Sunday, December 15, 2013

ഉള്ളി പൊളിച്ച് ഇനി കരയണ്ട

ഉള്ളി പൊളിച്ച് ഇനി കരയണ്ട


ഉള്ളി പൊളിച്ച് ഇനി കരയണ്ട, കണ്ണീർ പൊടിയാത്ത ഉള്ളി ശാസ്ത്റജ്ഞർ വികസിപ്പിച്ചു. കണ്ണീരണിയിക്കുന്ന പ്റോട്ടീൻ കുറച്ച് ഉൽപാദിപ്പിക്കുന്ന ഉള്ളിയാണു വികസിപ്പിച്ചെടുത്തിരിക്കുന്നത്. കണ്ണീരില്ല, നീറ്റലുമില്ല. ഹൃദ്റോഗത്തിനും പൊണ്ണത്തടിക്കും എതിരെ പോരാടാൻ ശേഷിയുമുണ്ട് ഈ ഉള്ളിക്ക്. 
വെളുത്തുള്ളിയിൽ കാണുന്നതുപോലെയുള്ള സൾഫർ കോമ്പൗണ്ട് ഉണ്ടാക്കുന്ന ഉള്ളിയാണ് ഇവർ വികസിപ്പിച്ചത്. ഇതു ഹൃദ്റോഗത്തിനു നല്ലതാണ്.

മത്തി

മത്തി





കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ വായിക്കാന്‍ ഇവിടെ click ചെയ്യുക 

Monday, December 9, 2013

ക്വിസ്


ക്വിസ് 
1. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം?
2.
കൂലി എഴുതിയത്?
3.
ജാസ് എന്ന സംഗീതോപകരണം രൂപംകൊണ്ട രാജ്യം?
4.
ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ?
5.
ആറുകാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന സംഗീതജ്ഞൻ?
6.
കലിംഗത്തുപ്പരണി രചിച്ചത്?
7.
മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്?
8.
വിനയപത്രിക രചിച്ചത്?
9.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്?
10.
തീർത്ഥാടനത്തിന്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്?
11.
യാമിനി കൃഷ്ണമൂർത്തി, രുക്‌മിണീദേവി എന്നിവർ ഏത് നൃത്തരംഗത്താണ് പ്രവർത്തിച്ചത്?
12.
തിരുക്കുറൽ രചിച്ചത്?
13.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം എഴുതിയത്?
14.
ധീരസമീരേ യമുനാതീരേ .... ആരുടെ വരികൾ?
15.
അജന്താ പെയിന്റിംഗുകൾ ഏതു വംശത്തിന്റെ കാലത്താണ് വരച്ചത്?
16.
ഇഫ് അയാം അസാസിനേറ്റഡ് എന്ന പുസ്തകം രചിച്ചത്?
17.
ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്?
18.
ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്?
19.
ഗണദേവ രചിച്ചത്?
20.
റെനെ ദക്കാർത്തെയുമായി ബന്ധപ്പെട്ട ദാർശനിക പ്രസ്ഥാനം?
21.
പോപ്പ് സംഗീതത്തിന്റെ രാജാവ്?
22.
ഇയാൻ ഫ്ളെമിങിന്റെ അവസാന നോവൽ?
23.
ബിസ്മില്ലാഖാൻ അറിയപ്പെടുന്നത് ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട്?
24.
ശിവകുമാർ ശർമ്മയുമായി ബന്ധപ്പെട്ട സംഗീതോപകരണം?
25.
സാഞ്ചോ പാൻസ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
26.
ഇരുപതാം നൂറ്റാണ്ടിലെ താൻസൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്?
27.
റാഫേൽ ഏതു രാജ്യത്തെ ചിത്രകാരനായിരുന്നു?
28.
പെരിയ പുരാണം എഴുതിയത്?
29.
എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?
30.
ഐ ഫോളോ ദി മഹാത്മ രചിച്ചത്?
31.
ലോകപൈതൃകപട്ടികയുമായി ബന്ധപ്പെട്ട സംഘടന?
32.
ടോൾസ്റ്റോയിയുടെ ഭവനമായ യാസ്നയാ പോളിയാന ഏത് രാജ്യത്താണ്?
33.
കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടത്?
34.
ലെ മിറാബ്‌ലെ (പാവങ്ങൾ) രചിച്ചത്?
35.
ഭരതനാട്യത്തിനുവേണ്ടി രുക്‌മിണീദേവി അരുണ്ടേൽ എവിടെയാണ് കലാക്ഷേത്രം സ്ഥാപിച്ചത്?
36.
ആധുനിക കാർട്ടൂണിന്റെ പിതാവ്?
37.
മനുഷ്യൻ ഇണക്കിവളർത്തിയ ആദ്യത്തെ മൃഗം?
38.
ബഹിരാകാശത്തേക്ക് അയച്ച ലെയ്‌ക ഏതിനം മൃഗമായിരുന്നു?
39.
വെയ്സ്റ്റ്‌ലാൻഡ് എഴുതിയത്?
40.
കേളുചരൺ മഹാപാത്രയുമായി ബന്ധപ്പെട്ട കലാരൂപം?
41.
പിക്ക‌്‌വിക്ക് പേപ്പേഴ്സ് രചിച്ചത്?
42.
ഫ്രാങ്കൻസ്റ്റെ‌യിൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌?
43.
രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ്?
44.
ആരുടെ സ്മരണയ്ക്കാണ് അംജദ് അലിഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?
45.
ഒ. ഹെൻറി ആരുടെ തൂലികാനാമം?
46.
ഐവാൻഹോ രചിച്ചത്?
47.
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952ൽ എവിടെയാണ് നടന്നത്?
48.
ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്?
49.
നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
50.
റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?

ഉത്തരങ്ങൾ

(1) ആന്ധ്രാപ്രദേശ് (2)മുൽക് രാജ് ആനന്ദ് (3)യു.എസ്.എ (4) സാലിം അലി (5)ഷട്കാല ഗോവിന്ദമാരാർ (6)ജയകൊണ്ടർ (7)ലിയാണാർഡോ ഡാവിഞ്ചി (8)തുളസീദാസ് (9)പുല്ലാങ്കുഴൽ (10)രാജാരാമണ്ണ (11)ഭരതനാട്യം (12)തിരുവള്ളുവർ (13)ഡൊമിനിക് ലാപിയറും ലാറി കോളിൻസും (14)ജയദേവൻ (15)ഗുപ്തവംശം (16)സുൽഫിക്കർ അലി ഭൂട്ടോ (17)ചന്ദ്രവരദായി (18)ലതാ മങ്കേഷ്കർ (19)താരാശങ്കർ ബാനർജി (20)സ്കെപ്‌റ്റിസിസം (21) മൈക്കൽ ജാക്സൺ (22)ദ മാൻ വിത്ത് ഗോൾഡൻ ഗൺ (23)ഷെഹനായി (24)സന്തൂർ (25)സെർവാന്റിസ് (26)കുന്ദൻലാൽ സൈഗാൾ (27)ഇറ്റലി (28) സേക്കീഴാർ(29)എം.എസ്. സുബ്ബലക്ഷ്മി (30) കെ.എം. മുൻഷി (31)യുനെസ്കോ (32)റഷ്യ (33)ശ്യാമശാസ്ത്രി, ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ (34)വിക്ടർ ഹ്യൂഗോ (35)അഡയാർ (36)വില്യം ഹോഗാർത്ത് (37)നായ (38)നായ (39)ടി.എസ്. എലിയറ്റ് (40)ഒഡീസ്സി (41) ചാൾസ് ഡിക്കൻസ് (42)മേരി ഷെല്ലി (43) ഹൈദരാബാദ്(44)ഇന്ദിരാഗാന്ധി (45)വില്യം സിഡ്നി പോർട്ടർ (46)വാൾട്ടർ സ്കോട്ട്(47)മുംബൈ (48)വെനീസിലെ വ്യാപാരി (49) ബൊക്കാഷ്യോ(50)ഡാനിയേൽ ഡീഫോ

Related Posts Plugin for WordPress, Blogger...