Wednesday, July 12, 2017

ലോകാ സമസ്താ സുഃഖിനോ ഭവന്തു.

ലോകാ സമസ്താ സുഃഖിനോ ഭവന്തു.

നൊന്തു പ്രസവിച്ച  അമ്മക്ക്  ഒരു ദിനം .. Mothers day

പോറ്റി വളർത്തിയ അച്ഛന്  ഒരു ദിനം .. Fathers day

കൂടപിറപ്പായ പെങ്ങൾക്കൊരു ദിനം ..Sisters day

കൂടെ വളർന്ന സഹോദരന്  ഒരു ദിനം ... Brothers day

കൂടെ നടന്ന സുഹ്യത്തിനൊരു ദിനം .. Frend ship day

അക്ഷരം  പഠിപ്പിച്ച  അദ്ധ്യാപകനൊരു ദിനം .. Teachers day

സ്ത്രീകൾക്കൊരു ദിനം .. Womens day

 പുരുഷനൊരു ദിനം .. Mens day

കുട്ടികൾക്കൊരു ദിനം ..Childrens day

 അംഗപരിമിതർക്കും  ആശരണർക്കും ആലംഭഹീനർക്കും  ഒരു ദിനം ..

സർവ്വം ക്ഷെമിച്ച ഭൂമിക്കൊരു ദിവസം..

ഇന്നലെ വന ദിനം ..

ഇന്ന്  ജല ദിനം ..

ഇനി  നാളെ  വായു ദിനം ...

അങ്ങനെ ...അങ്ങനെ ..അങ്ങനെ ... 365 ദിവസവും...

കാലങ്ങൾക്ക് മുൻപെ  ഭൂമി ഉണ്ടായിരുന്നു , പ്രക്യതി ഉണ്ടായിരുന്നു , മരങ്ങളും മലകളും പുഴകളും ഉണ്ടായിരുന്നു ..അച്ഛനും അമ്മയും സഹോദരനും  സഹോദരിയും സുഹ്യത്തും ഗുരുവും എല്ലാം ഉണ്ടായിരുന്നു ... അവരെ  എന്നും  ഓർമിച്ചിരുന്നു പൂജിച്ചിരുന്നു... അതിന് വേണ്ടി മാത്രം  ഒരു  ദിനം ഉണ്ടായിരുന്നില്ല.....  ഇതെല്ലാം  സംരക്ഷിച്ചു പോന്ന  ഒരു  സംസ്കാരമുണ്ടായിരുന്നു...

ഭൂമിയെ തൊട്ടു വണങ്ങിയിരുന്നു..മാതാവിനേയും പിതാവിനേയും ഗുരുക്കർമാരേയും ഈശ്വരന് തുല്ല്യം കണ്ടിരുന്നു..

പുഴകളും മരങ്ങളും മലകളും പശുവും പാമ്പും പുല്ലും പുൽചാടിയും വരെ സർവ്വ ജീവജാലങ്ങളേയും   ആരാദിച്ചിരുന്നു സംരക്ഷിച്ചിരുന്നു...

അന്ന് മഴയുണ്ടായിരുന്നു..വെള്ളമുണ്ടായിരുന്നു..വിഷമില്ലാത്ത ഭക്ഷണമുണ്ടായിരുന്നു.. പരസ്പരം സ്നേഹമുണ്ടായിരുന്നു..ബഹുമാനിച്ചിരുന്നു.. നിയ്യും ഞാനും ഉണ്ടായിരുന്നില്ല നമ്മളായിരുന്നു...

ഇടക്കെപ്പോഴൊ  #സംസ്കാരം നശിക്കപെട്ടു... നമുക്കിടയിൽ വേലി കെട്ടി നിയ്യും ഞാനുമായി.. ഭൂമി കോപിച്ചു.. പുഴ മലിനപ്പെട്ടു..
മരങ്ങൾ കട പുഴകി.. പക്ഷി മ്യഗാതികൾ ചത്തൊടുങ്ങി..
അമ്മയേയും പെങ്ങളേയും  കണ്ടാൽ  തിരിച്ചറിയാതെയായി  .. അച്ഛനും  സഹോദരനും ഗുരുവിനും  നേരെ  കയ്യോങ്ങി.. ഭാഷ നശിച്ചു  വേഷം നശിച്ചു...
കുടിക്കാൻ വെള്ളമില്ലാതായി  ..
കഴിക്കാൻ  അന്നമില്ലാതായി.. ശ്വസിക്കാൻ വായുവില്ലാതായി..
 വീണ്ടും വീണ്ടും  പുതിയ ദിനങ്ങൾ  വന്നു കൊണ്ടേയിരുന്നു..
 ആചരിച്ചാചരിച്ചു  365  ദിവസവും  കഴിഞ്ഞു..

നാട് നശിച്ചു ..

അനുകരിക്കേണ്ടത്  മുദ്രാവാക്ക്യങ്ങളും  സിദ്ധാന്തങ്ങളുമല്ലാ..

''മര്യാദകളും ... മാത്യകകളുമാണ്.''

ആചരിക്കേണ്ടത് ദിനങ്ങളല്ലാ..

''സംസ്ക്യതിയും..സംസ്കാരവുമാണ്.''

സംസ്കാരം  വീണ്ടെടുക്കുക.. നഷ്ടപെട്ടതെല്ലാം തിരികെ വരും..

ലോകാ സമസ്താ സുഃഖിനോ ഭവന്തു..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...