Wednesday, November 28, 2012

കരച്ചില്‍






 കരച്ചില്‍


മരിച്ചു കിടക്കുന്ന  അമ്മയുടെ അടുത്തിരുന്ന്
മൂത്തമകള്‍ ശാന്തി കരയുകയാണ്.
ആരൊക്കെ ശ്രമിച്ചിട്ടും അവളുടെ കരച്ചില്‍ നിര്‍ത്താന്‍ ആയില്ല. 
അവസാനം ബോഡി എടുക്കുന്ന സമയത്ത്അവള്‍ അമ്മയെ കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ പരസ്പരം പറഞ്ഞു. 
എന്തൊരു സ്നേഹം.....

 പെട്ടന്ന് അച്ഛന്‍ അമ്മയുടെ കയ്യില്‍ കിടന്ന ഒരു വള ഊരി അവള്‍ക്കു നല്‍കി. അതോടെ അവളുടെ കരച്ചിലും നിന്നു. അപ്പോളാണ് അവള്‍ പിടിച്ചിരുന്നത് അമ്മയുടെ വളയിലാണല്ലോ എന്ന് കാണികള്‍ ഓര്‍ക്കുന്നത്.

4 comments:

  1. അപ്പോളാണ് അവള്‍ പിടിച്ചിരുന്നത് അമ്മയുടെ വളയിലാണല്ലോ എന്ന് കാണികള്‍ ഓര്‍ക്കുന്നത്.

    ReplyDelete
  2. ഇത് അൽപ്പം കടുത്തുപോയില്ലെ സുബി ?

    ReplyDelete

Related Posts Plugin for WordPress, Blogger...