നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും
നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും എന്ന് പഠനങ്ങൾ. നോൺസ്‌റ്റികിൽ ഉപയോഗിച്ചിരിക്കുന്ന ടെഫ്‌ളോൺ കോട്ടിംഗ് ആണ് ആഹാരസാധനങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്. ടെഫ്ളോൺ നിർമ്മിക്കുന്നത് പെർഫ്ളൂറോ ഒക്ടോനോയിക് ആസിഡ് എന്ന രാസവസ്‌തു ഉപയോഗിച്ചാണ്. ഇത് കാൻസറിന് കാരണമാകുമത്രേ. നോൺസ്‌റ്റിക് പാനിൽ പോറൽവീഴാതെ ശ്രദ്ധിക്കുകയാണ് അപകടം ഒഴിവാക്കാൻ പ്രാഥമികമായി ചെയ്യേണ്ടത്. തടി കൊണ്ടുള്ള സ്‌പൂൺ തന്നെ ഉപയോഗിക്കുക. അലൂമിനിയം സ്‌ക്രബിന് പകരം സ്‌പോഞ്ച് ഉപയോഗിച്ച് കഴുകുകയും വേണം. അമിതമായി ചൂടാക്കാതെയും ശ്രദ്ധിക്കാം. കഴിവതും ഇക്കോ ഫ്രണ്ട്ലി പാനുകൾ വാങ്ങുക
No comments:
Post a Comment