PRO Mode അഥവാ Manual Mode - ഒരു കൈ നോക്കിയാലോ ??
NB : മികച്ച ഫോട്ടോസ് , അത് ക്യാമറയുടെ കഴിവിനേക്കാൾ , അത് എടുത്ത വ്യക്തിയുടെ Creativity ആണ് . ഫോട്ടോഗ്രാഫി തിയററ്റിക്കൽ ആയി പറഞ്ഞു തരേണ്ട ഒന്നല്ല ,എന്നാലും ഞാൻ ഒരു ശ്രമം നടത്തുകയാണ് .
പലരും സ്മാർട്ഫോൺ ക്യാമറ യൂസ് ചെയ്യുന്നത് ഇങ്ങനെ ആണ് , ക്യാമറ ഓപ്പൺ ചെയ്യുന്നു , ഫോട്ടോ എടുക്കുന്നു . SO SIMPLE.
ചിലർ ഫോക്കസ് പോലും ചെയ്യില്ല , ഫലമോ Blur ആയ ഫോട്ടോസ് അല്ലെങ്കിൽ Detail കുറഞ്ഞ ഫോട്ടോസ് . നല്ല capable ആയ ക്യാമറ ഉള്ള ഫോൺ ആണേൽ മികച്ച shots എടുക്കും , അല്ലാത്തവ അല്പം കഷ്ട്ടപെടും .
പലരുടെയും ഫോണിൽ മാനുവൽ മോഡ് / പ്രൊ മോഡ് ഉള്ള ക്യാമറ Default ക്യാമറ ആപ്പിൽ തന്നെ ഉണ്ട് . ആ മോഡ് il കാണുന്ന പല കാര്യങ്ങളും മനസ്സിലാവാത്തോണ്ട് വല്ല്യ പരീക്ഷണം ചെയ്യാനൊന്നും നില്ക്കുന്നില്ല എന്നുമാത്രം . എന്നാൽ താല്പര്യം ഉള്ളവർക്ക് പരീക്ഷണം തുടങ്ങാൻ ഈ പോസ്റ്റ് ഉപകരിക്കും എന്ന് കരുതുന്നു .
ഈ പ്രൊ മോഡ് il കാണുന്ന ഓപ്ഷൻസ് പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് എപ്പോളും യൂസ് ചെയ്യുന്നതാണ് . പ്രധാനമായും
1) Shutter Speed
2) ISO
3) Exposure Compensation (EV)
4) Focus
5) White Balance (WB)
6) Metering
ഈ 6 ടൈപ്പ് കാര്യങ്ങൾ ആണ് ഓരോ ഫോട്ടോ ഉം കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നത് . നിങ്ങളുടെ ഫോണിൽ ഇതിൽ എല്ലാം ഉണ്ടാവണമെന്നില്ല , ചിലപ്പോൾ കൂടാം.
#Shutter-Speed
ഷട്ടർ സ്പീഡ് എന്ന് പറയുന്നത് ഓരോ ഫോട്ടോ എടുക്കുമ്പോളും ക്യാമറയുടെ ഷട്ടർ തുറന്നിരിക്കുന്ന സമയം ആണ് . സാധാരണ ഇത് സെക്കന്റ് യൂണിറ്റിലാണ് പറയുക 2Sec , 10Sec , 1/50 sec , 1/250 Sec എന്നിങ്ങനെ . എന്റെ ഫോണിൽ 1/4000 sec ( ഒരു സെക്കന്റിന്റെ 4000 il ഒന്ന് ) സമയം തൊട്ട് - 30 സെക്കന്റ് വരെ ഷട്ടർ സ്പീഡ് ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് .
ഇത് ഉപയോഗിച്ചാൽ ഉള്ള ഗുണം എന്താണെന്നു വച്ചാൽ , ഒരു faster shutter സ്പീഡ് യൂസ് ചെയ്താൽ നിങ്ങളുടെ ഫ്രെയിമിൽ ഉള്ള ഒരു വസ്തുവിനെ freeze ചെയ്യാൻ സാധിക്കും . ഉദാഹരണം ആയി 1/500 or അതിൽ കൂടുതൽ യൂസ് ചെയ്താൽ , വേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ ക്ലിയർ ഇമേജ് എടുക്കുവാൻ സാധിക്കും .
eg: ഒരാൾ ഓടുന്നത് അല്ലെങ്കിൽ ഒരു പറക്കുന്ന കിളി etc.
ഇനി ഇതെ scene തന്നെ അല്പം movement കാണിച്ചു എടുക്കണേൽ നിങ്ങൾക്ക് ഷട്ടർ സ്പീഡ് കുറയ്ക്കാം . ( eg: രാത്രി വണ്ടികൾ ചീറിപ്പായുന്ന ഫോട്ടോസ് കണ്ട് കാണുമല്ലോ , വരകൾ പോലെ ലൈറ്റ് rays കാണാം , എന്നാൽ വണ്ടികളെ ശരിക്കു കാണാനും പറ്റില്ല )
#ISO
ലഭ്യമായ വെളിച്ചം ക്രമീകരിച്ചു മികച്ച shots എടുക്കാൻ ISO സഹായിക്കും . കുറഞ്ഞ ISO il ,ക്യാമറക്ക് ഒരു ഫോട്ടോ correct ആയി എടുക്കാൻ കൂടുതൽ വെളിച്ചം വേണം . നല്ല വെളിച്ചമുള്ളപ്പോൾ നിങ്ങൾക്ക് ISO value കുറച്ചു ഫോട്ടോ എടുക്കാം . ISO കുറയും തോറും ഫോട്ടോയിൽ Noises കുറയും .
എനിക്ക് 50 തൊട്ട് 3200 വരെ അഡ്ജസ്റ്റ് ചെയ്യാം.
ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോയിൽ കൂടുതൽ വെളിച്ചം വേണമെങ്കിൽ , ISO value കൂട്ടണം , അത് പോലെ തന്നെ നേരെ തിരിച്ചും .
> Lower ISO = More Light Required = You will have to use lower shutter speed = Less grains.
> Higher ISO = Less light Required = You will have to use faster shutter speed = More grains.
# EXPOSURE (EV)
ഫ്രെയിം Brightness set ചെയ്യാൻ ആണ് മെയിൻ ആയി യൂസ് ചെയ്യുന്നത് . Enik -4 to +4 വരെ ആണ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നത് .
Default ആയിട്ട് 0 ആയിക്കും , +ve വാല്യൂസ് brightness കൂട്ടുന്നു , -ve വാല്യൂസ് Brightness കുറക്കുന്നു .
# Focus modes
ഉള്ളതിൽ ഏറ്റവും പരിചിതമായ സംഭവം ഇതാണ് അല്ലേ . :) Auto Focus mode ആണ് കൂടുതലും നമ്മൾ യൂസ് ചെയ്യുന്നത് . മാനുവൽ focus ചെയ്യുകയാണേൽ കൃത്യമായി ഒരു വസ്തുവിനെ ഫോക്കസ് ചെയ്തു എടുക്കാവുന്നതാണ് .
Auto Focus 2 type il കാണുന്നുണ്ട് .
1) Auto Focus - Single
2) Auto Focus - Continous
AF - Single : ഈ മോഡ് il , ക്യാമറ നമ്മൾ tap ചെയ്തു focus ചെയ്ത വസ്തുവിനെ focus lock ചെയ്യുന്നു . അതിനു ശേഷം ക്യാമറ മൂവ് ചെയ്താലും നമുക്ക് പിന്നെയും ആ വസ്തു ഫോക്കസ് ചെയ്യേണ്ട കാര്യമില്ല . കാരണം camera മൂവ് ചെയ്താലും ആ വസ്തുവിന്റെ ഫോക്കസ് അങ്ങനെ തന്നെ നില്ക്കുന്നു .
വസ്തു fixed ആയ ഒരു അവസ്ഥയിൽ ആണേൽ നമുക്ക് ഈ മോഡ് യൂസ് ചെയ്യാം .
AF - Continuous
Ideal for Wildlife or panning photography
ഇതിൽ ക്യാമറ ഫോക്കസ് ലോക്ക് ചെയ്ത ഒരു വസ്തു പിന്നീട് ചലിച്ചാലും , നമ്മൾ ക്യാമറ അടുത്തോട്ടോ അകലേക്കോ മൂവ് ചെയ്താലോ ഫോക്കസ് നഷ്ട്ടം ആകുന്നില്ല . വളരെ നല്ലൊരു ഫീച്ചർ ആണിത് .
# White-balance
ഇതിന്റെ ഒരു ആവശ്യകത എന്തെന്ന് വച്ചാൽ , നമുക്ക് ഫോട്ടോയിലെ colors മാക്സിമം കറക്റ്റ് ചെയ്യാം .ഓരോ ലൈറ്റ് source നും വ്യത്യസ്ത color temperature ആയിരിക്കും .
എനിക്ക് 2800 K thott 7000K വരെ ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട് .
Cloudy , daylight , tungston , Flurescenet ,Auto എന്നിങ്ങനെ ചിര പരിചിതമായ terms തന്നെ ആണ് ഇതിൽ ഉള്ളത് . ഞാൻ മിക്കവാറും Auto / Daylight / Cloudy presets aanu യൂസ് ചെയ്യാറ് .
#Metering-Mode
ഒരു വസ്തുനെ ഫോക്കസ് ചെയ്തു എടുക്കുമ്പോൾ , അതിനു അനുസൃതമായി മൊത്തം scene ile Shutter speed ഉം ISO ഉം അഡ്ജസ്റ്റ് ആകുന്നു .
Evaluate Metering mode : മുഴുവൻ ഫ്രെയിമിൽ നിന്നും വെളിച്ചത്തിന്റെ അളവ് എടുത്തു അതിന്റെ ആവറേജ് എടുത്തു Exposure value അതായത് വെളിച്ചം ക്രമീകരിക്കുന്നു
Center- Weighted Metering mode :
ഇതിൽ ഫ്രെയിമിലെ center area il നിന്നും b(40-50 %) വെളിച്ചത്തിന്റെ അളവ് എടുത്തു വെളിച്ചം ക്രമീകരിക്കുന്നു .
Spot-Metering mode :
ഇതിലും center il നിന്നു തന്നെ എടുക്കുന്നു , 1-4 % മാത്രം
ഇത് എപ്പോൾ യൂസ് ചെയ്യണം
1) Evaluative mode - highlights ഉം shadows ഉം തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലാത്തപ്പോൾ . Or Contrast level അധികം മാറാത്ത സാഹചര്യങ്ങളിൽ .
2) Center Weighted - Portrait , head shots , അതായത് , മെയിൻ വസ്തു ഫ്രെയിം സെന്റർ il വരുമ്പോൾ .
3) Spot metering : On Macro Shots or while clicking Moon etc.
NB : SHUTTER SPEED , ISO ഒക്കെ Auto ആയിരിക്കുമ്പോൾ ആണ് ഈ മീറ്ററിംഗ് ന് പ്രസക്തി ഉള്ളൂ .
#note : ഫോണിൽ മാനുവൽ mode ഇല്ലാത്തവർ , Try Bacon Camera , footej camera etc. both are good
No comments:
Post a Comment