്ല​ണ്ടി​ൽ നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​ന്നി​ല്ല ക​ട​ന്പ, ബ​സോ​ടി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളെ വേ​ണ​മ​ല്ലോ. ഹെ​വി വാ​ഹ​നം ഓ​ടി​ക്കാ​ന​റി​യാ​വു​ന്ന​വ​ർ അ​ക്കാ​ല​ത്ത് വി​ര​ളം. ഇ​തി​നും സാ​ൾ​ട്ട​ർ പ​രി​ഹാ​രം ക​ണ്ടെ​ത്തി.

                  തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റോ​ഡി​ൽ കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശീ​ല​നം ന​ൽ​കി ഹെ​വി ഡ്രൈ​വ​ർ​മാ​രാ​യി പ​രി​ശീ​ലി​പ്പി​ച്ചു. അ​ങ്ങ​നെ ബ​സു​ക​ൾ പ​ണി​ത് 1938 ഫെ​ബ്രു​വ​രി 20 ന് ​ശ്രീ ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് തി​രു​വി​താം​കൂ​ർ സ്റ്റേ​റ്റ് മോ​ട്ടോ​ർ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​സ​ർ​വീ​സാ​ണ് ഇ​ന്ന​ത്തെ കെഎ​സ്ആ​ർ​ടി​സി ആ​ന​വ​ണ്ടി​ക​ളാ​യി രൂ​പം മാ​റി​വ​ന്ന​ത്.

                     നാ​ട്ടു​കാ​രും നാ​ട്ടു​പ്ര​മാ​ണി​ക​ളും അ​രി​കു​പ​റ്റി നി​ന്ന രാ​ജ​പാ​ത​യി​ലൂ​ടെ മ​ഹാ​രാ​ജാ​വും അ​മ്മ​ത്ത​ന്പു​രാ​ട്ടി​യും ഇ​ള​യ​രാ​ജാ​വ് ഉ​ത്രാ​ടം​തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യും ബ​ന്ധു ക്യാ​പ്റ്റ​ൻ ഗോ​ദ​വ​ർ​മ​രാ​ജ​യും കു​രു​ത്തോ​ല​ക​ളും ക​സ​വു നേ​രി​യ​തു​ക​ളും കെ​ട്ടി അ​ല​ങ്ക​രി​ച്ച ബ​സി​ൽ പ്രൗ​ഢി​യോ​ടെ ഇ​രു​ന്നു. സാ​ൾ​ട്ട​ർ ബ​സ് സ്റ്റാ​ർ​ട്ടു ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന ക​റു​ത്ത പു​ക പ്ര​ജ​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​യി​രു​ന്നു. ഗി​യ​ർ വ​ലി​ച്ച​തോ​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ ​രാ​ജ​വ​ണ്ടി​യു​ടെ ച​ക്ര​ങ്ങ​ൾ ഉ​രു​ണ്ടു​നീ​ങ്ങി. രാ​ജാ​വും അമ്മത്തന്പു​രാ​ട്ടി​യും ക​യ​റി​യ ബ​സിനു പി​ന്നാ​ലെ 33 ബ​സു​ക​ൾ അ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ക​വ​ടി​യാ​ർ കൊ​ട്ടാ​രം​വ​രെ​യു​ള്ള എ​ഴു​ന്ന​ള്ള​ത്തോ​ടെ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കി​യി​ല്ല, പി​റ്റേ ദി​വ​സം മു​ത​ൽ (21 മു​ത​ൽ) തി​രു​വ​ന​ന്ത​പു​രംക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഈ ​ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി.

ഒരു മൈലിന് അര ചക്രം
*******************
                   പു​ഷ് ബാ​ക്ക് സീ​റ്റും ഡോ​ൾ​ബി സം​ഗീ​ത​വു​മു​ള്ള ഇ​ക്കാ​ല​ത്തെ ഹൈ ​ടെ​ക് വ​ണ്ടി​ക​ളോ​ടൊ​ന്നും തു​ല​ന​പ്പെ​ടു​ത്താ​വു​ന്ന​വ​യാ​യി​രു​ന്നി​ല്ല ഈ ​സാ​ൾ​ട്ട​ർ ബോ​ഡി കെ​ട്ടി​യി​റ​ക്കി​യ ഈ ബ​സു​ക​ൾ.

                       ആ ​ബ​സു​ക​ളു​ടെ​യൊ​ക്കെ പു​റ​കു​വ​ശ​ത്താ​യി​രു​ന്നു വാ​തി​ൽ. ന​ടു​വി​ൽ സ​ഞ്ചാ​ര​മാ​ർ​ഗം. മു​ൻ​ഭാ​ഗ​ത്ത് തു​ക​ൽ പൊ​തി​ഞ്ഞ ര​ണ്ട് ഒ​ന്നാം​ക്ലാ​സ് സീ​റ്റു​ക​ൾ. ഒ​രു ബ​സി​ൽ 23 പേ​ർ​ക്കു ക​യ​റാ​നാ​യി​രു​ന്നു അ​നു​മ​തി. ഇ​രി​ക്കാ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഉ​റ​പ്പി​ച്ച ത​ടിക്കസേ​ര​ക​ൾ.

                        ഓ​രോ റൂ​ട്ടി​ലെ​യും ചാ​ർ​ജ് നി​ര​ക്കു​ക​ൾ അ​ന​ന്ത​പു​രം ദേ​ശ​മെ​ങ്ങും പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ അ​ത് വാ​യി​ച്ച​റി​യാ​ൻ ജ​നം തി​ക്കി​ത്തി​ര​ക്കി. ഒ​രു മൈ​ലി​ന് അ​ര​ച്ച​ക്രം ആ​യി​രു​ന്നു അ​ന്നു ബ​സ് ചാ​ർ​ജ്. ഒ​ന്നാം​ക്ലാ​സ് ടി​ക്ക​റ്റി​ന് അ​ന്പ​തു ശ​ത​മാ​നം നി​ര​ക്കു കൂ​ടു​ത​ൽ ന​ൽ​ക​ണം. മൂ​ന്നു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര ഫ്രീ. ​മൂന്നു മു​ത​ൽ പ​തി​നാ​ലു വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് ഹാ​ഫ് ടി​ക്ക​റ്റ്. ല​ഗേ​ജി​ന് പ്ര​ത്യേ​കം കൂ​ലി ന​ൽ​കു​ക​യും വേ​ണ്ട. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ച​ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ യാ​ത്രാ ബ​സു​ക​ളോ​ടൊ​പ്പം ഒ​രു പാ​ഴ്സ​ൽ ബ​സും പ്ര​ത്യേ​കം ഓ​ടി​ച്ചി​രു​ന്നു. റോ​ഡു​ക​ളേ​റെ​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തോ ക​ല്ലു​പാ​കി​യ​തോ ആ​യി​രു​ന്നു.

                         തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ​സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​ർ ബ​സ് സ​ർ​വീ​സു​ക​ളു​ടെ തു​ട​ക്കം. ക​ന്യാ​കു​മാ​രി​വ​രെ മു​പ്പ​തു സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നീ​ള​മു​ള്ള ബോ​ണ​റ്റും നീ​ളം​കു​റ​ഞ്ഞ ബോ​ഡി​യു​മാ​യി ഫോ​ർ​ഡ്, ഷെ​വ​ർ​ലെ, ഓ​സ്റ്റി​ൻ ഇം​ഗ്ല​ണ്ട് ക​ന്പ​നി ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം നി​ര​ത്തി​ലെ​ത്തി. 1950 ക​ളി​ൽ തി​രു​കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ബ്രി​ട്ടീ​ഷ് ലെയ് ലൻ​ഡ്, ബ്രി​ട്ടീ​ഷ് കോ​മ​റ്റ്, ഫോ​ർ​ഡ,് ഫാ​ർ​ഗോ ക​ന്പ​നി ബ​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്തു. അ​ങ്ങ​നെ ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രംവി​ട്ട് കൊ​ച്ചി​യി​ലു​മെ​ത്തി.

                           തി​രു​കൊ​ച്ചി സം​സ്ഥാ​ന​ത്ത് അ​ന്ന​ത്തെ ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം മെ​യി​ൻ സെ​ൻ​ട്ര​ൽ റോ​ഡ് എ​ന്ന എം​സി റോ​ഡാ​യി​രു​ന്നു. റൂ​ട്ടു​ക​ളി​ൽ പാ​ല​ങ്ങ​ൾ വി​ര​ള​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​ത്തു​ക​ട​വു​ക​ളി​ൽ ബ​സു​ക​ളെ ച​ങ്ങാ​ട​ങ്ങ​ളി​ൽ അ​ക്ക​ര​യി​ക്ക​രെ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് ഹി​ന്ദു​സ്ഥാ​ൻ ക​ന്പ​നി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ ബെ​ഡ്ഫോ​ർ​ഡ്, പ്രീ​മി​യ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യ​ർ ഫാ​ർ​ഗോ എ​ന്നി​വ​യും തു​ട​ർ​ന്ന് ടാ​റ്റാ ക​ന്പ​നി െമ​ഴ്സി​ഡ​സ് ബെ​ൻ​സു​മാ​യി ചേ​ർ​ന്ന് ടാ​റ്റാ മെ​ഴ്സി​ഡ​സ് ബെ​ൻ​സും ബ​സു​ക​ൾ നി​ർ​മി​ച്ചു നി​ര​ത്തി​ലി​റ​ക്കി. ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​ന്‍റെ ആ​ദ്യ ബെ​ൻ​സ് ബ​സ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത് പ​തി​ഞ്ഞ മു​ഖ​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു. 1956 ൽ ​അ​ലു​മി​നി​യം പ​ച്ച പെ​യി​ന്‍റു​ക​ള​ടി​ച്ച് അ​ന​ന്ത​പു​രി​യി​ലൂ​ടെ ഓ​ട്ടം തു​ട​ങ്ങി. വൈ​കാ​തെ സ​മാ​ന​മാ​യ രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ലെ​യ് ലാ​ൻ​ഡ് ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ഒ​ന്നി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സ് ഘ​ടി​പ്പി​ച്ച റോ​ഡ് ട്രെ​യി​ൻ, ഒ​ന്ന​ര ഡ​ക്ക​ർ, ഡ​ബി​ൾ ഡ​ക്ക​ർ തു​ട​ങ്ങി വി​വി​ധ ഫാ​ഷ​ൻ ബ​സു​ക​ൾ.

അങ്ങനെ കെഎസ്ആർടിസി
**************************
                  1950ലെ ​റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട് ആ​ക്ടി​ലെ വ​കു​പ്പ് 44 പ്ര​കാ​രം 1965ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ച​ട്ട​ങ്ങ​ൾ ആ​വി​ഷ്കരി​ക്കു​ക​യും 1965 ഏ​പ്രി​ൽ ഒ​ന്നി​ന് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് സ്വ​യം​ഭ​ര​ണ ശേ​ഷി​യു​ള്ള ഒ​രു കോ​ർ​പ​റേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തു. അ​താ​ണ് ഇ​പ്പോ​ഴ​ത്തെ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​ഥ​വാ കെഎ​സ്ആ​ർ​ടി​സി. ചു​വ​പ്പു നി​റ​വും ആ​ന​മു​ദ്ര​യും അ​ന്നു മു​ത​ൽ ഈ ​ബ​സു​ക​ൾ​ക്കു സ്വ​ന്തം.

                   33 ബ​സു​ക​ളി​ൽ ഓ​ട്ടം തു​ട​ങ്ങിയ കാ​ലം പോ​യി. ഇ​ന്നു കെഎസ്ആ​ർ​ടി​സി​ക്ക് 6304 ബ​സു​ക​ളും 6399 ഷെ​ഡ്യൂ​ളു​ക​ളു​മു​ണ്ട്. സൂ​പ്പ​ർ​ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, ഡീ​ല​ക്സ്, സി​ൽ​വ​ർ​ലൈ​ൻ ജെ​റ്റ്, ശ​ബ​രി എ​യ​ർ​ബ​സ് ഉ​ൾ​പ്പ​ടെ സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. വോ​ൾ​വോ, സ്കാ​നി​യ വി​ഭാ​ഗ​ത്തി​ൽ ആ​ഡം​ബ​ര ഷെ​ഡ്യൂ​ളു​ക​ളും കെഎസ്ആ​ർ​ടി​സി​ക്ക് ഉ​ണ്ട്. ഇ​തു​കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര​വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഫ്ലോ​ർ ബ​സു​ക​ളും.

            പ്ര​തി​ദി​നം 16.8 ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. സാ​ൾ​ട്ട​ർ സാ​യി​പ്പ് തി​രു​വ​ന​ന്ത​പു​രം ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ൻ​ട്ര​ൽ വ​ർ​ക്സി​ലാ​ണ് ബ​സു​ക​ൾ ബോ​ഡി ചെ​യ്തു തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ എ​ട​പ്പാ​ൾ, ക​ള​മ​ശ്ശേ​രി, മാ​വേ​ലി​ക്ക​ര വ​ർ​ക്്ഷോ​പ്പു​ക​ളി​ലും ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നു.

Kadappad
റെ​ജി deepika.com
Pictures.aanavandi.com,web

കളിപ്പാട്ടം

കളിപ്പാട്ടം

   റുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. റോഡരികില്‍ കളിപ്പാട്ടങ്ങള്‍ വിൽക്കുന്ന കടയുടെ ചില്ലുകൂട്ടിനുള്ളിലേക്ക് അതീവ താല്പര്യത്തോടെ നോക്കി നിൽക്കുന്ന കുഞ്ഞനിയത്തിയെ കണ്ടു. എന്താണിത്ര താല്പര്യത്തോടെ നോക്കിനില്‍ക്കുന്നതെന്നറിയാനുള്ള കൗതുകത്തോടെ അവനവള്‍ക്കരികിലെത്തി.

പെങ്ങൾ ചില്ലുകൂട്ടിനകത്തെക്ക് വിരല്‍ ചൂണ്ടി. മനോഹരമായ ഒരു ടെഡി ബെയര്‍. അനിയത്തിയുടെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ പൊന്‍തിളക്കം കണ്ട് മറ്റൊന്നുമാലോചിക്കാതെയവന്‍ ചോദിച്ചു –

“മോൾക്കിതു വേണോ ?”

“മ്” അവള്‍ അവനെ നോക്കി പ്രതീക്ഷയോടെ മൂളി.

അവന്‍ അവളെയും കൂട്ടി കടക്കകത്തേക്കു കയറി. നേരെ നടന്നു ചെന്ന് ആ പാവക്കുട്ടിയെടുത്ത് അനിയത്തിയുടെ കൈയില്‍ കൊടുത്തു. അവളുടെ കവിളില്‍ ആയിരം മഴവില്ലുകള്‍ പൂത്തിറങ്ങി.

ഇതെല്ലാം അതീവ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട്‌ പ്രായം ചെന്ന കടയുടമ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു.

പാവയുമെടുത്ത് അനിയത്തിയെയും കൂട്ടി കാഷ് കൌണ്ടിലെത്തിയ പയ്യന്‍ ചോദിച്ചു . “അങ്കിള്‍, ഈ ടെഡി ബെയറിനെന്താണു വില ?”

“മോന്‍റെ കയ്യില്‍ എന്തുണ്ട് തരാന്‍ ?”

ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും കടയുടമ ചോദിച്ചു.

കുട്ടി കയ്യിലിരുന്ന കുഞ്ഞു ബാസ്കറ്റ് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു. അതില്‍ കടപ്പുറത്ത് നിന്നും ഇരുവരും ചേര്‍ന്നു ശേഖരിച്ച മണ്ണുപുരണ്ട കക്കയുടെ തോടുകളും കുഞ്ഞു ശംഖുകളുമായിരുന്നു.

അവന്‍ പ്രതീക്ഷയോടെ കടയുടമയെ നോക്കി. കടയുടമ പണം എണ്ണിയെടുക്കുന്ന ജാഗ്രതയോടെ അവ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കുട്ടിയെ നോക്കി. കുട്ടി തെല്ലാശങ്കയോടെ ചോദിച്ചു – “ഇത് മതിയാകാതെ വരുമോ ?”

“മതിയാകാതെ വരുമോയെന്നോ ? സത്യത്തില്‍ ഇതൊത്തിരി കൂടുതലാണ്. ഞാന്‍ ബാക്കി തരാം കേട്ടോ” എന്ന് പറഞ്ഞു കൊണ്ട് 4 കക്കത്തോടുകള്‍ മാത്രമെടുത്ത് തന്‍റെ മേശവലിപ്പിലിട്ട ശേഷം ബാക്കിയുള്ളവ അവനു തന്നെ തിരിച്ചു നല്‍കി.
അവനത്‌ ഏറെ ആഹ്ളാദത്തോടെ തിരികെ ബാസ്കറ്റില്‍ നിക്ഷേപിച്ച ശേഷം ആഹ്ലാദവതിയായ കുഞ്ഞുപെങ്ങളുടെ കൈപിടിച്ച് യാത്രയായി.

കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോള്‍ കടയിലെ ജോലിക്കാരന്‍ അവിശ്വസനീയതയോടെ കടയുടമയെ സമീപിച്ചു. “ഒരു വിലയുമില്ലാത്ത കുറച്ചു കക്കത്തോടുകള്‍ക്ക് പകരം അങ്ങ് വില കൂടിയ ആ പാവ അവര്‍ക്കു കൊടുത്തുവോ ??"

വൃദ്ധനായ കടയുടമ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു,

“നാം മുതിര്‍ന്നവരെ സംബന്ധിച്ച് അവ തീരെ വിലയില്ലാത്തതാണ്. പക്ഷേ ആ കുട്ടിയെ സംബന്ധിച്ച്  വിലമതിക്കാനാവാത്തതും. ഈ കുഞ്ഞുപ്രായത്തില്‍ പണത്തിന്‍റെ മൂല്യമൊന്നും അവനറിയില്ല. പക്ഷെ വളര്‍ന്നു വലുതാവുമ്പോള്‍ അവനതു മനസ്സിലാകും. ബാല്യത്തില്‍, ഒരു വിലയുമില്ലാത്ത നാല് കക്കത്തോടുകള്‍ കൊടുത്ത് വിലകൂടിയ ഒരു കളിപ്പാട്ടം അനിയത്തിക്ക് വാങ്ങിക്കൊടുത്തത് അവനോര്‍ക്കും. അപ്പോള്‍ തീര്‍ച്ചയായും അവനെന്നെയുമോര്‍ക്കും. ഈ ലോകത്തില്‍ നന്മയുള്ള ചിലതെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവന്‍റെയുള്ളില്‍ നന്മയുടെ ഊര്‍ജ്ജം നിറയും. തനിക്കും നല്ലൊരു മനുഷ്യനാകണമെന്ന് ദൃഡനിശ്ചയം അവനുണ്ടാകും."

നാം ചെയ്യുന്ന നല്ല പ്രവൃത്തികളാണ് ലോകമാകമാനം പ്രകാശം പരത്തി പടര്‍ന്നു പന്തലിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ നന്മയുടെ ഊര്‍ജ്ജം ലോകം മുഴുവന്‍ പ്രസരിപ്പിക്കും. തെറ്റായ പ്രവര്‍ത്തികള്‍ ലോകത്തെ ഇരുട്ടിലാക്കും.”🌹

Wednesday, July 12, 2017

ചാന്ദ്ര ദിന ക്വിസ്

ചാന്ദ്ര ദിന ക്വിസ് 1

1. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖക്ക് പറയുന്ന പേര് എന്താണ്?
2. ചന്ദ്രനില്‍ വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
3. 1957 ഒക്ടോബര്‍ 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു.
  ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ്?
4. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍
5. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ വാലന്റീന തെരഷ്‌കോവക്കുള്ള പ്രസക്തി
6. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം
7. ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം
8. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്
9. അപ്പോളോ യാത്രകള്‍ക്കിടയിലെ 'വിജയകരമായൊരു പരാജയം' എന്ന് വിശേഷിക്കപ്പെട്ട യാത്ര.
10. ചന്ദ്രനില്‍ കാലു കുത്തിയ ഏക ശാസ്ത്രജ്ഞന്‍
11. ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍
12. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന്‍-1 ലെ പരീക്ഷണ ഉപകരണങ്ങളില്‍ ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു, MIP. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്?
13.ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം
14. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം
15.  ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി
16. സൗരയൂഥത്തില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്?
17. ആകാശഗംഗ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്‌സി
18. ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്‍ണ്ണചന്ദ്രന് പറയുന്ന പേര്
19. ചന്ദ്രന്‍, പ്ലൂട്ടോ, ഗാനിമേഡ്, ടൈറ്റാന്‍ എന്നിവയില്‍ ഏറ്റവും വലിയ ഗോളം എതാണ്?
20. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു

ചാന്ദ്രദിന ക്വിസ് - 1 ഉത്തരങ്ങള്‍

1. സെലനോളജി
2. ഗലീലിയോ ഗലീലി
3. സ്പുട്‌നിക്-1 ന്റെ വിക്ഷേപണം
4. ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ പട്ടികള്‍
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത
6. ലൂണ-1 (USSR)
7. സോണ്ട്-5 (USSR, 1968 സപ്തംബര്‍ 15)
8. സാറ്റേണ്‍-5
9. അപ്പോളോ-13
10. ഡോ. ഹാരിസണ്‍ ജാക്ക് സ്മിത്ത്
11. യൂജിന്‍ സെര്‍ണാന്‍
12. മൂണ്‍ ഇംപാക്ട് പ്രോബ്
13. ISRO (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)
14. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍
15. 2014 സപ്തംബര്‍ 24
16. കുള്ളന്‍ ഗ്രഹങ്ങള്‍
17. ആന്‍ഡ്രോമിഡ
18. ബ്ലൂമൂണ്‍
19. ഗാനിമേഡ്
20. ശുക്രന്‍

ചാന്ദ്രദിന ക്വിസ് - 2

1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്

2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു

3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം

4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം

5. ആദ്യ ബഹിരാകാശ സഞ്ചാരി

6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം

7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍

8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്

9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി

10. ചന്ദ്രനെ കുറിച്ചുള്ള പഠനം


ഉത്തരങ്ങള്‍ Quiz 2



1. ശ്രീഹരിക്കോട്ട

2. ഫ്രഞ്ച് ഗയാന

3. ആര്യഭട്ട

4. പ്ലൂട്ടോ

5. യൂറിഗഗാറിന്‍

6. ലൂണ 10 (1966)

7. ഹിജ്‌റ കലണ്ടര്‍

8. ലൂണ 2 (1959)

9. അനൂഷ അന്‍സാരി

10. സെലനോളജി

ലോകാ സമസ്താ സുഃഖിനോ ഭവന്തു.

ലോകാ സമസ്താ സുഃഖിനോ ഭവന്തു.

നൊന്തു പ്രസവിച്ച  അമ്മക്ക്  ഒരു ദിനം .. Mothers day

പോറ്റി വളർത്തിയ അച്ഛന്  ഒരു ദിനം .. Fathers day

കൂടപിറപ്പായ പെങ്ങൾക്കൊരു ദിനം ..Sisters day

കൂടെ വളർന്ന സഹോദരന്  ഒരു ദിനം ... Brothers day

കൂടെ നടന്ന സുഹ്യത്തിനൊരു ദിനം .. Frend ship day

അക്ഷരം  പഠിപ്പിച്ച  അദ്ധ്യാപകനൊരു ദിനം .. Teachers day

സ്ത്രീകൾക്കൊരു ദിനം .. Womens day

 പുരുഷനൊരു ദിനം .. Mens day

കുട്ടികൾക്കൊരു ദിനം ..Childrens day

 അംഗപരിമിതർക്കും  ആശരണർക്കും ആലംഭഹീനർക്കും  ഒരു ദിനം ..

സർവ്വം ക്ഷെമിച്ച ഭൂമിക്കൊരു ദിവസം..

ഇന്നലെ വന ദിനം ..

ഇന്ന്  ജല ദിനം ..

ഇനി  നാളെ  വായു ദിനം ...

അങ്ങനെ ...അങ്ങനെ ..അങ്ങനെ ... 365 ദിവസവും...

കാലങ്ങൾക്ക് മുൻപെ  ഭൂമി ഉണ്ടായിരുന്നു , പ്രക്യതി ഉണ്ടായിരുന്നു , മരങ്ങളും മലകളും പുഴകളും ഉണ്ടായിരുന്നു ..അച്ഛനും അമ്മയും സഹോദരനും  സഹോദരിയും സുഹ്യത്തും ഗുരുവും എല്ലാം ഉണ്ടായിരുന്നു ... അവരെ  എന്നും  ഓർമിച്ചിരുന്നു പൂജിച്ചിരുന്നു... അതിന് വേണ്ടി മാത്രം  ഒരു  ദിനം ഉണ്ടായിരുന്നില്ല.....  ഇതെല്ലാം  സംരക്ഷിച്ചു പോന്ന  ഒരു  സംസ്കാരമുണ്ടായിരുന്നു...

ഭൂമിയെ തൊട്ടു വണങ്ങിയിരുന്നു..മാതാവിനേയും പിതാവിനേയും ഗുരുക്കർമാരേയും ഈശ്വരന് തുല്ല്യം കണ്ടിരുന്നു..

പുഴകളും മരങ്ങളും മലകളും പശുവും പാമ്പും പുല്ലും പുൽചാടിയും വരെ സർവ്വ ജീവജാലങ്ങളേയും   ആരാദിച്ചിരുന്നു സംരക്ഷിച്ചിരുന്നു...

അന്ന് മഴയുണ്ടായിരുന്നു..വെള്ളമുണ്ടായിരുന്നു..വിഷമില്ലാത്ത ഭക്ഷണമുണ്ടായിരുന്നു.. പരസ്പരം സ്നേഹമുണ്ടായിരുന്നു..ബഹുമാനിച്ചിരുന്നു.. നിയ്യും ഞാനും ഉണ്ടായിരുന്നില്ല നമ്മളായിരുന്നു...

ഇടക്കെപ്പോഴൊ  #സംസ്കാരം നശിക്കപെട്ടു... നമുക്കിടയിൽ വേലി കെട്ടി നിയ്യും ഞാനുമായി.. ഭൂമി കോപിച്ചു.. പുഴ മലിനപ്പെട്ടു..
മരങ്ങൾ കട പുഴകി.. പക്ഷി മ്യഗാതികൾ ചത്തൊടുങ്ങി..
അമ്മയേയും പെങ്ങളേയും  കണ്ടാൽ  തിരിച്ചറിയാതെയായി  .. അച്ഛനും  സഹോദരനും ഗുരുവിനും  നേരെ  കയ്യോങ്ങി.. ഭാഷ നശിച്ചു  വേഷം നശിച്ചു...
കുടിക്കാൻ വെള്ളമില്ലാതായി  ..
കഴിക്കാൻ  അന്നമില്ലാതായി.. ശ്വസിക്കാൻ വായുവില്ലാതായി..
 വീണ്ടും വീണ്ടും  പുതിയ ദിനങ്ങൾ  വന്നു കൊണ്ടേയിരുന്നു..
 ആചരിച്ചാചരിച്ചു  365  ദിവസവും  കഴിഞ്ഞു..

നാട് നശിച്ചു ..

അനുകരിക്കേണ്ടത്  മുദ്രാവാക്ക്യങ്ങളും  സിദ്ധാന്തങ്ങളുമല്ലാ..

''മര്യാദകളും ... മാത്യകകളുമാണ്.''

ആചരിക്കേണ്ടത് ദിനങ്ങളല്ലാ..

''സംസ്ക്യതിയും..സംസ്കാരവുമാണ്.''

സംസ്കാരം  വീണ്ടെടുക്കുക.. നഷ്ടപെട്ടതെല്ലാം തിരികെ വരും..

ലോകാ സമസ്താ സുഃഖിനോ ഭവന്തു..

Sunday, July 9, 2017

ന്യൂ ജന്‍ മാതാവ്


ന്യൂ ജന്‍ മാതാവ്


പ്രസവം
കഴിഞ്ഞതിന്റെ
ആലസ്യത്തിൽ
നിന്നും അവൾ
ഉണർന്നു
വരുന്നതേയുള്ളൂ..
ചെറിയ
മയക്കത്തോടെ
 അവളുടെ കൈകൾ കിടക്കയ്ക്കു
ചുറ്റും പരതി...
ഇല്ല,
കാണുന്നില്ല....

എവിടെ, എവിടെ....

അടുത്ത് നിന്ന നഴ്‌സ്‌
ഓടി വന്നു,
ഒച്ച വയ്‌ക്കേണ്ട
അപ്പുറത്ത് ഉണ്ട്,
ഇപ്പോൾ കൊണ്ടു
വരാം....

അവൾ കണ്ണീരോടെ
പിന്നെയും
നിലവിളിച്ചു,
പെട്ടെന്ന് കൊണ്ടു
വരൂ....

ഒരു അമ്മയുടെ
വേവലാതി മനസിലായ നഴ്‌സ്‌ ഓടി ചെന്നു
അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന
കുഞ്ഞിനെ എടുത്ത്
വന്നു അവളുടെ
അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ,
നിന്റെ കുഞ്ഞു.....

ങേ,
ഇതല്ല,
എന്റെ മൊബൈൽ
ആണ് ഞാൻ
ചോദിച്ചത്..

എന്റെ നെറ്റ്‌ ഇന്നത്തോടെ തീരും എല്ലാര്ക്കും msg വിടണം പിന്നെ
സ്റ്റാറ്റസ് മാറ്റണം..   പ്രഫൈൽ പിക് മാറ്റണം അങ്ങനെ എന്തിക്കെയോ ചെയ്യാനുള്ളതാ...  

നല്ല അറിവുകൾ

നല്ല അറിവുകൾ

1. *PAN* - permanent account number.
2. *PDF* - portable document format.
3. *SIM* - Subscriber Identity Module.
4. *ATM* - Automated Teller machine.
5. *IFSC* - Indian Financial System Code.
6. *FSSAI(Fssai)* - Food Safety & Standards Authority of India.
7. *Wi-Fi* - Wireless fidelity.
8. *GOOGLE* - Global Organization Of Oriented Group Language Of Earth.
9. *YAHOO* - Yet Another Hierarchical Officious Oracle.
10. *WINDOW* - Wide Interactive Network Development for Office work Solution.
11. *COMPUTER* - Common Oriented Machine. Particularly United and used under Technical and Educational Research.
12. *VIRUS* - Vital Information Resources Under Siege.
13. *UMTS* - Universal Mobile Telecommunicati ons System.
14. *AMOLED* - Active-matrix organic light-emitting diode.
15. *OLED* - Organic light-emitting diode.
16. *IMEI* - International Mobile Equipment Identity.
17. *ESN* - Electronic Serial Number.
18. *UPS* - Uninterruptible power supply.
19. *HDMI* - High-Definition Multimedia Interface.
20. *VPN* - Virtual private network.
21. *APN* - Access Point Name.
22. *LED* - Light emitting diode.
23. *DLNA* - Digital Living Network Alliance.
24. *RAM* - Random access memory.
25. *ROM* - Read only memory.
26. *VGA* - Video Graphics Array.
27. *QVGA* - Quarter Video Graphics Array.
28. *WVGA* - Wide video graphics array.
29. *WXGA* - Widescreen Extended Graphics Array.
30. *USB* - Universal serial Bus.
31. *WLAN* - Wireless Local Area Network.
32. *PPI* - Pixels Per Inch.
33. *LCD* - Liquid Crystal Display.
34. *HSDPA* - High speed down-link packet access.
35. *HSUPA* - High-Speed Uplink Packet Access.
36. *HSPA* - High Speed Packet Access.
37. *GPRS* - General Packet Radio Service.
38. *EDGE* - Enhanced Data Rates for Globa Evolution.
39. *NFC* - Near field communication.
40. *OTG* - On-the-go.
41. *S-LCD* - Super Liquid Crystal Display.
42. *O.S* - Operating system.
43. *SNS* - Social network service.
44. *H.S* - HOTSPOT.
45. *P.O.I* - Point of interest.
46. *GPS* - Global Positioning System.
47. *DVD* - Digital Video Disk.
48. *DTP* - Desk top publishing.
49. *DNSE* - Digital natural sound engine.
50. *OVI* - Ohio Video Intranet.
51. *CDMA* - Code Division Multiple Access.
52. *WCDMA* - Wide-band Code Division Multiple Access.
53. *GSM* - Global System for Mobile Communications.
54. *DIVX* - Digital internet video access.
55. *APK* - Authenticated public key.
56. *J2ME* - Java 2 micro edition.
57. *SIS* - Installation source.
58. *DELL* - Digital electronic link library.
59. *ACER* - Acquisition Collaboration Experimentation Reflection.
60. *RSS* - Really simple syndication.
61. *TFT* - Thin film transistor.
62. *AMR*- Adaptive Multi-Rate.
63. *MPEG* - moving pictures experts group.
64. *IVRS* - Interactive Voice Response System.
65. *HP* - Hewlett Packard.

*Do we know actual full form of some words???*
66. *News paper =*
_North East West South past and present events report._
67. *Chess =*
_Chariot, Horse, Elephant, Soldiers._
68. *Cold =*
_Chronic Obstructive Lung Disease._
69. *Joke =*
_Joy of Kids Entertainment._
70. *Aim =*
_Ambition in Mind._
71. *Date =*
_Day and Time Evolution._
72. *Eat =*
_Energy and Taste._
73. *Tea =*
_Taste and Energy Admitted._
74. *Pen =*
_Power Enriched in Nib._
75. *Smile =*
_Sweet Memories in Lips Expression._
76. *etc. =*
_End of Thinking Capacity_
77. *OK =*
_Objection Killed_
78. *Or =*
_Orl Korec (Greek Word)_
79. *Bye =*♥
_Be with you Everytime._


Saturday, July 1, 2017

പെണ്ണായാല്‍ ഇങ്ങനെ വേണം

         പെണ്ണായാല്‍ ഇങ്ങനെ വേണം...... 


             “മനൂ… ഇതിൽ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാൻ തന്നു..”
ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല
“എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തിൽ ഞാൻ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാർമേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…”
അവന്റെ സ്വരത്തിൽ നിരാശ നിഴലയിച്ചിരുന്നു..
“മനൂ പ്ലീസ്….എന്നെ നിർബന്ധിക്കരുത്..അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടമതി…”
“രാഖീ..നമ്മുടെ കാര്യമൊക്കെ ഞാൻ വീട്ടിൽ സൂചിപ്പിച്ചു..അവർക്കൊന്നും യാതൊരു എതിർപ്പുമില്ല…” അവൾ പറഞ്ഞുതീരുന്നതിനുമുമ്പ് അവൻ ഇടയ്ക്കുകയറി പറഞ്ഞു
“അതൊക്കെ ശരിയായിരിക്കും.. പക്ഷെ എന്നാലും…”
അവൾ ഒട്ടും താല്പര്യമില്ലാത്ത …. അവന്റെ നിർബന്ധത്തിൽ മറുപടിപറയാനാവാതെ പറഞ്ഞത് പൂർത്തിയാക്കാതെ നിറുത്തി…
“ഒരു എന്നാലും ഇല്ല… ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാൻ ഡിലീറ്റ് ചെയ്തു കളയും….നിനക്കെന്നെ വിശ്വാസമില്ലേ…?
അവൻ അവസാനത്തെ അടവ് പ്രയോഗിച്ചു…
“എന്തിനാ മനു ന് എന്നെ അങ്ങനെ കണ്ടിട്ട്….?” അവൾ എടുത്തടിച്ചപോലെ ചോദിച്ചു
“ഒന്നിനുമല്ല… ചുമ്മാ ഒരു ആഗ്രഹം അത്രമാത്രം… നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി…” അവൻ കപട ദേഷ്യം അഭിനയിച്ചു പറഞ്ഞു…
“ഉം….”
ഒരു മൂളലോടുകൂടി അവൾ കാൾ കട്ട് ചെയ്തു…
അവളുടെ ആ മൂളലിൽ അവന്റെ ചിന്തകളിൽ അവളുടെ നഗ്നമേനിയഴക് നിറഞ്ഞു.. ചിന്തകൾ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു… നെഞ്ചിടിപ്പ് പതിവിലും കൂടി… എന്തോ ഒരു വീർപ്പുമുട്ടൽ മൊബൈൽ പിടിച്ചിരുന്ന അവന്റെ കൈകൾ ചെറുതായി വിറച്ചു… ചുണ്ടുകൾ വരണ്ടു… നിമിഷങ്ങൾ മണിക്കൂറുകളായി അവന് തോന്നി…
അൽപ്പസമയം കഴിഞ്ഞപ്പോൾ അവന്റെ മൊബൈൽ ഒരു മെസ്സേജ് വന്നു… ചങ്കിടിപ്പോടെ അവൻ മൊബൈൽ അൺലോക്ക് ചെയ്തപ്പോൾ തന്നെ വാട്ട്സപ്പ് നോട്ടിഫിക്കേഷൻ തെളിഞ്ഞു…
രാഖി സെന്റ് എ ഫോട്ടോ ‘
അതുകണ്ട് അവന്റെ കണ്ണുകൾ വിടർന്നു.. ദൃതിയിൽ വാട്ട്സപ്പ് ഓപ്പൺ ചെയ്തു അവളുടെ പേരിനൊപ്പം ഒന്ന് എന്നെഴുതിയ പച്ചവട്ടത്തിനു അന്ന് കൂടുതൽ തെളിച്ചമുള്ളപോലെ അവനുതോന്നി… വിറയാർന്ന വിരലുകളാൽ അവളുടെ പേരിൽ അമർന്നു… അവൾ അയച്ച ഫോട്ടോ തെളിഞ്ഞു…
അരയ്ക്കുമുകളിലോട്ടു നഗ്നയായ ഏതോ ഒരു പെൺകുട്ടിയുടെ സെൽഫി..
അതുകണ്ട് അവന്റെ നെറ്റിചുളിഞ്ഞു.. പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള നിരാശ ദേഷ്യമായി അവന്റെ മുഖത്തേയ്ക്കു ഇരച്ചുകയറി… പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ അവളുടെ മുഖവും പേരും തെളിഞ്ഞു… ദേഷ്യം കടിച്ചമർത്തികൊണ്ടു കാൾ അറ്റന്റ് ചെയ്തു ചെവിയിലേയ്ക്കുവച്ചു.. ഹലോ പറയും മുൻപേ അവൾ പറഞ്ഞുതുടങ്ങി
“ഇപ്പോൾ ഞാൻ അയച്ചുതന്ന ഫോട്ടോ ഏത് പെൺകുട്ടിയുടേതാണെന്നു എനിക്കറിയില്ല… മറ്റാരും കാണില്ല അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പെൺകുട്ടി ആർക്കോ അയച്ചുകൊടുത്ത ഫോട്ടോ… പക്ഷെ ഇന്ന് അവളുടെ നഗ്നത ലോകം മുഴുവൻ കാണുന്നു… ഒന്നുങ്കിൽ അവൾ ആർക്കയച്ചുകൊടുത്തോ അവൻ ചതിച്ചു അല്ലെങ്കിൽ ഇന്റർനെറ്റ്‌ ലോകത്തിന്റെ നമ്മളറിയാതെ മുഖത്തിലൂടെ അത് ലോകം കണ്ടു … അതുപോലെയുള്ള നൂറുകണക്കിന് ഫോട്ടോ ഇന്ന് ഇന്റർനെറ്റിൽ കാണാം.. പെൺകുട്ടികളുടെയും സ്ത്രീകളുടെയും… അതുപോലെ ഞാൻ എടുത്തു അയച്ചുതരുന്ന എന്റെ ഫോട്ടോയും ഇന്നല്ലെങ്കിൽ നാളെ ഈ ലോകം മുഴുവൻ കാണുന്ന ഒന്നാകില്ല എന്ന് മനു ന് ഉറപ്പുതരാൻ പറ്റുമൊ…?
അവൾ കിതപ്പോടെ ഒന്ന് പറഞ്ഞു നിറുത്തി
“അത്….പിന്നെ…അത്…ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല രാഖീ…” അവൻ മറുപടി പറയാനാവാതെ വാക്കുകൾക്ക് വേണ്ടി പരതി
ഉറച്ച ശബ്ദത്തോടെതന്നെ അവൾ മറുപടി തുടർന്നു
“ചിന്തിക്കണം മനു…പ്രായപൂർത്തിയായ സ്വന്തം മകളുടെ ആ നഗ്‌ന ഫോട്ടോ എന്റെ മാതാപിതാക്കൾ ഒരിക്കൽ കാണാനിടയായാൽ എന്തായിരിക്കും അവരുടെ അവസ്ഥ… ചങ്ക് പൊട്ടിപ്പോകില്ലേ ആ പാവങ്ങളുടെ… മനുവിന് ഇപ്പോൾ തോന്നിയ ആഗ്രഹം ആ വികാരം തണുത്തുകഴിയുമ്പോൾ തീരും… അതിനപ്പുറത്തേക്ക് ഒന്നുമില്ല….” പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു… അവളുടെ തേങ്ങൽ അവന്റെ ചെവികളിൽ തുളഞ്ഞുകയറി
“സോറി രാഖീ…കരയല്ലേ എന്റെ ഒരു അറിവില്ലായ്‌മകൊണ്ടു ചോദിച്ചുപോയതല്ലേ.. ഞാനിത്രയ്‌ക്കൊന്നും ചിന്തിച്ചില്ല…”
അവന്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു
“മനൂ… എനിക്കുമുണ്ട് വികാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും… നിന്റെ അതിരുകടന്ന മെസ്സേജ് കളും മറ്റും ഞാൻ എതിർക്കുന്നത്… എപ്പോഴെങ്കിലും എന്റെ നിയന്ത്രണം നഷ്ടമായാലോ എന്നുപേടിച്ചാ…. നീ എന്റെ കഴുത്തിൽ താലിചാർത്തി സ്വന്തമാക്കുമ്പോൾ നിനക്കു തരാനുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാ എന്റെ പരിശുദ്ധമായ ശരീരവും മനസും….” പറഞ്ഞു പൂർത്തിയാക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞുപോയി… ആ കരച്ചിൽ അവന്റെ മിഴികളെയും ഈറനണിച്ചു… അൽപ്പനേരം അവരുടെ ഇടയിൽ മൗനം കളിയാടി.. ചില ഏങ്ങലടികൾ മാത്രം… ഒടുവിൽ ആ മൗനം അവസാനിപ്പിച്ചുകൊണ്ട് ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു….
“ഇത്രയും വലിയൊരു നിധിപോലെ നീയെന്ന പുണ്യത്തെ ദൈവം കാണിച്ചു തന്നിട്ടും അത് സ്വന്തമാക്കാൻ ഇനി വൈകിയാൽ ആ നിമിഷങ്ങൾയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം….. നിന്റെ മാതാപിതാക്കൾ വീടിലുണ്ടോ…??”
“ഉണ്ട്…എന്താ മനൂ..?” അവൾ കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു
“ഞാൻ എന്റെ മാതാപിതാക്കളെക്കൂട്ടി അങ്ങോട്ട് വരുവാ നിന്നെ പെണ്ണ് ചോദിയ്ക്കാൻ”
അതുകേട്ട് അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു………

RO Mode അഥവാ Manual Mode - ഒരു കൈ നോക്കിയാലോ ??

PRO Mode അഥവാ Manual Mode - ഒരു കൈ നോക്കിയാലോ ??




NB : മികച്ച ഫോട്ടോസ് , അത് ക്യാമറയുടെ കഴിവിനേക്കാൾ , അത് എടുത്ത വ്യക്തിയുടെ Creativity ആണ് . ഫോട്ടോഗ്രാഫി തിയററ്റിക്കൽ ആയി പറഞ്ഞു തരേണ്ട ഒന്നല്ല ,എന്നാലും ഞാൻ ഒരു ശ്രമം നടത്തുകയാണ് . 



               പലരും സ്മാർട്ഫോൺ ക്യാമറ യൂസ് ചെയ്യുന്നത് ഇങ്ങനെ ആണ് , ക്യാമറ ഓപ്പൺ ചെയ്യുന്നു , ഫോട്ടോ എടുക്കുന്നു . SO SIMPLE.
ചിലർ ഫോക്കസ് പോലും ചെയ്യില്ല , ഫലമോ Blur ആയ ഫോട്ടോസ് അല്ലെങ്കിൽ Detail കുറഞ്ഞ ഫോട്ടോസ് . നല്ല capable ആയ ക്യാമറ ഉള്ള ഫോൺ ആണേൽ മികച്ച shots എടുക്കും , അല്ലാത്തവ അല്പം കഷ്ട്ടപെടും .

            പലരുടെയും ഫോണിൽ മാനുവൽ മോഡ് / പ്രൊ മോഡ് ഉള്ള ക്യാമറ Default ക്യാമറ ആപ്പിൽ തന്നെ ഉണ്ട് . ആ മോഡ് il കാണുന്ന പല കാര്യങ്ങളും മനസ്സിലാവാത്തോണ്ട് വല്ല്യ പരീക്ഷണം ചെയ്യാനൊന്നും നില്ക്കുന്നില്ല എന്നുമാത്രം . എന്നാൽ താല്പര്യം ഉള്ളവർക്ക് പരീക്ഷണം തുടങ്ങാൻ ഈ പോസ്റ്റ്‌ ഉപകരിക്കും എന്ന് കരുതുന്നു .

                  ഈ പ്രൊ മോഡ് il കാണുന്ന ഓപ്ഷൻസ് പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് എപ്പോളും യൂസ് ചെയ്യുന്നതാണ്‌ . പ്രധാനമായും

1) Shutter Speed
2) ISO
3) Exposure Compensation (EV)
4) Focus
5) White Balance (WB)
6) Metering

ഈ 6 ടൈപ്പ് കാര്യങ്ങൾ ആണ് ഓരോ ഫോട്ടോ ഉം കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നത് . നിങ്ങളുടെ ഫോണിൽ ഇതിൽ എല്ലാം ഉണ്ടാവണമെന്നില്ല , ചിലപ്പോൾ കൂടാം.

#Shutter-Speed

              ഷട്ടർ സ്പീഡ് എന്ന് പറയുന്നത് ഓരോ ഫോട്ടോ എടുക്കുമ്പോളും ക്യാമറയുടെ ഷട്ടർ തുറന്നിരിക്കുന്ന സമയം ആണ് . സാധാരണ ഇത് സെക്കന്റ്‌ യൂണിറ്റിലാണ് പറയുക 2Sec , 10Sec , 1/50 sec , 1/250 Sec എന്നിങ്ങനെ . എന്റെ ഫോണിൽ 1/4000 sec  ( ഒരു സെക്കന്റിന്റെ 4000 il ഒന്ന് ) സമയം തൊട്ട് - 30  സെക്കന്റ്‌ വരെ ഷട്ടർ സ്പീഡ് ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് .

ഇത് ഉപയോഗിച്ചാൽ ഉള്ള ഗുണം എന്താണെന്നു വച്ചാൽ , ഒരു faster shutter സ്പീഡ് യൂസ് ചെയ്താൽ നിങ്ങളുടെ ഫ്രെയിമിൽ ഉള്ള ഒരു വസ്തുവിനെ freeze ചെയ്യാൻ സാധിക്കും . ഉദാഹരണം ആയി 1/500 or അതിൽ കൂടുതൽ യൂസ് ചെയ്താൽ , വേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ ക്ലിയർ ഇമേജ് എടുക്കുവാൻ സാധിക്കും .
eg: ഒരാൾ ഓടുന്നത് അല്ലെങ്കിൽ ഒരു പറക്കുന്ന കിളി etc.

ഇനി ഇതെ scene തന്നെ അല്പം movement കാണിച്ചു എടുക്കണേൽ നിങ്ങൾക്ക് ഷട്ടർ സ്പീഡ് കുറയ്ക്കാം . ( eg: രാത്രി വണ്ടികൾ ചീറിപ്പായുന്ന ഫോട്ടോസ് കണ്ട്‌ കാണുമല്ലോ , വരകൾ പോലെ ലൈറ്റ് rays കാണാം , എന്നാൽ വണ്ടികളെ ശരിക്കു കാണാനും പറ്റില്ല )

#ISO

            ലഭ്യമായ വെളിച്ചം ക്രമീകരിച്ചു മികച്ച shots എടുക്കാൻ ISO സഹായിക്കും . കുറഞ്ഞ ISO il ,ക്യാമറക്ക്  ഒരു ഫോട്ടോ correct ആയി എടുക്കാൻ കൂടുതൽ വെളിച്ചം വേണം . നല്ല വെളിച്ചമുള്ളപ്പോൾ നിങ്ങൾക്ക് ISO value കുറച്ചു ഫോട്ടോ എടുക്കാം . ISO കുറയും തോറും ഫോട്ടോയിൽ Noises കുറയും .

എനിക്ക് 50 തൊട്ട് 3200 വരെ അഡ്ജസ്റ്റ് ചെയ്യാം.
ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോയിൽ കൂടുതൽ വെളിച്ചം വേണമെങ്കിൽ , ISO value കൂട്ടണം , അത് പോലെ തന്നെ നേരെ തിരിച്ചും .

> Lower ISO = More Light Required = You will have to use lower shutter speed = Less grains.

> Higher ISO = Less light Required = You will have to use faster shutter speed = More grains.

# EXPOSURE (EV)

ഫ്രെയിം  Brightness set ചെയ്യാൻ ആണ് മെയിൻ ആയി യൂസ് ചെയ്യുന്നത് . Enik -4 to +4 വരെ ആണ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നത് .

Default ആയിട്ട് 0 ആയിക്കും , +ve വാല്യൂസ് brightness കൂട്ടുന്നു , -ve വാല്യൂസ് Brightness കുറക്കുന്നു .

# Focus modes

ഉള്ളതിൽ ഏറ്റവും പരിചിതമായ സംഭവം ഇതാണ് അല്ലേ . :) Auto Focus mode ആണ് കൂടുതലും നമ്മൾ യൂസ് ചെയ്യുന്നത് . മാനുവൽ focus ചെയ്യുകയാണേൽ കൃത്യമായി ഒരു വസ്തുവിനെ ഫോക്കസ് ചെയ്തു എടുക്കാവുന്നതാണ് .

Auto Focus 2 type il കാണുന്നുണ്ട് .

1) Auto Focus - Single
2) Auto Focus - Continous

AF - Single : ഈ മോഡ് il , ക്യാമറ നമ്മൾ tap ചെയ്തു focus ചെയ്ത വസ്തുവിനെ focus lock ചെയ്യുന്നു . അതിനു ശേഷം ക്യാമറ മൂവ് ചെയ്താലും നമുക്ക് പിന്നെയും ആ വസ്തു ഫോക്കസ് ചെയ്യേണ്ട കാര്യമില്ല . കാരണം camera മൂവ് ചെയ്താലും ആ വസ്തുവിന്റെ ഫോക്കസ് അങ്ങനെ തന്നെ നില്ക്കുന്നു .

വസ്തു fixed ആയ ഒരു അവസ്ഥയിൽ ആണേൽ നമുക്ക് ഈ മോഡ് യൂസ് ചെയ്യാം .

AF - Continuous

Ideal for Wildlife or panning photography

ഇതിൽ ക്യാമറ ഫോക്കസ് ലോക്ക് ചെയ്ത ഒരു വസ്തു പിന്നീട് ചലിച്ചാലും , നമ്മൾ ക്യാമറ അടുത്തോട്ടോ അകലേക്കോ മൂവ് ചെയ്താലോ ഫോക്കസ് നഷ്ട്ടം ആകുന്നില്ല . വളരെ നല്ലൊരു ഫീച്ചർ ആണിത് .

# White-balance
ഇതിന്റെ ഒരു ആവശ്യകത എന്തെന്ന് വച്ചാൽ , നമുക്ക് ഫോട്ടോയിലെ  colors മാക്സിമം കറക്റ്റ് ചെയ്യാം .ഓരോ ലൈറ്റ് source നും വ്യത്യസ്ത color temperature ആയിരിക്കും .

എനിക്ക് 2800 K thott 7000K വരെ ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട് .

Cloudy , daylight , tungston , Flurescenet ,Auto  എന്നിങ്ങനെ ചിര പരിചിതമായ terms തന്നെ ആണ് ഇതിൽ ഉള്ളത് . ഞാൻ മിക്കവാറും Auto / Daylight / Cloudy presets aanu യൂസ് ചെയ്യാറ് .

#Metering-Mode

ഒരു വസ്തുനെ ഫോക്കസ് ചെയ്തു എടുക്കുമ്പോൾ , അതിനു അനുസൃതമായി മൊത്തം scene ile Shutter speed ഉം ISO ഉം അഡ്ജസ്റ്റ് ആകുന്നു .

Evaluate Metering mode : മുഴുവൻ ഫ്രെയിമിൽ നിന്നും വെളിച്ചത്തിന്റെ അളവ് എടുത്തു അതിന്റെ ആവറേജ് എടുത്തു Exposure value അതായത് വെളിച്ചം ക്രമീകരിക്കുന്നു

Center- Weighted Metering mode :
ഇതിൽ ഫ്രെയിമിലെ center area il നിന്നും b(40-50 %) വെളിച്ചത്തിന്റെ അളവ് എടുത്തു വെളിച്ചം ക്രമീകരിക്കുന്നു .

Spot-Metering mode :
ഇതിലും center il നിന്നു തന്നെ എടുക്കുന്നു , 1-4 % മാത്രം

ഇത് എപ്പോൾ യൂസ് ചെയ്യണം

1) Evaluative mode - highlights ഉം shadows ഉം തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലാത്തപ്പോൾ . Or Contrast level അധികം മാറാത്ത സാഹചര്യങ്ങളിൽ .

2) Center Weighted - Portrait , head shots , അതായത് , മെയിൻ വസ്തു ഫ്രെയിം സെന്റർ il വരുമ്പോൾ .

3) Spot metering : On Macro Shots or while clicking Moon etc.

NB : SHUTTER SPEED , ISO ഒക്കെ Auto ആയിരിക്കുമ്പോൾ ആണ് ഈ മീറ്ററിംഗ് ന് പ്രസക്തി ഉള്ളൂ .



#note  : ഫോണിൽ മാനുവൽ  mode ഇല്ലാത്തവർ , Try Bacon Camera , footej camera etc. both are good
Related Posts Plugin for WordPress, Blogger...