Tuesday, November 20, 2012

ഡോക്ടര്‍



ഡോക്ടര്‍ 

ഒത്തിരി ഡോക്ടര്‍ മാരെ കണ്ടതിനു ശേഷമാണ്
മനു രാജു ഡോക്ടറെ കണ്ടത്.
രാവിലെ തന്നെ എത്തിയെങ്കിലും പത്താമത്തെ നമ്പര്‍ ആണ് 
മനുവിന് കിട്ടിയത്.
ഡോക്ടറുടെ മുറിയില്‍ കയറിയതും അവനെ ഡോക്ടര്‍ അടിമുടി പരിശോധിച്ചു. നൂറു രൂപയുടെ ഒറ്റ നോട്ട് നീട്ടിയപ്പോള്‍ 
 വലിയ ഒരു കുറുപ്പടിയോടൊപ്പം
 ഡോക്ടര്‍ തന്‍റെ മൊബൈല്‍ നമ്പര്‍ കൂടി നല്‍കി.


എന്നിട്ട് മനുവിനോട് പറഞ്ഞു. രോഗം മാറിയാല്‍ വിളിച്ചു പറയണം.
അവന്‍ അതിശയത്തോടെ ചോദിച്ചു അതെന്തിനാണ് ഡോക്ടര്‍ ......
 ഡോക്ടറുടെ മറുപടി കേട്ട് മനു തരിച്ചു നിന്നു. എനിക്കും ഇതേ രോഗം തന്നെയാണ് .


6 comments:

  1. ഇതു കഥയൊന്നുമല്ല...പരമ സത്യം തന്നെ

    ReplyDelete
  2. ഇതു കഥയൊന്നുമല്ല...പരമ സത്യം

    ReplyDelete

Related Posts Plugin for WordPress, Blogger...