ഉള്ളി പൊളിച്ച് ഇനി കരയണ്ട
ഉള്ളി പൊളിച്ച് ഇനി കരയണ്ട, കണ്ണീർ പൊടിയാത്ത ഉള്ളി ശാസ്ത്റജ്ഞർ വികസിപ്പിച്ചു. കണ്ണീരണിയിക്കുന്ന പ്റോട്ടീൻ കുറച്ച് ഉൽപാദിപ്പിക്കുന്ന ഉള്ളിയാണു വികസിപ്പിച്ചെടുത്തിരിക്കുന്നത്. കണ്ണീരില്ല, നീറ്റലുമില്ല. ഹൃദ്റോഗത്തിനും പൊണ്ണത്തടിക്കും എതിരെ പോരാടാൻ ശേഷിയുമുണ്ട് ഈ ഉള്ളിക്ക്.
വെളുത്തുള്ളിയിൽ കാണുന്നതുപോലെയുള്ള സൾഫർ കോമ്പൗണ്ട് ഉണ്ടാക്കുന്ന ഉള്ളിയാണ് ഇവർ വികസിപ്പിച്ചത്. ഇതു ഹൃദ്റോഗത്തിനു നല്ലതാണ്.
No comments:
Post a Comment