Sunday, December 2, 2018

നെറികേട്

നെറികേട്

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം തവനൂർ വൃദ്ധസദനത്തിലേക്ക് 2018നവംബർ 14 ന്‌ യാത്ര തിരിച്ചത്.49 വിദ്യാർത്ഥികളും, 4 അധ്യാപകരുമടങ്ങിയ സംഘം.
   കുട്ടികൾക്കായുള്ള ചോദ്യാവലിയും, അന്തേവാസികൾക്കുള്ള സമ്മാനപ്പൊതിയും, മൈക്ക് സെറ്റുമായി ഞങ്ങൾ ഞങ്ങൾ 8.3 0ന് അബ്ദുറഹിമാൻ നഗർ ഗവ:യു .പി സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന്  വൃദ്ധസദനത്തിലെത്തി.മുൻകൂട്ടി അൻവാദം വാങ്ങിയതിനാൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സൂപ്രണ്ടുമായി സംസാരിച്ച ശേഷം ഞങ്ങൾ ഹാളിൽ കസേര നിരത്തി മൈക്ക് സെറ്റുകൾ അറേഞ്ച് ചെയ്ത് അന്തേവാസികൾ വരുന്നതിനായി കാത്തിരുന്നു.10.40 ന് അധികൃതർ ഒരു ബെല്ലടിച്ചു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാനും അന്തേവാസികളെത്തി. എൺപതിലധികം അന്തേവാസികളുണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. ഞാൻ വീണ്ടും സൂപ്രണ്ടിനെ സമീപിച്ചു.മാഡം പറഞ്ഞു നിങ്ങൾ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ.
   പെട്ടന്നു തന്നെ കുട്ടികളെ വിളിച്ചു കൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ റൂമുകളോരോന്നും കയറി അച്ഛാ, അമ്മേ വിളികളോടെയുള്ള അവരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ അഞ്ചു മിനിറ്റിനകം ഹാൾ നിറഞ്ഞു കവിഞ്ഞു.
   തുടർന്ന്‌ നാട്യകലാ സംഘത്തിന്റെ അരമണിക്കൂർ കലാപ്രകടനം. നിർത്താതെയുളള കൈയടികൾ.
  ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിയുംസ്കൂൾ ലീഡറുമായ മുഹമ്മദ്ഷഹീമിന്റെ ഒരു ചോദ്യം, ഈ ശിശുദിനത്തിൽ എന്തു സന്ദേശമാണീ മക്കൾക്കു നൽകാനുള്ളത്?
  രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത. ശേഷം സുമാർ70 പത്  വയസ്സുള്ള ഒരച്ഛൻ സദസ്സിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാൻ പെട്ടന്നു തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് വേദിയിലെത്തിച്ചു മൈക്ക് നൽകി. രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത.തുടർന്ന് എന്റെ പ്രിയപ്പെട്ട മക്കളെ,
" ഞങ്ങളുടെ ഗതി ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയെന്നു പറഞ്ഞതും" തേങ്ങിക്കരഞ്ഞതും ഒന്നിച്ചായിരുന്നു. താങ്ങിപ്പിടിച്ച് അദ്ദേഹത്തെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി.സദസ്സിൽ നിന്നും കുട്ടികളുടെ തേങ്ങൽ കേൾക്കാമായിരുന്നു. തുടർന്ന് അച്ഛനമ്മമാർക്കുള്ള സമ്മാന വിതരണം'
   ശേഷം ഓരോ വിദ്യാർത്ഥിയോടും അച്ഛനമ്മമാരുടെ മനസ്സിലൊരു ഇടം നേടി അവരെങ്ങിനെ അവിടെയെത്തപ്പെട്ടു എന്നും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും  മനസ്സിനു  വിഷമം തട്ടാത്ത രീതിയിൽ ചോദിച്ചു മനസ്സിലാക്കാൻ അര മണിക്കൂർ സമയം
   കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പല വിദ്യാർത്ഥികളും അരമണിക്കൂറിനു ശേഷം വന്നത്.
  ഊരോ, പേരോ ആരു ചോദിച്ചാലും പറയരുതെന്ന് ചട്ടം കെട്ടിയ മകൻ, സ്വത്തു വീതം വെപ്പിനു ശേഷം ചവിട്ടിപ്പുറത്താക്കപ്പെട്ടവർ, മറ്റൊരമ്മ പറഞ്ഞത് മനസ്സിന്റെ നൊമ്പരമായി ഇപ്പോഴും ബാക്കി നിൽക്കുന്നു.
 "മോനെ എനിക്ക് മൂന്നു മക്കൾ.രണ്ടാണും, ഒരു പെണ്ണും ' ഭർത്താവ് ക്യാൻസർ വന്ന് മരിക്കുമ്പോൾ എനിക്ക് 32 വയസ്സ്. പറക്കമുറ്റാത്ത മൂന്നു മക്കളും, ഞാനും ചോർന്നൊലിക്കുന്ന ഒരു കൂരയും ' പകച്ചുപോയ സന്ദർഭം. ആദ്യ ഒരാഴ്ച പല സഹായങ്ങളും കിട്ടി. പിന്നീട് ......
പട്ടിണിയായിരുന്നു മുഴുപ്പട്ടിണി. അഭിമാനമെല്ലാം മാറ്റി വെച്ച് അയൽ വീടുകളിൽ അടിക്കലും, തുടക്കലും
ബാക്കി വരുന്ന ഭക്ഷണം തൂക്കുപാത്രത്തിലാക്കി വീട്ടിലേക്ക് .....
മക്കൾ ആർത്തിയോടെ വാരിത്തിന്നുന്നത് കണ്ണിമവെട്ടാതെ നോക്കി നിന്ന സന്ദർങ്ങൾ' മക്കൾ കഴിച്ചു കഴിയുമ്പോൾ മുണ്ടു മുറുക്കി കിടക്ക പായിലേക്ക് .....മക്കൾ കല്യാണമെല്ലാം കഴിഞ്ഞു പേരക്കുട്ടികളുമായി സുഖമായി കഴിയുന്ന സമയം ' ചില പൊട്ടലും, ചീറ്റലും, അടുത്ത മകന്റെയടുത്ത് കുറച്ചു കാലം, തുടർന്ന്‌ മകളുടെ .....
തുടർന്നൊരു ദിവസം ഗുരുവായൂർ ദർശനത്തിനെന്നു പറഞ്ഞിവിടെയും.
 മക്കൾ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ കണ്ണുനീർ ആ ചുക്കിച്ചുളിഞ്ഞ കവിളിലൂടെ ......
  കുട്ടികളും, അച്ഛനമ്മമാരും അത്രക്കടുത്തു പോയിരുന്നു. കെട്ടിപ്പിടിച്ചു ആ കവിളുകളിലുമ്മ വെച്ച്  നിറകണ്ണുകളോടെ .... ഒരു വിധം മനസ്സ് പറിച്ചെടുക്കുകയായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ചാൽ ലഭിക്കാത്ത ...... മണിക്കൂറുകൾക്കകം
  സമയം പോയതറിഞ്ഞില്ല. 12.40 ന് മടക്കയാത്രയിൽ പിന്നിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കി വിളിച്ച ഏട്ടന്റ അടുത്തേക്ക് ' സങ്കടമെല്ലാം ഉള്ളിലൊതുക്കിയ ഏട്ടൻ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ച്  കവിളിൽ ഒരു പാട് മുത്തം. ഇനി എന്നാണു വരിക? രണ്ടു പേരും കരഞ്ഞു പോയ ......
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ രംഗം കണ്ടു നിന്ന സഹാധ്യാപികമാർ മുഖം ടവ്വൽ കൊണ്ട് തുടക്കുകയായിരുന്നു.
തിരിച്ച് ബസ്സിൽ ''....
തികഞ്ഞ നിശ്ശബ്ദത ' ഒരു മരണവീട്ടിലാണോയെന്നു സന്ദേഹിച്ച നിമിഷങ്ങൾ, ശേഷം ബസ്സിൽ വെച്ചു തന്നെ ഫീഡ്ബാക്ക് ....
ഓരോ കുട്ടിയും മൈക്ക് കൈയിലേന്തി കരച്ചിലിനിടയിൽ  സംസാരം പൂർത്തിയാക്കാൻ കഴിയാതെ ....

തൊട്ടടുത്ത ദിവസം പല രക്ഷിതാക്കളുടെയും ഫോൺ കോളുകൾ . മാഷേ ഇത്തരം യാത്രകളാണ് വേണ്ടത്‌. കുട്ടികൾ വീട്ടിൽ വന്ന് നേരനുഭവം പറഞ്ഞപ്പോൾ  ഞങ്ങളും.....
  സമയമുള്ളവർ മുൻകൂട്ടി അനുവാദം വാങ്ങി കുടുംബസമേതം പോകാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

കെ.മുഹമ്മദ് മാസ്റ്റർ
ഗവ:യു .പി .സ്കൂൾ അബ്ദുറഹിമാൻ നഗർ
കക്കാടംപുറം
9447279 155/

Sunday, October 14, 2018

ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

              ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

         ജോലി കഴിഞ്ഞ് വീട്ടിലെത്തി സോഫയിൽ ഇരുന്ന് തന്റെ മൊബൈൽ നോക്കുന്ന അപ്പന്റെ അടുത്തേക്ക് 5 വയസുകാരൻ മകൻ ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു.

അപ്പാ..

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

നീ പോയേ അപ്പുറത്തെങ്ങാനും പോ. അപ്പന് കുറച്ച് ജോലിയുണ്ട്.

അല്പം കഴിഞ്ഞ് തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ അപ്പൻ കണ്ടത് കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്. അപ്പൻ മകന്റെ അടുത്തേക്ക് ചെന്ന് അവനെ തട്ടി വിളിച്ച് അവനോട് ചോദിച്ചു.

നീ നേരത്തേ എന്താ അപ്പനോട് അങ്ങനെ ചോദിച്ചത്?

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

എന്താടാ കാര്യം?

അപ്പൻ പറ.

ഒരു മണിക്കൂർ ജോലി ചെയ്താൽ അപ്പന് 100 രൂപ കിട്ടും.

ഓക്കെ.

അപ്പൻ എനിക്കൊരു 50 രൂപ തരുമോ?

എന്തിനാ നിനക്ക് അൻപത് രൂപ?

അപ്പൻ താ.

അപ്പൻ 50 രൂപയെടുത്ത് അവന് കൊടുത്തു.

അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും അവൻ കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് അപ്പനിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് അപ്പന് കൊടുത്തു.

എനിക്കെന്തിനാടാ ഇത്?

ഇത് അപ്പൻ എടുത്തോ എന്നിട്ട് ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരുമോ?

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ അപ്പൻ അവനേ ചേർത്ത് പിടിച്ചു.

പേരൻ്റൈൻ  സെമിനാറിൽവച്ച് ക്ലാസെടുത്ത മനശ്ശാസ്ത്രജ്ഞൻ ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് ക്ലാസ് മുഴുവൻ നിശബ്ദമായിരുന്നു. പലരും കണ്ണുകൾ തുടക്കുകയും ചെയ്തു.

തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്.

Wednesday, October 10, 2018

നീയൊരു കറുത്ത പുഷ്പമാവുക

''കാണാനുള്ള സ്വപ്നത്തിലെങ്കിലും
നീയൊരു കറുത്ത പുഷ്പമാവുക.
ഞാനൊരു വെളുത്ത ശലഭമാവാം.
നിനക്കൊട്ടും
പരാതിയോ പരിഭവമോ ഇല്ലെങ്കില്‍
നീ നീയാണെന്ന് ഞാനും
പ്രലോഭനത്തിന്റെ ഒരിലപോലും
ഞാനിളക്കിയില്ലെങ്കില്‍
ഞാന്‍ ഞാനാണെന്നു നീയും
തിരിച്ചറിഞ്ഞേയ്ക്കണം.''

                               (പവിത്രന്‍ തീക്കുനി.)

Monday, September 10, 2018

നല്ല മാഷല്ല ഞാന്‍

*നല്ല മാഷല്ല ഞാന്‍*



           മാഷേ...
     ഏതു തിരക്കിലും ഇങ്ങനെയൊരു വിളികേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
            നന്നെ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി. മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്കു ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വിസില്ല. വീട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളുപാകിയ വെട്ടുവഴി. അല്ളെങ്കില്‍ കുന്നിന്‍ചരിവിലൂടെയുള്ള ഊടുവഴി.
പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയ്നിങ് സ്കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്. വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്കൂളുകളുടെ അടിസ്ഥാനം. ട്രെയ്നിങ് സ്കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷിചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
        വാഹനമത്തൊത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയ്നിങ് സ്കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയ്ഡ് നിര്‍മാണമാണ് പ്രധാനജോലി. ചാര്‍ട്ട്, മാപ്പ്, ക്ളോക്ക്, ഗ്ളോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിന് മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയ തന്നെ പുറത്തുണ്ടായിരുന്നു.
                 പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറെയും അത് ക്ളാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി. ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ്നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ മുന്നറിവു പരിശോധിക്കണം എന്നാണ് നിയമം. അതിന്‍െറ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവു പരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ളാസില്‍ അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
പ്രൈമറി ക്ളാസില്‍ കാറ്റിനോട് എന്ന കവിത പഠിപ്പിക്കണം. മാമരം കോച്ചും തണുപ്പത്ത് / താഴ്വരപൂത്തൊരു കുന്നത്ത് / മൂടിപ്പുതച്ചു കിടക്കും കാറ്റേ / മൂളിക്കുതിച്ചു പറന്നാട്ടെ എന്നു തുടങ്ങുന്ന ഇടശ്ശേരിയുടെ മനോഹരമായ വരികള്‍. അധ്യാപകന്‍ കുട്ടികളെ ചോദ്യങ്ങളിലൂടെ നയിച്ച് ഒടുക്കം കാറ്റ് എന്ന വിഷയത്തിലത്തെിക്കുകയാണ് മുന്നറിവുപരിശോധന. അധ്യാപകവിദ്യാര്‍ഥികളുടെ ചടങ്ങും ചിട്ടവട്ടങ്ങളും കണ്ടുപരിചയിച്ച മോഡല്‍സ്കൂളിലെ കുട്ടികള്‍ക്ക് ഇക്കാര്യമറിയാവുന്നതുകൊണ്ട് അവര്‍ കന്നിക്കാരായ മാഷമ്മാരെ പരമാവധി വലയ്ക്കുക പതിവാണ്. കാറ്റ് എന്ന വാക്കു മാത്രം കുട്ടികള്‍ പറയില്ല. എന്നാല്‍ കുട്ടികളുടെ ഈ ‘മുന്നറിവും’ മുന്‍കൂട്ടിക്കണ്ട മാഷ് അവരെ വെട്ടിലാക്കിയത് ഇങ്ങനെയത്രെ:
നിങ്ങളില്‍ ആരുടെയൊക്കെ വീട്ടിലാണ് കൃഷിയുള്ളത്?
ചിലര്‍ കൈ പൊക്കി.
കൃഷിചെയ്തു ലഭിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കും?
പത്തായത്തില്‍.
പത്തായത്തിലെ നെല്ലു തിന്നാനത്തെുന്ന ജീവിയേത്?
എലി.
എലിയെ പിടിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന ജന്തുവേത്?
പൂച്ച.
പൂച്ചക്ക് ഇംഗ്ളീഷില്‍ പറയുന്ന പേര്?
കാറ്റ്.
അതെ, കാറ്റ്. അതിനാല്‍ ഇന്നു നമുക്ക് കാറ്റിനോട് എന്ന കവിത പഠിക്കാം!

      മുന്നറിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ബോധ്യപ്പെടുത്തിയത് നാലാം ക്ളാസില്‍ ലഭിച്ച ഒരു പഠനാനുഭവമാണ്. വട്ടംകുളം സ്കൂളില്‍ ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നത് ഒരു കുഞ്ഞന്നട്ടീച്ചറായിരുന്നു. ഒരുദിവസം ടീച്ചര്‍ ക്ളാസില്‍ വന്ന് രണ്ടു തൂക്കുപാത്രത്തില്‍ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ഒരാളെ കടയിലേക്കു പറഞ്ഞയച്ചു, ഉപ്പും പഞ്ചസാരയും വാങ്ങാന്‍. എന്നിട്ട് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഉപ്പും മറ്റേതില്‍ പഞ്ചസാരയും കലര്‍ത്തി. പിന്നീട് കുട്ടികളെ ഓരോരുത്തരെയായി മേശക്കരികിലേക്കു വിളിച്ച് പാത്രത്തിന്‍െറ മൂടിയിലെടുത്ത വെള്ളം രുചിക്കാന്‍ കൊടുത്തു. ഉപ്പുവെള്ളം രുചിച്ചപ്പോള്‍ മുഖം ചുളിഞ്ഞു. മധുരം രുചിച്ചപ്പോള്‍ തെളിഞ്ഞു. ക്ളാസിലാകെ ബഹളം. ചിരിയും പരിഹാസവും. അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചര്‍ ഒരക്ഷരം സംസാരിച്ചില്ല. ഒന്നും പഠിപ്പിച്ചതുമില്ല.
പിറ്റേന്ന് ക്ളാസില്‍ വന്ന ടീച്ചര്‍ വെള്ളത്തിന് എങ്ങനെ രുചിഭേദമുണ്ടായി എന്നു ചോദിച്ചു. ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിച്ചതുകൊണ്ട് എന്ന് കുട്ടികള്‍. എങ്ങനെയാണ് ലയിക്കുന്നത് എന്നായി അടുത്ത പ്രശ്നം. അതു ടീച്ചര്‍ വിശദീകരിച്ചു. തന്മാത്രകളെപ്പറ്റി പറഞ്ഞു. ലായിനി, ലായകം, ലീനം തുടങ്ങിയ സാങ്കേതികപദങ്ങള്‍ നിര്‍വചിച്ചു. കുട്ടികള്‍ കാതുകൂര്‍പ്പിച്ചിരുന്നു. നാക്കുകൊണ്ട് രുചിച്ചറിഞ്ഞ ആ അറിവ് എഴുതിയെടുക്കാതെയും ഉരുവിടാതെയും കുട്ടികള്‍ ഹൃദിസ്ഥമാക്കി. അറിവിനെ ഇന്ദ്രിയനിഷ്ഠവും ആനുഭവികവുമായി അവതരിപ്പിച്ചുകൊണ്ട് പഠനം രസകരമാക്കുന്ന ഈ കല ഡി.പി.ഇ.പി വരുന്നതിന് എത്രയോ മുമ്പായിരുന്നു എന്നോര്‍ക്കണം.
മൂന്നാംതരത്തില്‍ പഠിപ്പിച്ച കരുണാകരമേനോന്‍ മാസ്റ്ററെയും ഓര്‍മിക്കുന്നു. ഇംഗ്ളീഷു ക്ളാസില്‍ മലയാളം ഉച്ചരിക്കില്ല. ആംഗ്യം കാണിച്ചോ ചിത്രം വരച്ചോ ആശയം മനസ്സിലാക്കിത്തരും. പുള്ളിങ് പുഷിങ് എന്നീ ക്രിയാപദങ്ങളുടെ പ്രയോഗരീതിയാണ് പഠിപ്പിക്കുന്നത്. മാഷ് കല്‍പിച്ചു, സരസ്വതീ, യൂ കം ഹിയര്‍. സരസ്വതി അടുത്തു ചെന്നു. യൂ സിറ്റ് ഓണ്‍ ദിസ് ടേബിള്‍. അവള്‍ മടികൂടാതെ മേശപ്പുറത്തു കയറി ചമ്രം പടിഞ്ഞിരുന്നു. അടുത്ത കല്‍പനക്കായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഷ് എനിക്കു നേരെ വിരല്‍ ചൂണ്ടുന്നു. രാമചന്ദ്രന്‍ യൂ കം ഹിയര്‍. ഞാന്‍ പരിഭ്രമത്തോടെ മുന്നില്‍ ഹാജരായി. യൂ പുള്‍ ദിസ് ടേബിള്‍. സരസ്വതിയിരിക്കുന്ന മേശ വലിച്ചുനടക്കുകയാണ് വേണ്ടതെന്ന് മാഷ് കാണിച്ച കൈയാംഗ്യത്തില്‍നിന്നു മനസ്സിലായി. ചക്രമില്ലാത്ത വണ്ടി. തടിച്ചിയായ സരസ്വതി. ഞാന്‍ സര്‍വശക്തിയുമെടുത്ത് വലി തുടങ്ങി. അപ്പോള്‍ മാഷ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ലുക്ക് സരസ്വതി ഈസ് സിറ്റിങ് ഓണ്‍ ദ ടേബിള്‍. ആന്‍ഡ് രാമചന്ദ്രന്‍ ഈസ് പുള്ളിങ് ദ ടേബിള്‍. വാട്ട് ഈസ് രാമചന്ദ്രന്‍ ഡൂയിങ്? ഹി ഈസ് പുള്ളിങ് ദ ടേബിള്‍. കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
എന്‍െറ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞിരുന്നു. സരസ്വതി മേശപ്പുറത്തിരുന്നു ചിരിക്കുകയാണ്. എനിക്കു കലിവന്നു. അടുത്ത ഊഴത്തില്‍ മേശപ്പുറത്തിരിക്കാനുള്ള നിയോഗം എനിക്കും വലിക്കാനുള്ളത് അവള്‍ക്കുമായിരിക്കും എന്നാശ്വസിച്ചിരിക്കെ അതാ വരുന്നു വീണ്ടും മാഷുടെ കല്‍പന. നൗ രാമചന്ദ്രന്‍, യൂ പുഷ് ദ ടേബിള്‍. തള്ളിനടക്കണമെന്ന്! സരസ്വതിയോട് ഇറങ്ങാനും പറയുന്നില്ല. വല്ലവിധവും ഉന്തുന്നതിനിടയില്‍ മാഷ് ഡ്രില്ലിങ് ആരംഭിച്ചു. ലുക്ക്, നൗ രാമചന്ദ്രന്‍ ഈസ് പുഷിങ് ദ ടേബിള്‍. വാട്ട് ഈസ് ഹീ ഡൂയിങ്? ഹീ ഈസ് പുഷിങ് ദ ടേബിള്‍. കുട്ടികളുടെ അലര്‍ച്ച ക്ളാസുമുറിയുടെ ഭിത്തികളെ തള്ളിനീക്കുവോളം ഉയര്‍ന്നു.
പുള്ളിങ്ങും പുഷിങ്ങും അന്നത്തെ സഹപാഠികളില്‍ ആരു മറന്നാലും ഞാന്‍ മറക്കില്ല. അത്രക്കു വിയര്‍പ്പൊഴുക്കി നേടിയ അറിവാണ്. വാണീദേവിയായ സരസ്വതി നാത്തുമ്പത്തിരുന്നല്ല മേശപ്പുറത്തിരുന്നാണ് എനിക്കു പ്രത്യക്ഷയായത് എന്നും പറയാം.

ട്രെയ്നിങ് പാസായി പൊന്നാനി എ.വി ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനായി ചേരുമ്പോള്‍ എനിക്കു വയസ്സ് ഇരുപത്. മീശ കറുത്തുതുടങ്ങിയിട്ടില്ല. പഠിപ്പിക്കാന്‍ പോകുന്ന എന്നോട് ബസില്‍ അടുത്തിരുന്ന മധ്യവയസ്കന്‍ ഏതു ക്ളാസിലാണ് പഠിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്.
ആദ്യമായി ക്ളാസിലേക്കു പോവുകയാണ്. നല്ല പരിഭ്രമം. മുതിര്‍ന്ന കുട്ടികള്‍. ഹൈസ്കൂള്‍ ക്ളാസിലെ ചില പിള്ളേര്‍ക്ക് എന്നെക്കാളും കറുത്ത മേല്‍മീശയുണ്ട്. വരാന്തയിലൂടെ ഞാന്‍ പോകുമ്പോള്‍ അവര്‍ മൃഗശാലയിലെ സിംഹങ്ങളെപ്പോലെ എന്നെ നിരീക്ഷിക്കുകയും ചില അപശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു. തലതാഴ്ത്തി നടന്നു. പാര്‍ലമെന്‍റ് ഹാളിലേക്കു കടക്കാന്‍ നേരത്ത് എതിരേ ആജാനബാഹുവായ ഒരാള്‍ വരുന്നു. ഇടതുകൈയില്‍ നീണ്ട ചൂരല്‍. വലങ്കൈയില്‍ ഇളിച്ചുകാട്ടുന്ന ഒരു തലയോട്. ഞാന്‍ ഞെട്ടി. ആരാണ് ഈ കാപാലികന്‍? അയാള്‍ ചോദിച്ചു. പുതിയ മാഷാണല്ളേ? ഞാന്‍ തലയാട്ടി. അയാള്‍ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.
പിന്നീട് അദ്ദേഹത്തെ മനസ്സിലാക്കി. വറീത് മാഷ്. ബയോളജി പഠിപ്പിക്കുന്നു. മഹാസാധു. അന്നൊക്കെ അധ്യാപകര്‍ വെറുംകൈയോടെ ക്ളാസിലേക്കു പോകുക പതിവില്ല. എന്തെങ്കിലും പഠനോപകരണങ്ങള്‍ കൈയിലുണ്ടാകും. ഗോപിനാഥവാരിയര്‍മാഷ്ക്ക് ഗ്ളോബ്. രവീന്ദ്രന്‍മാഷ്ക്ക് വെള്ളത്തണ്ട്. ശൂലപാണിവാരിയര്‍ക്ക് കോംപസ്. ശംഖുചക്രഗദാപാണികളായ ദേവന്മാരെപ്പോലെയായിരുന്നു അവരുടെ എഴുന്നള്ളത്ത്!
എ.വി ഹൈസ്കൂള്‍ പൊന്നാനിയിലെ പുരാതനമായ വിദ്യാലയമാണ്. പ്രഗല്ഭമതികളായ അധ്യാപകരും പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികളുമുള്ള സ്ഥാപനം. എം. ഗോവിന്ദനും കെ.സി.എസ്. പണിക്കരും ടി.കെ. പത്മിനിയും സി. രാധാകൃഷ്ണനും ഇ. ഹരികുമാറും കെ.പി. രാമനുണ്ണിയുമൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരാണ്. മഹാകവി ഇടശ്ശേരി ദീര്‍ഘകാലം സ്കൂളിന്‍െറ പി.ടി.എ പ്രസിഡന്‍റായിരുന്നു. സ്കൂളിലെ മുത്തശ്ശിമാവിന്‍െറ തണലില്‍ സാഹിത്യചര്‍ച്ചകള്‍ക്കായി വള്ളത്തോളും നാലപ്പാട്ടു നാരായണമേനോനും കുട്ടികൃഷ്ണമാരാരുമൊക്കെ ഒത്തുകൂടുമായിരുന്നുവത്രെ. പൊന്നാനിക്കളരിയുടെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ വിദ്യാലയം. മഹാരഥന്മാരുടെ ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന പ്രഗല്ഭനായ അധ്യാപകന്‍ പി. കൃഷ്ണവാരിയരായിരുന്നു ഹെഡ്മാസ്റ്റര്‍.
ഇടച്ചുവരുകളില്ലാത്ത നീണ്ട രണ്ടു ഹാളുകളും ചുവരുകളുള്ള രണ്ടുമൂന്നു കെട്ടിടങ്ങളും. ഹാളുകളില്‍ ക്ളാസ് തിരിക്കാന്‍ തട്ടികകളാണുള്ളത്. അപ്പുറത്തെ ക്ളാസ് ഇപ്പുറത്തുനിന്നു നിരീക്ഷിക്കാം. ഗോപിനാഥവാരിയരുടെ ഭൂമിശാസ്ത്രം ക്ളാസ് ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ഭൂമി സ്വയം കറങ്ങിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ഏതുപോലെ? തൃക്കാവമ്പലത്തില്‍ ഒരമ്മയും കുഞ്ഞും പ്രദക്ഷിണം വെക്കുന്നതുപോലെ. അമ്മ കറങ്ങുന്നു. കുഞ്ഞ് അമ്മയെച്ചുറ്റി അമ്മയോടൊപ്പം വലംവെക്കുകയും ചെയ്യുന്നു. അപ്പോള്‍ ഏതാണു സൂര്യന്‍? കാവിലെ ഭഗവതി. അമ്മയോ? ഭൂമി. കുഞ്ഞ്? ചന്ദ്രന്‍. എത്ര ലളിതമായ ഉദാഹരണം. പഠനോപകരണങ്ങളില്ലാതെ ഭാവനയെ ഉദ്ദീപിപ്പിച്ച് കാര്യം ഗ്രഹിപ്പിക്കാനുള്ള വാഗ്വിലാസം. പക്ഷേ, അമ്പലത്തില്‍ പോകാത്ത അന്യമതസ്ഥരായ കുട്ടികള്‍ക്ക് ഇതു മനസ്സിലാവുമോ? പൊന്നാനിയില്‍ മുസ്ലിം വിദ്യാര്‍ഥികളാണ് ഏറെയും. പള്ളിയിലെ ചടങ്ങുകളില്‍നിന്ന് ഇങ്ങനെയൊരുദാഹരണം കണ്ടത്തൊനാവുമെന്ന് തോന്നുന്നില്ല. എന്‍െറ സംശയം മാഷോട് പറഞ്ഞു.
അങ്ങനെ വളരെക്കാലങ്ങള്‍ക്കുശേഷം ലബോറട്ടറിയിലെ പൊടിയും മാറാലയും മൂടിയ ചില്ലലമാര തുറന്ന് സൗരയൂഥത്തിന്‍െറ ചെറിയൊരു പ്രവര്‍ത്തനമാതൃക പുറത്തെടുത്തു. അപ്പോഴേക്കും കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ച ആ യന്ത്രത്തില്‍നിന്ന് ആകര്‍ഷണബലം നഷ്ടപ്പെട്ടാലെന്നപോലെ ഭൂമിയും ചന്ദ്രനും മറ്റുചില ഗ്രഹങ്ങളും നിലത്തുവീണു. എന്തൊരു ഗ്രഹപ്പിഴ!

ഹൈസ്കൂള്‍ക്ളാസിലേക്ക് മലയാളാധ്യാപകനായി പ്രമോഷന്‍ ലഭിച്ചശേഷമാണ് ഭാഷാപഠനത്തില്‍ നിലവിലിരുന്ന അസംബന്ധങ്ങളെക്കുറിച്ച് ബോധവാനാവുന്നത്. പഴഞ്ചന്‍ പാഠപുസ്തകം. വ്യാകരണനിയമങ്ങളും വൃത്താലങ്കാരങ്ങളും കാണാപ്പാഠമാക്കലാണ് പഠിപ്പിക്കല്‍. എഴുതിക്കൊടുക്കുന്ന നോട്ട് അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തലാണ് സാമര്‍ഥ്യം. കോപ്പിയടി വ്യാപകം. ഗള്‍ഫില്‍നിന്നുവരുന്ന ചിലര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നതുപോലെ ശരീരാവയവങ്ങളില്‍ തുണ്ടുകടലാസൊളിപ്പിക്കുന്ന വിരുതന്മാരെ പിടിക്കുന്ന പൊലീസുപണിയാണ് പരീക്ഷാഹാളിലെ അധ്യാപകര്‍ക്ക്. വന്നുവന്ന് ഇപ്പോള്‍ കോപ്പിയടിച്ചതിന് പൊലീസുമേധാവിയെയും പിടികൂടേണ്ട അവസ്ഥയിലായി! ഇതെന്തൊരു പരീക്ഷ. കറന്‍സി നോട്ടു സൂക്ഷിക്കേണ്ട ട്രഷറികളില്‍ എസ്.എസ്.എല്‍.സി ചോദ്യക്കടലാസ് സൂക്ഷിക്കേണ്ട ഗതികേട് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ?
പഠനം പരീക്ഷാകേന്ദ്രിതമായിരുന്ന അക്കാലത്തെ അധ്യാപകജീവിതം വിരസവും അപമാനകരവുമായിരുന്നു. സമകാലജീവിതവുമായി ബന്ധമില്ലാത്ത പാഠഭാഗങ്ങള്‍. ക്ളാസുമുറിയിലൊഴിച്ച് ജീവിതത്തില്‍ മറ്റൊരു സന്ദര്‍ഭത്തിലും പ്രയോജനപ്പെടാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിന്‍െറ ലക്ഷണം തെറ്റിച്ചതിന് ശിക്ഷിക്കപ്പെട്ട അന്നത്തെ ഏതെങ്കിലും ശിഷ്യനെ കണ്ടുമുട്ടുമോ എന്നു പേടിയാണിപ്പോള്‍. എന്നിട്ടും അധ്യാപകനെ കാണുമ്പോള്‍ മടക്കിക്കുത്തിയ മുണ്ട് തൂക്കിയിട്ട് ബഹുമാനം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതു മലയാളത്തിന്‍െറ സുകൃതമായി കരുതണം.
പത്താംതരത്തില്‍ സാഹിത്യാഭിരുചിയുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. എല്ലാ വിഷയത്തിലും മിടുക്കനാണ്. എങ്കിലും മലയാളത്തിലാണ് കൂടുതല്‍ താല്‍പര്യം. നന്നായി വായിക്കും. തെളിഞ്ഞ ഭാഷയില്‍ എഴുതും. എന്നോട് വലിയ ബഹുമാനമായിരുന്നു. മികച്ച മാര്‍ക്കു വാങ്ങി ഒന്നാം ക്ളാസില്‍ പാസായി. ഒരുദിവസം ആ കുട്ടിയുടെ അച്ഛന്‍ കാണാന്‍ വന്നു.
മാഷ് എന്‍െറ മോനെ ഒന്ന് ഉപദേശിക്കണം.
എന്തുപറ്റി അവന്? മിടുക്കനാണല്ളോ. പ്രീഡിഗ്രിക്ക് ഏതു കോളജിലാണ് ചേര്‍ക്കാനുദ്ദേശിക്കുന്നത്?
ഏതു കോളജിലും ചേര്‍ത്തുപഠിപ്പിക്കാന്‍ ഞാന്‍ തയാറാണ് മാഷെ.
പിന്നെ എന്താ പ്രശ്നം?
വിഷയമാണ് പ്രശ്നം. അവന് പട്ടാമ്പി കോളജില്‍ പ്രീഡിഗ്രിക്ക് മെയിനായി മലയാളമെടുക്കണമെന്ന് വാശിപിടിക്കുന്നു. മലയാളം പഠിച്ചിട്ട് എന്താവാനാ മാഷെ? കഥേം നോവലും വായിച്ച് അല്ളെങ്കിലേ തല തിരിഞ്ഞിരിക്കുന്നു. ഇനി സാഹിത്യം പഠിച്ചാല്‍ അവന്‍ പിഴച്ചുപോകും.
രക്ഷിതാവിന്‍െറ ആശങ്കയാണ്. ഞാന്‍ തലകുനിച്ച് നിശ്ശബ്ദനായി കേട്ടു.
അവന് മാഷെ വലിയ കാര്യാണ്. മാഷ് പറഞ്ഞാല്‍ അവന്‍ അനുസരിക്കും. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പാസായാലേ മെഡിസിനോ എന്‍ജിനീയറിങ്ങിനോ പറഞ്ഞയക്കാന്‍ പറ്റൂന്ന് മാഷ്ക്ക് അറിയാലോ.
നെറുകക്ക് ഒരു കിഴുക്കു കിട്ടിയവനെപ്പോലെ ഞാന്‍ ചൂളിപ്പോയി.

ഡി.പി.ഇ.പിയും പുതുക്കിയ പാഠ്യപദ്ധതിയും വന്നപ്പോഴാണ് ഈ ദു$സ്ഥിതിക്ക് ഒരു മാറ്റമുണ്ടാവുന്നത്. പറഞ്ഞതുതന്നെ പറയുന്ന ആവര്‍ത്തനവിരസത ഇല്ലാതായി. പുതിയ വെല്ലുവിളികള്‍ നേരിട്ടു. സമകാലികമായ രചനകള്‍ ഉള്‍ക്കൊള്ളിച്ച പാഠപുസ്തകങ്ങള്‍ ക്ളാസുമുറികളെ സജീവമാക്കി. പഠനം പ്രവര്‍ത്തനകേന്ദ്രിതമായി. കുട്ടികളുടെ സര്‍ഗാത്മകതക്ക് ഊന്നല്‍ കിട്ടി. വിഷയത്തില്‍ സമകാലികരാവാന്‍ അധ്യാപകരും നിര്‍ബന്ധിതരായി. എഴുത്തും വായനയും തകൃതിയായി. സദാ അടഞ്ഞുകിടന്ന ലൈബ്രറിയും ലബോറട്ടറിയും കുട്ടികള്‍ക്കായി തുറക്കപ്പെട്ടു.
പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് അധ്യാപകപരിശീലന പരിപാടികള്‍ വ്യാപകമായി നടന്നു. ചോംസ്കി, വൈഗോട്സ്കി, പൗലോ ഫ്രെയര്‍ തുടങ്ങിയ പേരുകള്‍ മുഴങ്ങിക്കേട്ടു. ക്രിട്ടിക്കല്‍ പെഡഗോജി, പ്രശ്നാധിഷ്ഠിതം, പ്രവര്‍ത്തനാധിഷ്ഠിതം, ജ്ഞാനനിര്‍മിതിവാദം തുടങ്ങിയ പ്രയോഗരീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. സിദ്ധാന്തങ്ങളൊക്കെ ചര്‍ച്ചയിലൊതുങ്ങി. ക്ളാസ്മുറി പഴയപോലെ തുടരുകയായിരുന്നു. ചില മാറ്റങ്ങളുണ്ടായി എന്നു പറയാതിരുന്നുകൂടാ. ചുവരുകളില്‍ ചാര്‍ട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും തൂക്കിയിടപ്പെട്ടു. മഴപ്പതിപ്പും കൃഷിപ്പതിപ്പുമൊക്കെയായി കൈയെഴുത്തു പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി. എ ഫോര്‍ ഷീറ്റുകള്‍ സാര്‍വത്രികമായി. പ്രോജക്ട് സെമിനാര്‍, അസൈന്‍മെന്‍റ് തുടങ്ങിയ റിപ്പോര്‍ട്ടുകളുടെ പോര്‍ട്ട്ഫോളിയോകൊണ്ട് സ്റ്റാഫ്റൂമിലെ മേശപ്പുറം നിറഞ്ഞു. നിരന്തരമൂല്യനിര്‍ണയം എന്ന ഈ പ്രഹസനം പരീക്ഷയെ വെറും കടലാസുപുലിയാക്കിമാറ്റുകയും ചെയ്തു.
ഭാഷാപഠനത്തിലാണ് പ്രകടമായ വ്യത്യാസമുണ്ടായത്. സാഹിത്യരചനകളുടെ ആസ്വാദനം മാത്രമല്ല ഭാഷാപഠനമെന്നും വ്യത്യസ്ത ഭാഷാവ്യവഹാരങ്ങളിലേര്‍പ്പെടാനുള്ള ശേഷി ആര്‍ജിക്കല്‍കൂടിയാണെന്നും അംഗീകരിക്കപ്പെട്ടു. കത്തെഴുത്ത്, പോസ്റ്റര്‍ നിര്‍മാണം, പരസ്യവാചകമെഴുതല്‍, നോട്ടിസ് തയാറാക്കല്‍, ഫോറം പൂരിപ്പിക്കല്‍, പത്രറിപ്പോര്‍ട്ടിങ്, സിനിമാനിരൂപണം അങ്ങനെ ഒരു പാഠത്തെ അടിസ്ഥാനമാക്കി നിരവധി വ്യവഹാരങ്ങളിലൂടെ കുട്ടികളെ കടത്തിക്കൊണ്ടുപോകലായി മലയാളം മാഷുടെ പണി. ‘‘അതാ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി വരുന്നു’’ എന്നായിരുന്നു ക്ളാസിലേക്കു വരുന്ന മലയാളം ടീച്ചറെ നോക്കി പണ്ട് കുട്ടികള്‍ കമന്‍റടിച്ചിരുന്നതെങ്കില്‍ പിന്നീടത് ‘‘അതാ, നോട്ടീസുണ്ടാക്കുന്ന ആള്‍ വരുന്നു’’ എന്നായി. ഭാഷാപഠനം ആശയംവിട്ട് വ്യവഹാരത്തില്‍ അമിതമായി ഊന്നുന്നു എന്ന വിമര്‍ശമുയര്‍ന്നതോടെ അടുത്ത പരിഷ്കാരം വന്നു. സമസ്തജീവിതപ്രശ്നങ്ങളെയും എട്ടു മേഖലകളാക്കിത്തിരിച്ച് സമകാലജീവിതവുമായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നാധിഷ്ഠിതപഠനം. പ്രശ്നമുന്നയിക്കുന്നതിനുള്ള ഉപായംമാത്രമാണ് പാഠഭാഗം. പരിഹാരം കുട്ടികള്‍ കണ്ടത്തെണം.
പത്താംതരത്തില്‍ ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യില്‍നിന്ന് ഒരു ഭാഗമുണ്ടായിരുന്നു, നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന ശീര്‍ഷകത്തില്‍. വളരെക്കാലത്തിനുശേഷം നന്ദഗോപരും യശോദയും നദീതീരത്തുവെച്ച് കൃഷ്ണനെ കാണുകയാണ്. അപ്പോള്‍ കൃഷ്ണന്‍ മഥുരയിലെ രാജാവാണ്. നന്ദഗോപരും യശോദയും വൃദ്ധരായിക്കഴിഞ്ഞു. അവര്‍ക്ക് കൃഷ്ണനിപ്പോഴും അമ്പാടിയിലെ കുട്ടിയാണ്. കൃഷ്ണനെക്കണ്ടപ്പോള്‍ അവര്‍ക്ക് വാത്സല്യം നിറഞ്ഞുതുളുമ്പി. അവര്‍ ചെറിയ കുട്ടിയോടെന്നപോലെയാണ് കൃഷ്ണനോട് പെരുമാറുന്നത്. വാത്സല്യരസം തുളുമ്പിനില്‍ക്കുന്ന ആ ഈരടികള്‍ കണ്ണുനനയിക്കും. രസിച്ചു പഠിപ്പിച്ചു. എന്നാല്‍, പരീക്ഷക്ക് ചോദ്യം വന്നത് ഇങ്ങനെയായിരുന്നു. കൃഷ്ണനെക്കണ്ട മാതാപിതാക്കളുടെ ചെയ്തികള്‍ ശ്രദ്ധിച്ചല്ളോ. ഇത്തരത്തില്‍ മക്കളുടെ അഭാവംകൊണ്ട് ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ ഇപ്പോഴുമില്ളേ? നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കുറിപ്പായി എഴുതൂ. വൃദ്ധസദനത്തെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ ചെറുശ്ശേരിയും കൃഷ്ണഗാഥയുംതന്നെ വേണമായിരുന്നോ എന്ന ചോദ്യം ആരും തിരിച്ചുചോദിച്ചില്ല. അങ്ങനെ മലയാളം സാമൂഹികപാഠമായി മാറുകയായിരുന്നു.

സാഹിത്യരചനകളുടെ ഉള്ളടക്കത്തെ സാമൂഹികപ്രശ്നാവതരണത്തിനായി പ്രയോജനപ്പെടുത്തുന്ന ഈ രീതി കുട്ടികളുടെ ആസ്വാദനശേഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് എന്‍െറ അനുഭവം. ആസ്വാദനമെഴുതാന്‍ കൊടുത്ത ഏതു രചനയിലും കുട്ടികള്‍ പ്രശ്നം കണ്ടത്തൊന്‍ തുടങ്ങി. കാവ്യാസ്വാദനത്തിലാണ് ഇതു പ്രകടമായത്. ഈ ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളില്‍ ധാരാളമായി സമകാലികരചനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ പുതുതലമുറയിലെ റഫീക്ക് അഹമ്മദും മോഹനകൃഷ്ണന്‍ കാലടിയുമെല്ലാം പാഠപുസ്തകക്കവികളായി. ഗദ്യത്തിലും കവിതയാവാമെന്ന് മനമില്ലാമനസ്സോടെ സമ്മതിക്കാന്‍ പഴയ തലമുറയും നിര്‍ബന്ധിതരായി.
മാഷ് പത്താംക്ളാസില്‍ സച്ചിദാനന്ദന്‍െറ മലയാളം എന്ന കവിത പഠിപ്പിക്കുകയാണ്. മുന്‍വരിയിലിരുന്ന ജന്മനാ എ പ്ളസായ ഒരു കുട്ടിക്ക് സംശയം. ഞാറ്റുവേലയില്‍നിന്ന് ഞാറ്റുവേലയിലേക്ക് എങ്ങനെയാണ് കിളിപ്പാട്ടുകൊണ്ട് പാലം കെട്ടുക? മാഷ് വിശദീകരിക്കാന്‍ ശ്രമിച്ചു. ഞാറ്റുവേല പെയ്യുന്ന കര്‍ക്കടകം. മലയാളിയുടെ ദുരിതകാലം. അതു കടക്കാന്‍ എഴുത്തച്ഛന്‍െറ കിളിപ്പാട്ടുപാരായണം. ആ പാട്ടാണ് പാലം. മനസ്സിലായോ? കുട്ടിക്ക് നല്ല ബോധ്യംവന്നില്ളെങ്കിലും തല്‍ക്കാലം ഇരുന്നു. പിന്നെയും സംശയം. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിക്ക് പൊക്കിള്‍ക്കൊടിയിലൂടെ എങ്ങനെയാണ് മലയാളം കിട്ടുന്നത്? സ്ളേറ്റിലെങ്ങനെയാണ് മലയാളം മഴവില്ലാകുന്നത്? കറുപ്പും വെളുപ്പുമല്ളേ ഉണ്ടാകൂ? മാഷ് വാക്കുമുട്ടി വിയര്‍ത്തു. ഗത്യന്തരമില്ലാതെ ഇങ്ങനെ പറഞ്ഞു: കുട്ടി ഇതൊന്നും അത്ര സീരിയസായി എടുക്കണ്ട. ഇത്തരം നിസ്സാര കാര്യങ്ങള്‍ കുത്തിപ്പൊക്കി പ്രശ്നം വഷളാക്കരുത്. കുട്ടി പിന്നെ എഴുന്നേറ്റില്ല. ശാസ്ത്രത്തിന്‍െറയും ഗണിതത്തിന്‍െറയും യുക്തികൊണ്ട് കവിതയെ വിശകലനംചെയ്യുന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുത്തതില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സാഹിത്യപഠനത്തെ നിരന്തരമായി അവഗണിച്ചതിന്‍െറ ഫലംകൂടിയാണത്.
കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത പുസ്തകം അവരുടെ പാഠപുസ്തകമാവാനേ വഴിയുള്ളൂ. എത്ര മികച്ച കഥയായാലും കവിതയായാലും പുസ്തകത്തില്‍ ഒരു ‘പാഠ’മായി ഉള്‍പ്പെടുത്തിയാല്‍പ്പിന്നെ അതു കുട്ടികള്‍ക്കു രസിച്ചാസ്വദിക്കാന്‍ കഴിയാറില്ല. ഇതിന് ഒരപവാദമേ എന്‍െറ അധ്യാപനജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പത്താംതരം അടിസ്ഥാനപാഠാവലിയില്‍ ചേര്‍ത്തിട്ടുള്ള റഫീക്ക് അഹമ്മദിന്‍െറ ‘തോരാമഴ’ എന്ന കവിത. ക്ളാസില്‍ ഞാനത് ഒറ്റത്തവണയേ ചൊല്ലിക്കൊടുത്തുള്ളൂ, പിന്‍ബെഞ്ചിലിരുന്ന ഒരു പോക്കിരി ആരും കാണാതെ കണ്ണുതുടക്കുന്നത് ഞാനൊളികണ്ണിട്ടു കണ്ടു. നമ്മുടെ ഭാഷക്കും സാഹിത്യത്തിനും ഹൃദയദ്രവീകരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതിന് ഈ കവിത അനുഭവസാക്ഷ്യമായി. നല്ല രചനകള്‍ കുട്ടികളോടും മുതിര്‍ന്നവരോടും സംവദിക്കുന്നു. ‘‘ശിശുര്‍വത്തേി പശുര്‍വത്തേി / വത്തേി ഗാനരസം ഫണീ’’ എന്ന് സംഗീതത്തെക്കുറിച്ചു പറയാറുള്ളത് നല്ല കവിതക്കും ബാധകമാണ്.

ചെഖോവിന്‍െറ നാടകത്തില്‍ അധ്യാപികയായ ഒരു കഥാപാത്രം പറയുന്നുണ്ട്: ഒരു ടീച്ചര്‍ക്ക് താന്‍ വിശ്വസിക്കുന്നത് പറയാന്‍ അനുവാദമില്ല. പറയാന്‍ അനുവദിച്ചതിലാകട്ടെ വിശ്വാസവുമില്ല. ആത്മവഞ്ചനയെ കലയാക്കിമാറ്റാന്‍ വിധിക്കപ്പെട്ട അധ്യാപകധര്‍മസങ്കടത്തെ ഇതില്‍പ്പരം ശക്തമായി ആവിഷ്കരിക്കുന്ന ഉദ്ധരണിയുണ്ടോ?
ആയുസ്സില്‍ പകുതിയിലധികവും സ്കൂള്‍ കോമ്പൗണ്ടില്‍ ചെലവഴിച്ചു. നീണ്ട മുപ്പത്തിമൂന്നു വര്‍ഷം. പക്ഷേ, അപ്പോഴെല്ലാം എന്‍െറ മനസ്സ് ക്ളാസ്മുറിയുടെ ചതുരക്കെട്ടിനു പുറത്ത് മേയുകയായിരുന്നു എന്നതാണ് സത്യം. എന്‍െറ വാക്കുകളിലെ ഭ്രാന്ത് കുട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അവര്‍ പ്രതീക്ഷിക്കുന്നതുപോലെ ഞാന്‍ ഉത്തരം പറഞ്ഞുകൊടുത്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, മാപ്പ്. നല്ല മാഷല്ല ഞാന്‍.
                                                                                                             പി.പി. രാമചന്ദ്രന്‍

Tuesday, August 28, 2018

അയ്യങ്കാളി,

അയ്യങ്കാളി, ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു.

ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി എതിര്‍ത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.



1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.

പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.

ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.

അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.

പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

Saturday, August 4, 2018

എങ്ങനെ പുതിയ മൂന്നാറുണ്ടായി

എങ്ങനെ പുതിയ മൂന്നാറുണ്ടായി. ആലുവ- മൂന്നാർ റോഡെങ്ങനെ ഇല്ലാതായി !!!!!      തൊടുപുഴ::കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു.

പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ആലപ്പുഴ ജില്ല പൂര്‍ണ്ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്‍റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ്‌ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു, റെയില്‍പ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു, തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിന്‍പുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു, ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി.

മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നുതാനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.

ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുകളുമെടുത്തു.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി.

കുട്ടമ്പുഴ- പൂയംകുട്ടി-  മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരി ആറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി.

ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

മൂന്നാറിന്‍റെ തണുപ്പില്‍ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോള്‍ നോക്കുക, മൂന്നാര്‍ ടൌണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഴയ റെയില്‍പ്പാളങ്ങളാണ്, ടൌണില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയില്‍വേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്‍റെ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നതും പാളങ്ങള്‍ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്‍റെയും അവശിഷ്ടങ്ങള്‍ ടോപ്‌സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകള്‍ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്."

Thursday, July 26, 2018

അധ്യാപനരീതികൾ

*അധ്യാപനരീതികൾ*

ഒരു കാലത്ത് പഠനമെന്നത് വെറും ഹൃദിസ്ഥീകരണമായിരുന്നു. അതായത്, അധ്യാപകൻ നിർദിഷ്ടവിഷയങ്ങൾ പഠിപ്പിക്കുകയും കുട്ടികൾ പഠിക്കുകയും, പഠിച്ചതിനെ അധ്യാപകൻ പരിശോധിക്കുകയും ചെയ്യുക മാത്രം. പുതിയ കാഴ്ചപ്പാട് അനുസരിച്ച്, അനുഭവങ്ങളിൽകൂടി പെരുമാറ്റത്തിന് ഉണ്ടാകുന്ന പരിവർത്തനമാണ് പഠനം. പഠനവസ്തുവും പഠനക്രിയകളും തിരഞ്ഞെടുത്ത് സംഘടിപ്പിച്ച് കുട്ടികളെ അവയുമായി പ്രതിപ്രവർത്തിപ്പിച്ച് അവരിൽ പെരുമാറ്റ പരിവർത്തനങ്ങൾ വരുത്തുന്നു. ഈ പ്രതിപ്രവർത്തനത്തെ അനുഭവം (experience) എന്നു പറയാം.സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധർമം. ഈ ലക്ഷ്യപ്രാപ്തിക്കായി അധ്യാപകൻ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് അധ്യാപനത്തിന്റെ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ കുട്ടികൾക്ക് നൽകുന്നതിനുള്ള ഉത്തമമാർഗങ്ങളാണ് അധ്യാപനരീതികൾ.

അധ്യാപനം ഒരു കലയായും ശാസ്ത്രമായും  വളർച്ച പ്രാപിച്ചെങ്കിലും അതിന് ഗണ്യമായ വികാസമുണ്ടായത് 20-ആം നൂറ്റാണ്ടിൽ ആണ്. ഈ നൂറ്റണ്ടിന്റെ പൂർവാർധത്തിൽ ഹെർബാർട്ടിയൻ രീതിക്ക് പ്രചാരം സിദ്ധിച്ചു. അതിനുശേഷം ഡാൾട്ടൻ പദ്ധതി, പ്രശ്നരീതി, പ്രായോജനാരീതി (project method), സഹകൃതകഥനം (socialised recitation), പര്യവേക്ഷിതപഠനം (supervised study), ഏകകരീതി (unit method), ക്രിയാപ്രധാനരീതി (activity method) എന്നിവയും പ്രചാരത്തിൽ വന്നു. ഈ ശ- ത്തിന്റെ ഉത്തരാർധത്തിൽ വിദ്യാഭ്യാസപ്രവർത്തകരുടെ താത്പര്യം അധ്യാപനരീതിയിൽനിന്നും പാഠ്യക്രമത്തി(curriculum) ലേക്ക് മാറി. അതായത് എങ്ങനെ പഠിപ്പിക്കണമെന്നതിനേക്കാൾ കൂടുതൽ പരിഗണന എന്തു പഠിപ്പിക്കണം എന്നതിന് നൽകാൻ തുടങ്ങി. വ്യവഹാര മനഃശാസ്ത്രത്തിന്റെ (behaviourism) സ്വാധീനതമൂലം ഉദ്ദേശ്യാധിഷ്ഠിതാബോധനം, ക്രമബദ്ധ-അധ്യാപനം (programmed instruction) തുടങ്ങി മനഃശാസ്ത്രധിഷ്ഠിതമായ രീതികൾ ആവിഷ്കരിക്കപ്പെട്ടു. അധ്യാപനരീതികളുടെ വിപ്ളവകരമായ പരിവർത്തനത്തിന്റെ മുന്നോടിയായി ഇവയെ കണക്കാക്കാം. പ്രധാനപ്പെട്ട ചില അധ്യാപനരീതികൾ താഴെ ചേർക്കുന്നു.

*1.വാചിക രീതി*

*2.ചോദ്യോത്തര രീതി*

*3.കിൻഡർഗാർട്ടൻ രീതി*

*4.മോണ്ടിസോറി രീതി*

*5.ഡാൾട്ടൻ പദ്ധതി*

*6.വിനെറ്റ്ക പദ്ധതി*

*7.പ്രായോജനാ രീതി*

*8.അന്വേഷണ രീതി*

*9.കളി രീതി*

*10.വസ്തുമൂലക രീതി*

*11.ചർച്ചാ രീതി*

*12.പ്രശ്നപരിഹരണ രീതി*

*13.വികസന രീതി*

*14.ആഗമവികാസ രീതി*

*15.നിഗമനവികാസ രീതി*

*16.ഏകക രീതി*

*17.ഉദ്ദേശ്യാധിഷ്ഠിത ബോധനം*

*18.കാര്യക്രമബദ്ധ-അധ്യാപനം*

*19.ക്രിയാനിരതപഠനം

*1. വാചിക രീതി*

*(Oral Method)*

ആദികാലം മുതൽ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതൽ സർവകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതിൽ ഭാഷണരീതിയും (telling) പ്രസംഗരീതിയും (lecture) ഉൾപ്പെടുന്നു. അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തിൽ ആശാൻ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയർന്ന ക്ലാസ്സുകളിൽ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാൽ തുടർച്ചയായുള്ള ഭാഷണമാണ് സർവസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം.

കുട്ടികളും അധ്യാപകരും തമ്മിൽ അഭിമുഖമായുള്ള പ്രവർത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാൻ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകൻ പഠിപ്പിക്കേണ്ടിവരുമ്പോൾ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയർന്ന ക്ലാസ്സുകളിൽ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവർ മുൻകൂട്ടി തയ്യാറെടുക്കുക, പ്രസംഗാവസാനം സംശയങ്ങൾ ചോദിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുക, പാഠ്യവിഷയത്തെ സംബന്ധിച്ച് പൂരകപഠനം നടത്തുക എന്നിവയിൽ ശ്രദ്ധപതിപ്പിക്കുവാൻ കഴിഞ്ഞാൽ പ്രഭാഷണരീതി വളരെ ഉപയോഗപ്രദമായിരിക്കും.

എന്നാൽ പ്രസംഗരീതി വിദ്യാർഥികളിൽ വിരസത ഉണ്ടാക്കുന്നതായി കാണുന്നു. കൂടാതെ വ്യക്തിപരമായ ശ്രദ്ധ ഒരോ വിദ്യാർഥിക്കും ലഭിക്കുന്നുമില്ല. ഇതിനൊരു പരിഹാരമായി കോളജുകളിൽ ട്യൂട്ടോറിയൽ സമ്പ്രദായം' ഏർപ്പെടുത്തിയിട്ടുള്ളത് ഒരളവിൽ പ്രയോജനകരമാണ്.
*3.കിൻഡർഗാർട്ടൻ രീതി*

*(Kindergarten Method)*

വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ സംവിധാനം ചെയ്ത ശിശുവിദ്യാലയമാണ് കിൻഡർഗാർട്ടൻ അഥവാ കുട്ടികളുടെ പൂന്തോട്ടം. തോട്ടത്തിലെ ചെടികളെപ്പോലെ നൈസർഗികമായും സ്വതന്ത്രമായും കുട്ടികൾ വളരണം. തോട്ടക്കാരനെപ്പോലെ അധ്യാപകൻ അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അധ്യയനം എന്നത് നൈസർഗികമായ വികസനമാണ്.

വിദ്യാഭ്യാസത്തിൽ കളിയുടേയും കളിയിൽക്കൂടിയുള്ള വിദ്യാഭ്യാസത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥാനം വ്യക്തമാക്കിയത് ഫ്രോബൽ ആണെന്നു പറയാം. അദ്ദേഹം തന്റെ അധ്യയനരീതിയെ സ്വതഃപ്രവൃത്തി (self activity)എന്ന പദത്തിൽ സംക്ഷേപിച്ചിരിക്കുന്നു. സ്വതഃപ്രവൃത്തി എന്നത് നൈസർഗികാവേശങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിന് പരപ്രേരണ കൂടാതെയുള്ള പ്രവർത്തനമാണ്. ആത്മസാക്ഷാത്കാരവും സമൂഹവത്കരണവും സ്വതഃപ്രവർത്തനത്തിൽകൂടിയാണ് സാധ്യമാവുക. പ്രകൃതിയുമായുള്ള സംസർഗത്തിൽകൂടിയാണ് വികസനം നടക്കുന്നത്. ബാല്യകാലത്തിൽ ഈ പ്രവണതകൾക്ക് കൈക്കൊള്ളാവുന്ന ഉചിതമായ രൂപം ഒന്നേയുള്ളു-കളി. അതിനാൽ കളിയിൽക്കൂടിയുള്ള പഠനത്തിനു ഫ്രോബൽ മുഖ്യസ്ഥാനം കല്പിച്ചു.

ക്രമീകൃതമായ കളികൾ, ഗാനങ്ങൾ, നൃത്തങ്ങൾ  എന്നിവ വസ്തുമൂലകപാഠ(object lesson)ങ്ങളുമായി സമന്വയിപ്പിച്ച് കുട്ടികളുടെ സർഗശക്തിയെ വികസിപ്പിക്കത്തക്കവണ്ണമാണ് കിൻഡർ ഗാർട്ടനിലെ അധ്യയനം ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളുടെ പൊതു താത്പര്യങ്ങളെ കണക്കിലെടുക്കുന്നതുമൂലം കിൻഡർഗാർട്ടനിൽ കുട്ടികൾ ദീർഘനേരം ഒരേ പ്രവൃത്തിയിലേർപ്പെടുവാൻ ആവശ്യപ്പെടുന്നില്ല. കളികൾ, അഭ്യാസങ്ങൾ, രസകരമായ പ്രവർത്തനങ്ങൾ എന്നിവയിൽക്കൂടി അവർക്ക് വേണ്ടുവോളം സോല്ലാസപ്രവർത്തന സൌകര്യങ്ങൾ നൽകുന്നു. പ്രവർത്തനാവസരങ്ങളിൽ ദാനങ്ങൾ (gifts), വ്യാപൃതികൾ (occupations)എന്നിവ സർഗാത്മകപ്രവണതകളെ പരിപോഷിപ്പിക്കുന്നു. കായികാഭ്യാസങ്ങൾ പേശിവികസനത്തെ സഹായിക്കുന്നു. അങ്ങനെ സർവതോന്മുഖമായ വികാസമാണ് കിൻഡർഗാർട്ടന്റെ ലക്ഷ്യം.

*2.ചോദ്യോത്തര രീതി*

ഭാഷണരീതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങൾ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങൾ പാഠാരംഭത്തിലും വികസന പ്രശ്നങ്ങൾ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുൻ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളിൽകൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങൾ നല്കുന്നു. കുട്ടികൾ ഊർജ്ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങൾ കൂടിയേ തീരു. പാഠാവസാനത്തിൽ കുട്ടികൾ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ എപ്പോൾ, എങ്ങനെ ഏതുവിധത്തിൽ ആരോടു ചോദിക്കണം ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.

സോക്രട്ടീസിന്റെ അഭിപ്രായത്തിൽ കേവലജ്ഞാനം മനുഷ്യന്റെ ഉള്ളിൽതന്നെ സ്ഥിതിചെയ്യുന്നു. എന്നാൽ ഓരോ പുനർജന്മത്തോടുംകൂടി അവ വിസ്മൃതമാകുന്നു. ബോധനത്തിൽകൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തേതന്നെ അറിയാമായിരുന്നതും എന്നാൽ മറന്നുപോയതുമായ കാര്യങ്ങൾ പുനഃസ്മരിക്കുവാൻ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുംതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങൾ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക; അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക; പിന്നീട് ചോദ്യങ്ങൾ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തർദൃഷ്ടിയിൽക്കൂടിയാണ് നാം കാര്യങ്ങൾ ഗ്രഹിക്കുന്നത്. അന്തഃസ്ഥിതാശയങ്ങളും പുനഃസ്മരണവുമാണ് പഠനത്തിന് അടിസ്ഥാനം. ബോധനമെന്നത് ഒരു സൂതികർമം ആകുന്നു. സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏൽക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികർമത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ സിദ്ധാന്തം.

*4.മോണ്ടിസോറി രീതി*

*(Montessori Method)*

സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.

മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്.

മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധക(self-correcting)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിർദ്ദേശിക(directress)യാണ് ഉള്ളത്. അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്യ്രമുണ്ട്.

മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. ചാലകസ്മൃതി(motor memory)യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു പൊട്ടിപ്പുറപ്പെടുന്നു. അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നൽകുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നിൽക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.

അർഥബോധത്തോടെ വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവർത്തനമാകണം; വാച്യമായാൽ പോരാ.

കണക്ക് തുടങ്ങിയ വിഷയങ്ങൾക്കും കളിരീതിയിലുള്ള അധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ക്ലാസ്സുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതൽ 7 വരെ വയസ്സുള്ള കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്.

*5. ഡാൾട്ടൻ പദ്ധതി*

*(Dalton plan)*

മോണ്ടിസോറിയുടെ സിദ്ധാന്തങ്ങളിൽനിന്നും പ്രചോദനം നേടിയ ഹെലൻ പാർക്ക്ഹേസ്റ്റ് (Helon parkhurst) 1920-ൽ മാസച്യൂസെറ്റ്സിൽ ഡാൾട്ടൻ (ഉമഹീി) നഗരത്തിലെ ഹൈസ്കൂളിൽ നടപ്പാക്കിയ വ്യക്തികേന്ദ്രിതാധ്യാപനരീതിയാണ് ഡാൾട്ടൻ പദ്ധതി അഥവാ ഡാൾട്ടൻ ലാബറട്ടറി പദ്ധതി.

ഇവിടെ ക്ലാസുകൾക്കുപകരം ഗ്രന്ഥങ്ങൾ, അധ്യയനോപകരണങ്ങൾ എന്നിവകൊണ്ട് സജ്ജീകൃതമായ ഓരോ പരീക്ഷണശാല, ഓരോ വിഷയത്തിനുമുണ്ട്. നിശ്ചിത സമയങ്ങളിൽ അതതു വിഷയത്തിന്റെ അധ്യാപകൻ അവിടെ സന്നിഹിതനായിരിക്കും.

ഓരോ വർഷവും കുട്ടികൾ ചെയ്തുതീർക്കേണ്ട പഠനപ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. ഇതിനെ കോൺട്രാക്റ്റ് (contract) അതായത് കരാർ എന്നു പറയുന്നു. കോൺട്രാക്റ്റിനെ ഓരോ മാസത്തേക്കുള്ള അസൈൻമെന്റ് (assignment)കളായും ഓരോ ആഴ്ചത്തേക്കുള്ള പീരിയേഡ് (period)കളായും ഓരോ ദിവസത്തേക്കുള്ള യൂണിറ്റുകളായും വിഭജിച്ചിരിക്കും. ഇവ നിർദിഷ്ട സമയത്തിനുള്ളിൽ ചെയ്തുതീർത്തിരിക്കണം. എന്തെല്ലാം, എപ്പോഴെല്ലാം പഠിക്കുന്നു എന്നതു കുട്ടിയുടെ ഇഷ്ടത്തിനു വിടുന്നു.

അധ്യാപകൻ പഠിപ്പിക്കുന്നില്ല. ആവശ്യമുള്ള സഹായം നല്കുകമാത്രം ചെയ്യുന്നു. പൂർവാഹ്നം കുട്ടികൾക്കു ഇഷ്ടമുള്ളതു പഠിക്കുന്നതിനും അപരാഹ്നം ഒന്നിച്ചു ചേർന്നുള്ള സമ്മേളനങ്ങൾക്കും വിനിയോഗിക്കുന്നു.

ഓരോ കുട്ടിയുടേയും പുരോഗതി കൃത്യമായി അളന്നു ഗ്രാഫുകളായി രേഖപ്പെടുത്തുന്നു. കരാർ അനുസരിച്ച് പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഇതു സഹായകമാണ്.

*6. വിനെറ്റ്ക പദ്ധതി*

*(winnetka plan)*

ഈ പദ്ധതിയുടെ ജനയിതാവ് കാൾട്ടൻ വാഷ്ബേൺ (Carleton Washburne) ആണ്. ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തിൽ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തിൽ സർഗാത്മകവും സാമൂഹികവുമായ പ്രവർത്തനങ്ങളും മോഡൽ നിർമ്മാണം, പ്രോജക്ടുകൾ, നാടകം, സംഗീതം, കളികൾ മുതലായവയും ഉൾപ്പെടുന്നു. ഒന്നാം വിഭാഗം നിർബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്.

പാഠവസ്തുക്കളെ ക്രമമായി തരംതിരിച്ച യൂണിറ്റുകളായി വിഭജിച്ചിരിക്കും. ഓരോ യൂണിറ്റിനേയും ലക്ഷ്യം (goal) എന്നു വിളിക്കുന്നു. സ്വയം ബോധകഗ്രന്ഥങ്ങളുടെ സഹായത്തോടെ പടിപടിയായി സ്വയം ശിക്ഷണം നടത്തുന്നു. ഓരോ വിഷയത്തിലും ഒരു യൂണിറ്റിൽ നിന്ന് അടുത്ത യൂണിറ്റിലേക്കും ഒരു ഗ്രേഡിൽ നിന്ന് അടുത്ത ഗ്രേഡിലേക്കും കയറ്റം നൽകുന്നു. അതിനാൽ ഒരു കുട്ടി വിവിധ വിഷയങ്ങളിൽ വിവിധ ഗ്രേഡുകളിലായിരിക്കും പഠിക്കുക. ഓരോ വിഷയത്തിലും വ്യക്തിയുടെ കഴിവിനൊത്ത് പുരോഗമിക്കാം.

*8. അന്വേഷണ രീതി*

*(Heuristic Method)*

കുട്ടിക്ക് ഒന്നും പറഞ്ഞുകൊടുക്കരുത്, എല്ലാം അവൻ തന്നെ കണ്ടുപിടിക്കണം' എന്നാണ് അന്വേഷണരീതിയുടെ ജനയിതാവായ ആംസ്റ്റ്രോങ് (Armstrong) പറയുന്നത്. കണ്ടുപിടിക്കുകഎന്നർഥമുള്ള വലൌൃശസെലശി എന്ന ഗ്രീക് പദത്തിൽ നിന്നാണ് heuristic എന്ന പദം ഉദ്ഭവിച്ചത്. അന്വേഷകന്റെ സ്ഥാനത്ത് കുട്ടിയെ അവരോധിച്ച് സ്വന്തം യത്നംകൊണ്ട് ആവശ്യമുള്ള അറിവ് കണ്ടുപിടിക്കുന്നതിന് അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ രീതി. കുട്ടി അന്വേഷകനായി പ്രവർത്തിച്ച് പ്രശ്നപരിഹാരത്തിലെത്തിച്ചേരുന്നു.

ഈ രീതിയിൽക്കൂടി നിരീക്ഷണ പരീക്ഷണങ്ങൾ, യുക്തി, ചിന്ത, അന്വേഷണ-ഗവേഷണ മനഃസ്ഥിതി എന്നിവ പരിപോഷിപ്പിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ ഗവേഷണപരവും സത്യാന്വേഷണപരവുമായ പ്രവർത്തനങ്ങൾ ആവശ്യമായ എല്ലാ വിഷയങ്ങളിലും അന്വേഷണ രീതിയിലുള്ള പഠനം സ്വീകാര്യമാണ്.

*7. പ്രായോജനാ രീതി*

*(project method)*

ജെ.എ. സ്റ്റീവൻസന്റെ (J.A.Stevenson) അഭിപ്രായത്തിൽ പ്രശ്നബദ്ധമായ ഒരു കൃത്യം യഥാർഥ പരിതഃസ്ഥിതിയിൽ പൂർണമാക്കുക  എന്നതത്രെ പ്രായോജനാരീതി. കിൽപാട്രിക് (kilpatrick) ആകട്ടെ, ഇതിനെ സാമൂഹിക പരിസരത്തിൽ ശ്രദ്ധാപൂർവം നടത്തുന്ന സോദ്ദേശ്യപ്രവർത്തനം എന്നു നിർവചിക്കുന്നു.

സ്കൂളിൽവച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളിൽ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവർത്തനങ്ങളിൽക്കൂടി തത്ത്വങ്ങളിൽ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അർഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങൾ സ്പഷ്ടമാക്കുക, പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യുന്നു. അധ്യാപകൻ ഉപദേശകനും മാർഗദർശകനുമായി വർത്തിക്കുന്നു.

കിൽപാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (production) പ്രോജക്റ്റ്, പഠന (study) പ്രോജക്റ്റ്, ഉപഭോക്തൃ (consumer) പ്രോജക്റ്റ്, പ്രശ്ന (problem) പ്രോജക്റ്റ്. എന്നാൽ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്രോജക്റ്റ്, കളി പ്രോജക്റ്റ്, പഠനയാത്രാ പ്രോജക്റ്റ് എന്നിങ്ങനെയാണ്.

സാധാരണയായി വിദ്യാലയങ്ങളിൽ  നടത്താവുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിൽ തപാലാപ്പീസ്, സഹകരണ സ്റ്റോർ, കാഴ്ചബംഗ്ലാവ്, തോട്ടം, കളിസ്ഥലം, റോഡ് എന്നിവയുടെ നിർമ്മാണം, ആരോഗ്യസർവേ, നാടകാവതരണം മുതലായവ ഉൾപ്പെടുത്താം. പ്രോജക്റ്റുകളുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതികൾപോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

*9.കളി രീതി*

*(play way)*

കളിരീതി എന്ന പ്രയോഗം കാൾഡ്വെൽ കുക്ക് (Caldwell Cook) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. കളിരീതി  സക്രിയമായ പഠനരീതിയാണ്. കളിക്കല്ല, രീതിക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവർത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയിൽ ആഹ്ലാദത്തിന്റെ അംശം കൂട്ടിച്ചേർക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തിൽ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റർഗാർട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികൾ പ്രവർത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.

*11. ചർച്ചാ രീതി*

*(Discussion Method)*

ക്ലാസ്സ്-സമൂഹത്തെ ആകെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധനരീതികളിൽ ചർച്ചയ്ക്കു വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരുംകൂടി പര്യാലോചിച്ച് അഭിപ്രായങ്ങൾ കൈമാറ്റം ചെയ്ത് നിഗമനങ്ങളിലോ തീരുമാനങ്ങളിലോ എത്തുകയാണ് ചർച്ചയുടെ ഉദ്ദേശ്യം

ചർച്ചകൾ ഔപചാരികമാകാം, അനൌപചാരികമാകാം. ചർച്ചയുടെ നേതൃത്വം വഹിക്കുന്നത് അധ്യാപകനോ വിദ്യാർഥിയോ ആകാം.

ഔപചാരിക ചർച്ചകളുടെ പ്രധാന രൂപങ്ങൾ സെമിനാർ, സിംപോസിയം, പാനൽ ചർച്ച എന്നിവയാണ്. ഇവ ഉയർന്ന ക്ളാസ്സുകളിൽ നടപ്പിലാക്കാവുന്നതാണ്.

*10. വസ്തുമൂലക രീതി*

*(Object Method)*

വാക്കുകൾക്കു മുൻപേ വസ്തുക്കൾ എന്നാണ് പെസ്തലോത്സി പറഞ്ഞിട്ടുള്ളത്. മൂർത്ത(concrete)ത്തിൽ നിന്ന് അമൂർത്ത(abstract) ത്തിലേക്ക് എന്ന ബോധനതത്ത്വമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു വസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നതിന് ആ വസ്തുതന്നെ അവതരിപ്പിക്കുകയാണ് വെറും വാചികവിവരണത്തേക്കാൾ ഫലപ്രദം. അതേ വസ്തു അവതരിപ്പിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡലുകൾ, ചിത്രങ്ങൾ എന്നിവയെങ്കിലും ഉപയോഗിക്കണം. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ബോധനത്തെ വസ്തുമൂലകരീതി എന്നു പറയുന്നു.

വസ്തുക്കൾ ക്ളാസ്സിൽ കൊണ്ടുവരുവാൻ പ്രയാസമുണ്ടെങ്കിൽ കുട്ടികളെ വസ്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. പഠനയാത്രകളുടെ പ്രാധാന്യം ഇക്കാര്യത്തിൽ തെളിഞ്ഞുകാണാം.

*12. പ്രശ്നപരിഹരണ രീതി*

*(Problem-Solving Method)*

കുട്ടികൾ അഹംബദ്ധരായി അവരുടെ ധിഷണാശക്തിയെ ഊർജ്ജിതമായി പ്രവർത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗമാണ് ഈ രീതി.

ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാൻ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികൾ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങൾ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജോൺ ഡ്യൂയി (John Dewey) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.

🔹പ്രശ്ന ബോധം

ഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാർഗങ്ങൾ പരാജയപ്പെടുകയും ചെയ്യുമ്പോൾ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു.

🔹പ്രശ്ന വിശദീകരണം

ലഭ്യമായ ദത്ത(data)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങൾ) വേണ്ടതും (ലക്ഷ്യം) തമ്മിലുള്ള വിടവ് നികത്തലാണ് പ്രശ്നപരിഹരണം.

🔹പരികല്പനാ രൂപവത്കരണം

പ്രശ്നപരിഹാരത്തിനുള്ള താത്കാലിക പരിഹാരങ്ങൾ അഥവാ പരികല്പനകൾ (hypotheses) രൂപവത്കരിക്കുക.ഇതു വ്യക്തിയുടെ അനുഭവസമ്പത്ത്, ബുദ്ധിപരമായ പക്വത, സ്ഥിതിയുടെ ഗതികസംരചന (dynamic structure) എന്നിവയെ ആശ്രയിച്ചിരിക്കും.

🔹പരികല്പനകളുടെ പരിഗണന

പരികല്പനകളുടെ സ്വീകാര്യത സസൂക്ഷ്മം പരിശോധിച്ച് മൂല്യനിർണയം ചെയ്ത് അവസാനം അനുയോജ്യമായവ സ്വീകരിക്കുക; അല്ലാത്തവ നിരാകരിക്കുക.

🔹പരികല്പനകളുടെ പരീക്ഷണം

നിഗമനം ശരിയാണോ എന്നു ബോധ്യപ്പെടുന്നതിനായി അനുഭവങ്ങളുമായി ഒത്തുനോക്കുക. ഇതിന് സാധാരണ നിരീക്ഷണം മുതൽ നിയന്ത്രിത പരീക്ഷണംവരെ ആവശ്യമായിത്തീരാം.

കുട്ടികളുടെ ദൈനംദിന വിദ്യാലയ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കി സ്വയം പ്രശ്നപരിഹരണത്തിന് അവരെ പ്രോത്സാഹിപ്പിച്ച് ബുദ്ധിപരമായ അഭ്യാസങ്ങൾക്കു സൌകര്യം നല്കുന്ന അധ്യാപനമാണ് ഇവിടെ ഉത്തമമായിട്ടുള്ളത്.

*13. വികസന രീതി*

*(Development Method)*

ഈ രീതിയുടെ ധർമം പ്രത്യക്ഷമാർഗ്ഗത്തിൽക്കൂടി സംപ്രത്യയങ്ങളും (concept) വിധികളും രൂപവത്കരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ്. ഇതിന് രണ്ടു രൂപങ്ങളുണ്ട്, ആഗമ(inductive)രീതിയും നിഗമന(deductive)രീതിയും. വിശേഷാനുഭവങ്ങളിൽ (particular) നിന്ന് സാമാന്യവിധികൾ (generalisations) രൂപവത്കരിക്കുന്ന പ്രക്രിയയാണ് ആഗമം. നിഗമനരീതിയിലാവട്ടെ സാമാന്യവിധികളിൽനിന്നു വിശേഷവിധികളിൽ എത്തിച്ചേരുന്നു.

*14. ആഗമവികാസ രീതി*

*(Inductive Development)*

ഇത് ഹെർബാർട്ടും (Herbart) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്.[29] ചില നിശ്ചിത യൌക്തികഘട്ടങ്ങൾ (formal stage) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (clearness), സാഹചര്യം (association), വ്യവസ്ഥ (system), സമ്പ്രദായം (method) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലർ (Ziller) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈൻ (Rein), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേർത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെർബാർട്ടിയൻ വികാസപാഠത്തിൽ താഴെപറയുന്ന ഘട്ടങ്ങൾ രൂപംകൊണ്ടു.

🔹പ്രാരംഭം

പഠിക്കുവാൻ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാർഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയിൽ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉൾക്കൊള്ളുന്നതിനു സഹായകമായ പൂർവബോധസമുച്ചയത്തെ (Apperceptive mass) സജ്ജമാക്കുന്നു. ചോദ്യങ്ങൾ മുഖേന കുട്ടികളുടെ പൂർവാനുഭവങ്ങളെ തട്ടിയുണർത്തുന്നു.

🔹ഉദ്ദേശ്യ പ്രസ്താവന

പൂർവജ്ഞാനവും പുതിയ പാഠവും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം.

🔹പാഠാവതരണം

സാമാന്യവത്കരണമോ വിധിരൂപവത്കരണമോ നടത്തുന്നതിനു നിദാനമായ പുതിയ പാഠാനുഭവങ്ങൾ അവതരിപ്പിക്കുന്നു. ഇതിനു വിവിധ ബോധനരീതികൾ സ്വീകരിക്കാം. പ്രത്യക്ഷാനുഭവങ്ങളോ പരോക്ഷാനുഭവങ്ങളോ ആകാവുന്നതാണ്.

🔹താരതമ്യവും നിഷ്കർഷണവും

വിവിധ ആശയങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കി താരതമ്യ വിവേചനം ചെയ്ത് സാരാംശങ്ങൾ നിഷ്കർഷിക്കുന്നു.

🔹സാമാന്യ നിഗമനം

പഠനാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിധി രൂപവത്കരണമാണ് ഇവിടെ നടക്കുന്നത്. ഇത് നിർവചനം, തത്ത്വം, സിദ്ധാന്തം, നിയമം, പ്രമേയം എന്നീ രൂപങ്ങളിലാകാം. പാഠവസ്തുവിന്റെ അന്തിമ പുനഃസംഘടനയാണിത്. ശരിയായി പുരോഗമിക്കുന്ന പാഠത്തിൽ ഓരോ ഘട്ടവും ക്രമാനുഗതമായി കടന്ന് അറിയാതെ തന്നെ കുട്ടികൾ സാമാന്യനിഗമനത്തിലെത്തിച്ചേരും. ഒരുവിധത്തിൽ പറഞ്ഞാൽ ഉദ്ദേശ്യപ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന പ്രശ്നത്തിന്റെ ഉത്തരമായിരിക്കും ഈ ഘട്ടത്തിൽ ആവിർഭവിക്കുന്നത്.

🔹പ്രയോഗം

സാമാന്യനിഗമനത്തെ വിശേഷവസ്തുക്കളിലേക്ക് പ്രവർത്തിപ്പിക്കുക, പ്രത്യേക സ്ഥിതികളിൽ പ്രയോഗിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

*15. നിഗമനവികാസ രീതി*

*(Deductive Development )*

പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക വസ്തുതകളെ വിശദീകരിക്കുകയും പൊതുതത്ത്വങ്ങളിൽ നിന്നുള്ളഅനുമാനങ്ങൾ വഴി അനുഭവങ്ങളെ മുൻകൂട്ടി കാണുകയുമാണ് നിഗമനത്തിന്റെ ധർമം.

ആഗമരീതിയിൽതന്നെ നിഗമനവും ഉൾപ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോൾ അതിനാവശ്യമുള്ള സാമാന്യതത്ത്വം അന്വേഷിക്കേണ്ടതാണ്. വിശേഷവസ്തുതയെ സാമാന്യതത്ത്വവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ അത് അനുമാനത്തിലേക്ക് നയിക്കുന്നു. അറിവിൽപെട്ട മറ്റു വസ്തുക്കളുമായി ഒത്തുനോക്കി അനുമാനത്തിന്റെ സാധുത പരീക്ഷിക്കുകയെന്നതാണ് അടുത്തപടി. അങ്ങനെ പ്രശ്നം, സാമാന്യതത്ത്വം, അനുമാനം, സത്യാപനം എന്നീ പടികളിൽകൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്.

പഠനപ്രക്രിയയിലെ മാനസികപ്രവർത്തനങ്ങളിൽ മുഖ്യം, വിശ്ളേഷണസംശ്ളേഷണങ്ങളാണ്. ആഗമ-നിഗമനരീതിയിലും ഇതുതന്നെയാണ് കാണുന്നത്. അതിനാൽ ഈ രീതിയെ വിശ്ളേഷണ-സംശ്ളേഷണ (analytic-synthetic) രീതിയെന്നോ മനഃശാസ്ത്ര രീതിയെന്നോ (psychological) പറയാം.

*16. ഏകക രീതി*

*(Unit Method)*

അധ്യാപനത്തിന്റെ സംഘാടനം രണ്ടു വിധമാകാം.

1. പാഠനിർദ്ദേശ-പഠന-കഥന-ശോധനരീതി

2.ഏകകരീതി. ഏകകം (യൂണിറ്റ്) എന്ന പദത്തിൽ ഏകത്വം, ഐക്യം, സാകല്യം എന്നീ ആശയങ്ങൾ ഉൾപ്പെടുന്നു.

ഏകകപ്രരൂപങ്ങൾ മുഖ്യമായി രണ്ടാണ്-പാഠവസ്തു ഏകകങ്ങളും (subject-matter unit) അനുഭവ ഏകകങ്ങളും (experience unit). പാഠവസ്തു ഏകകങ്ങൾ രണ്ടുവിധമാകാം-പ്രകരണം-ഏകകവും (ഉദാ. ഗതാഗതമാർഗങ്ങൾ) പ്രശ്ന-ഏകകവും (ഉദാ. പഠനാനന്തരം തൊഴിൽ സമ്പാദിക്കാൻ എന്തു ചെയ്യണം). അനുഭവ-ഏകകം കുട്ടികളുടെ സ്വന്തം പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങളാണ് (ഉദാ. വിദ്യാലയത്തിൽ ഒരു വർത്തമാനപത്രം എങ്ങനെ ആരംഭിക്കാം?). മേല്പറഞ്ഞ രണ്ടു ഏകക പ്രരൂപങ്ങളും തമ്മിലുള്ള വ്യത്യാസം, ഒന്ന് സംഘടിത പാഠവസ്തുവിനെയും മറ്റേത് വിദ്യാർഥിയുടെ സമഗ്രാനുഭവത്തേയും ഊന്നുന്നു എന്നതാണ്. ഒന്നിൽ മറ്റേതിന്റെ അംശങ്ങൾ കലർന്നിരിക്കും. അധ്യാപനത്തിൽ രണ്ടിനും സ്ഥാനവുമുണ്ട്.

കൊച്ചുകുട്ടികൾ, വിദ്യാഭ്യാസം ആരംഭിക്കുന്നവർ എന്നിവർക്ക് സാമാന്യവിദ്യാഭ്യാസത്തിൽ അനുഭവ-ഏകകകങ്ങളാണ് കൂടുതൽ അനുയോജ്യം. പക്വത സിദ്ധിച്ചവർക്കും വിദഗ്ദ്ധപഠനത്തിന് പ്രാപ്തിയുള്ളവർക്കും നിർദ്ദേശ-പഠന-കഥന-ശോധനരീതികൊണ്ടാണ് കൂടുതൽ പ്രയോജനമുണ്ടാകുക. രണ്ടിലും അധ്യാപകരുടെ യോഗ്യത ഒരു നിർണായക ഘടകമത്രെ.


*18. കാര്യക്രമബദ്ധ-അധ്യാപനം*

*(Programmed Instruction)*

പഠന മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ലവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം.ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ൽ സിഡ്നി എൽ.പ്രെസി (Sydney L.Pressey) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പിൽക്കാലത്ത് സ്കിന്നർ (B.F.Skinner),[42] ക്രൌഡർ (Crowder) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്.

പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ ചട്ടം (Frame) അഥവാ പുരോധാനം (presentation) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം.

കാര്യക്രമങ്ങൾ രണ്ടുവിധമുണ്ട്: രേഖീയവും (Linear) ശാഖീയവും (Branching). സ്കിന്നറുടെ രേഖീയ കാര്യക്രമത്തിൽ ഉത്തരങ്ങൾ സ്വയം രചിക്കുവാനാവശ്യപ്പെടുന്നു. ക്രൌഡറിന്റെ ശാഖീയകാര്യക്രമത്തിലാകട്ടെ ബഹുവികല്പ മാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളത്. ഒരുസമയം ഒരു ചട്ടം മാത്രം യന്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അതു പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിനുശേഷം ബട്ടൻ അമർത്തിയാൽ അടുത്തചട്ടം പ്രത്യക്ഷപ്പെടുന്നു. കാര്യക്രമപാഠവസ്തു പുസ്തകരൂപത്തിലും ലഭ്യമാണ്. ഇതിൽ ഒരു പേജിൽ ഒരു ചട്ടം മാത്രമേ കാണുകയുള്ളു. അടുത്തു വായിക്കേണ്ട ചട്ടം ഏതു പേജിലാണെന്നു അതിൽ നിർദ്ദേശിച്ചിരിക്കും.

കാര്യക്രമ-അധ്യാപനത്തിന്റെ സവിശേഷതകൾ താഴെ പറയുന്നവയാണ്.

🔹പാഠവസ്തു, വിദഗ്ദ്ധൻമാർ തയ്യാറാക്കുന്നു.

🔹ഓരോ വിദ്യാർഥിക്കും തന്റെ കഴിവിനനുസരിച്ച് പുരോഗമിക്കാം.

🔹ഓരോ അംശവും പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അടുത്ത യൂണിറ്റിലേക്കു പ്രവേശിക്കുന്നുള്ളു.

🔹പഠനപുരോഗതിയെപ്പറ്റി ഉടനുടൻ മനസ്സിലാക്കുന്നതിൽ നിന്നുള്ള പ്രതിപുഷ്ഠി  (Feedback) പഠനത്തെ പ്രബലപ്പെടുത്തുന്നു.

🔹ഓരോ വിദ്യാർഥിയും സ്വയം പഠിക്കുന്നു. ആവശ്യമുള്ള മാർഗനിർദ്ദേശം പാഠവസ്തുകാര്യക്രമത്തിൽ തന്നെയുണ്ട്.

🔹എത്ര കുട്ടികൾക്കു വേണമെങ്കിലും ഒരേസമയം പഠിക്കുന്നതിനു സാധിക്കുന്നു.

അധ്യയന സമ്പ്രദായത്തെ ഉത്തരോത്തരം ഫലപ്രദമാക്കുന്നതിന് അധ്യാപനരീതികളിൽ വന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ ഗണ്യമായി സഹായിച്ചുകൊണ്ടിരിക്കുന്നു.


*19. ക്രിയാനിരതപഠനം*

വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയിൽ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിൻ ബ്ലൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളിൽ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാൽ മനഃശാസ്ത്രത്തിൽ പിൽക്കാലത്തുണ്ടായ ഗവേഷണങ്ങൾ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാർഡ് ഗാർഡ്നർ ഈ രംഗത്ത് വളരെയധികം പഠനങ്ങൾ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(Multiple intelligence)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.

അറിവ് മനുഷ്യൻ സ്വയം നിർമ്മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തിൽ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിർമിതിവാദം (cognitive constructivism).

മേൽപ്പറഞ്ഞ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനസമ്പ്രദായമാണ് ക്രിയാനിരതപഠനം. ഇതനുസരിച്ച് കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പഠനസന്ദർഭങ്ങളിൽ സ്വയം നിരീക്ഷിച്ചും അന്വേഷിച്ചും ചർച്ച ചെയ്തും താരതമ്യം ചെയ്തും അപഗ്രഥിച്ചും നിഗമനങ്ങളിലെത്തുന്നു. പഠനത്തിന് സാമൂഹികമായ കൂട്ടായ്മയും പ്രയോജനപ്പെടുത്തുന്നു. രസകരമായ പഠനാന്തരീക്ഷത്തിൽ പഠിതാവ് പഠനപ്രക്രിയയിൽ പങ്കാളിയാകുന്നു. അവിടെ അധ്യാപകൻ സഹായിയോ സന്ദർഭങ്ങൾ ഒരുക്കിക്കൊടുക്കുന്ന ആളോ (facilitator) ആയി മാറുകയാണ്. അനുസ്യൂതവും സമഗ്രവുമായ മൂല്യനിർണയവും പഠനത്തോടൊപ്പം തന്നെ നടക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് അവരവരുടെ നിലവാരമനുസരിച്ച് ഗ്രേഡുകൾ നൽകി വരുന്നു.

ഈ സമ്പ്രദായം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സാർവത്രികമായി നടപ്പിലാക്കിക്കഴിഞ്ഞു.


Monday, July 9, 2018

ഭരണഘടന യിൽ നിന്നും ചില ചോദ്യങ്ങൾ

*ഭരണഘടന യിൽ നിന്നും ചില ചോദ്യങ്ങൾ*


1. ഇന്ത്യയിലേറ്റവും  വലിയ ലോക്സഭാ മണ്ഡലം
    *ലഡാക്ക്*

2. ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ലോക്സഭാംഗമായ വ്യക്തി
       *പ്രീതം* *മുണ്ടെ*

3. സംയുക്ത സമ്മേളനം എന്ന ആശയം കടമെടുത്തത് എവിടെ നിന്നാണ്
       *ആസ്ട്രേലിയ*

4. പാർലമെന്റിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുഛേദം
     *അനുഛേദം* *79*

5. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ
    *എം.എ.അയ്യങ്കാർ*

6. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്
       *പി.സി.മഹല* *നോബിസ്*

7. സ്ത്രീധന വിരുദ്ധ ബിൽ പാസാക്കിയ വർഷം
      *_1961_*

8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി
     *ആർ* . *കെ* . *ഷൺമുഖം* *ചെട്ടി*

9. രണ്ടാം ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
     *ആർ.വെങ്കിട്ടരാമൻ*

10. പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച  ഏക വനിത
     *ഇന്ദിരാഗാന്ധി*

11. ഇന്ത്യയിലേറ്റവും ചെറിയ ലോക്സഭാ മണ്ഡലം
      *ചാന്ദ്നി* *ചൗക്ക്*

12. സംയുക്ത സമ്മേളനം വിളിച്ച് കൂട്ടുന്നത് ആര്
        *രാഷ്ട്രപതി*

13. ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത  വ്യക്തി
      *ഇർവിൻ* *പ്രഭു*

14. പാർലമെന്റിന്റെ  സംയുക്ത സമ്മേളനത്തെക്കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
      *108*

15. ഏറ്റവും കൂടുതൽ തവണ ലോക്സഭാംഗമായ മലയാളി വനിത
      *സുശീല* *ഗോപാലൻ*

16. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി
       *ചന്ദ്രശേഖർ*

17. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
     *കമ്പനീസ്* *ആക്ട്*

18.കെ.എം. മാണി സെന്റർ  ഫോർ ബജറ്റ് സ്റ്റഡീസ് സ്ഥാപിച്ച വർഷം
      *2013*

19. ബ്രിട്ടിഷ്  പാർലമെന്റിന് പാർലമെന്റുകളുടെ മാതാവ് എന്ന വിശേഷണം നൽകിയത്
 *ജോൺ* *ബ്രൈറ്റ്*

20. കേരളത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയത് ആര്
     *തോമസ്* *ഐസക്*

21. ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം
    *1927*

22. ഇന്ത്യയിൽ  ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി
        *സി.ഡി* . *ദേശ്മുഖ്*

23. ലോകത്തിലെ  ഏറ്റവും വലിയ നിയമ നിർമ്മാണ സഭ
     *നാഷണൽ* *പീപ്പിൾസ്* *കോൺഗ്രസ്*

24. ഇന്ത്യൻ പാർലമെന്റിൽ സന്നിഹിതനാകാൻ അവകാശമുള്ള ഒരേയൊരു ഉദ്യോഗസ്ഥൻ
        *അറ്റോർണി* *ജനറൽ*

25. ഒരു സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലാണെങ്കിൽ അവിടുത്തെ ബജറ്റ് പാസാക്കുന്നത്
    *കേന്ദ്ര* *ക്യാബിനറ്റ്*

Saturday, June 9, 2018

ശ്രീബുദ്ധന്‍റെ ഉപദേശം

                 
ശ്രീബുദ്ധന്‍റെ ഉപദേശം


                    ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:
   പുതിയ വസ്ത്രം കിട്ടിയൊ?
നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?

ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.

ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?

ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?

ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.

ബുദ്ധൻ: പഴയ മറ എന്തുചെയ്തു?

ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.

ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?

ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?

ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.

ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..

കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.

*ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.*

നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം

നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം 
ഒരു കമ്പനി തങ്ങളുടെ
തൊഴിലാളികള്‍ക്കു
വേണ്ടി സംഘടിപ്പിച്ച
ഒരു സെമിനാറാണ്
വേദി.


അവതാരകന്‍
*പത്തു* പേരെ
വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക്
ക്ഷണിച്ചു.

*പത്തു* പേരുടെ
കയ്യിലും ഓരോ *ബലൂണു*കള്‍
 നല്‍കി -"
എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*
 ഊതിവീര്‍പ്പിച്ച
 ശേഷം നന്നായി
 കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍
 നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

" *ഇല്ല"* എല്ലാവരും
 ഒരേസ്വരത്തില്‍
 മറുപടി പറഞ്ഞു.

*"മത്സരം* തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

" *നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"*

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു.
നമ്മുടെ മനശാസ്ത്രം
 അങ്ങനെയാണ്. *ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം.* ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു.
 മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു
*തുള്ളി* യാണെങ്കില്‍
ഒരുമിച്ചു ചേരുമ്പോള്‍
നമ്മളൊരു *സമുദ്ര* മാണ് !

ഒറ്റക്ക് നമ്മളൊരു
ദുര്‍ബലമായ *നൂലാ**ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു*  *പരവതാനി* യാണ് !

ഒറ്റക്ക് നമ്മളൊരു
**കടലാസാ**ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *പുസ്തക* മാണ്

ഒറ്റക്ക് നമ്മളൊരു
 **കല്ലാ**ണെങ്കില്‍, ഒരുമിച്ചു
 ചേരുമ്പോള്‍ നമ്മളീ
 **ഭൂമി**യാണ് !


പരസ്പരം
*തോല്‍പ്പിക്കാന്‍*
ശ്രമിക്കാതെ ഒറ്റക്കെട്ടായി
നിന്നാല്‍
നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു *വിജയിക്കാം !!"*

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി
Related Posts Plugin for WordPress, Blogger...