അയാളുടെ പത്നി നല്ല സുന്ദരിയായിരുന്നു.
മനോഹരമായ ദാമ്പത്യ ജീവിതം നയിക്കവേ ഒരിക്കൽ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു, അങ്ങനെ അവളുടെ മുഖസൗന്ദര്യം കുറയാൻ തുടങ്ങി. ആയിടെ ഒരു ദിവസം അയാൾ എവിടേക്കോ ഒരു യാത്ര പോയി വരുമ്പോൾ അപകടത്തിൽപെട്ട് അയാൾക്ക് കാഴ്‌ച ശക്തി നഷ്ടപ്പെട്ടു.
എന്തായാലും അവരുടെ കുടുംബ ജീവിതം പതിവ് പോലെ മുന്നോട്ട് പോയി. പക്ഷെ അവളുടെ സൗന്ദര്യം കുറഞ്ഞു കൊണ്ടേയിരുന്നു. അന്ധനായ അയാൾ പക്ഷെ ഇതൊന്നും അറിഞ്ഞില്ല .അത് കൊണ്ട് അവരുടെ ജീവിതത്തിൽ പ്രത്യേകിച്ച് പ്രകടമായ ഒരു മാറ്റവുമുണ്ടായില്ല . അവർ അന്യോന്യം ജീവന് തുല്യം സ്നേഹിച്ചും ആത്മാർത്ഥമായി സഹകരിച്ചും ജീവിച്ചു.
ഒരു നാൾ അവൾ മരണപ്പെട്ടു.
അവളുടെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ അങ്ങേയറ്റം തളർത്തി. ഒറ്റപ്പെടൽ സഹിക്കവയ്യാതെ ഒരു ദിനം അവളില്ലാത്ത ആ പട്ടണം വിട്ട് പോവാൻ തന്നെ അയാൾ തീരുമാനിച്ചു.
വീട്ടു പടിയിറങ്ങി നടന്നു പോകവേ പെട്ടെന്നൊരാൾ അയാളെ പിന്നിൽ നിന്നും വിളിച്ചു, ചോദിച്ചു - ഇത്രേം നാൾ സ്വന്തം ഭാര്യയുടെ കൈത്താങ്ങിൽ ജീവിച്ച താങ്കൾക്കെങ്ങിനെ ഇപ്പോൾ പരസഹായമില്ലാതെ ഒറ്റക്ക് നടക്കാൻ കഴിയുന്നു.
അദ്ദേഹം മറുപടി പറഞ്ഞു. സത്യത്തിൽ ഞാൻ അന്ധനല്ല, അഭിനയിക്കുകയായിരുന്നു. എന്തെന്നാൽ, എനിക്ക് കാഴ്ച ഉണ്ടെന്നു അവൾ മനസ്സിലാക്കിയാൽ, എന്റെ ഈ വിരൂപമായ മുഖമാണല്ലോ എന്റെ പ്രിയതമൻ ജീവിത കാലം മുഴുവൻ കാണേണ്ടി വരിക എന്ന സങ്കടം അവൾക്ക് അവളുടെ അസുഖത്തെക്കാൾ അസഹനീയമായിരിക്കും. അത് കൊണ്ട് ഞാൻ അന്ധത അഭിനയിച്ചു. അവൾ വളരെ നല്ല ഭാര്യയായിരുന്നു, ആയതു കൊണ്ട് തന്നെ അവളുടെ നിത്യ സന്തോഷമായിരുന്നു ഞാൻ ആഗ്രഹിച്ചത്.
*ഗുണപാഠം:
* ചിലപ്പോൾ സ്വയം അന്ധത അഭിനയിക്കുക വഴി മറ്റുള്ളവരുടെ ന്യൂനകളെ അവഗണിക്കാനും എല്ലാവര്ക്കും സന്തോഷം പകരാനും കഴിയും.
* എത്ര തവണ തന്നെ നാവിനെ പല്ലുകൾ കടിച്ചു നോവിച്ചാലും അവർ എന്നും വായ്ക്കകത്ത് ഒരുമിച്ച് വസിക്കുന്നു. (അതാണ് ക്ഷമ)
* മിഴികൾ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല , പക്ഷെ അവർ എല്ലാം ഒരുമിച്ച് കാണുന്നു.(അതാണ് ഐക്യം)
1 - ഒറ്റക്ക് എനിക്ക് പറയാനെ പറ്റൂ, പക്ഷെ ഒരുമിച്ചാണെങ്കിൽ നമ്മൾക്ക് സംസാരിക്കാം.
2 - ഒറ്റക്ക് എനിക്ക് ആസ്വദിക്കാനേ കഴിയൂ, പക്ഷെ ഒരുമിച്ചുണ്ടെങ്കിൽ നമുക്ക് ആഘോഷിക്കാം.
3 - താനേ എനിക്ക് പുഞ്ചിരിക്കാമായിരിക്കും , പക്ഷെ കൂട്ടത്തിലേ പൊട്ടിച്ചിരിക്കാനാവു.
No comments:
Post a Comment