ന്യൂ ജന്‍ മാതാവ്
പ്രസവം
കഴിഞ്ഞതിന്റെ
ആലസ്യത്തിൽ
നിന്നും അവൾ
ഉണർന്നു
വരുന്നതേയുള്ളൂ..
ചെറിയ
മയക്കത്തോടെ
അവളുടെ കൈകൾ കിടക്കയ്ക്കു
ചുറ്റും പരതി...
ഇല്ല,
കാണുന്നില്ല....
എവിടെ, എവിടെ....
അടുത്ത് നിന്ന നഴ്‌സ്
ഓടി വന്നു,
ഒച്ച വയ്‌ക്കേണ്ട
അപ്പുറത്ത് ഉണ്ട്,
ഇപ്പോൾ കൊണ്ടു
വരാം....
അവൾ കണ്ണീരോടെ
പിന്നെയും
നിലവിളിച്ചു,
പെട്ടെന്ന് കൊണ്ടു
വരൂ....
ഒരു അമ്മയുടെ
വേവലാതി മനസിലായ നഴ്‌സ് ഓടി ചെന്നു
അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന
കുഞ്ഞിനെ എടുത്ത്
വന്നു അവളുടെ
അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ,
നിന്റെ കുഞ്ഞു.....
ങേ,
ഇതല്ല,
എന്റെ മൊബൈൽ
ആണ് ഞാൻ
ചോദിച്ചത്..
എന്റെ നെറ്റ് ഇന്നത്തോടെ തീരും എല്ലാര്ക്കും msg വിടണം പിന്നെ
സ്റ്റാറ്റസ് മാറ്റണം.. പ്രഫൈൽ പിക് മാറ്റണം അങ്ങനെ എന്തിക്കെയോ ചെയ്യാനുള്ളതാ...
No comments:
Post a Comment