ലൈംഗിക കോളനിയായിരുന്നൊരു കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ പെങ്ങളെ കയ്യിൽ കാവി ചരട് കെട്ടിയ പെങ്ങളെ
പന്ത്രണ്ടു വയസ്സ് പോലും തികയാത്ത നമ്മുടെ വീട്ടിലെ പെൺകുട്ടികളെ നട്ടുച്ചക്ക് പോലും സ്വന്തം കൂരയിൽ (ചാളയിൽ) തോളിൽ കസവുമിട്ട് കയറിവന്നു അച്ഛനമ്മമാരെ ചെറുവിരലനകാൻ പോലും പറ്റാത്തത്രയും
ചെറുശബ്ദമുയർത്താൻ പറ്റാത്തത്രയും ഭയപ്പെടുത്തി കീഴ്പെടുത്തി,പുറത്തു കാഴ്ചക്കാരായി നിർത്തി ബലാത്സംഗം ചെയ്തു പോയിരുന്ന ജന്മി തമ്പ്രാക്കന്മാരെ കുറിച്ചു കേട്ടിട്ടുണ്ടോ പെങ്ങളെ...,ഇല്ലെങ്കിൽ 80/90 വർഷം മുമ്പുള്ള ചരിത്രമൊന്നു തിരയണം നൂറ്റാണ്ടുകൾക്കപ്പുറത്തേക്കൊന്നും പോവേണ്ട
കയ്യിൽ കവിച്ചരടുംകെട്ടി കമ്മ്യൂണിസ്റ്റ്‌കാരെ തെറിയും വിളിച്ചു നടക്കുന്ന താഴ്ന്നജാതിയിൽ പെട്ട സഹോദരങ്ങളറിയണം
(ജാതി പറയാൻ താല്പര്യമില്ല പറഞ്ഞല്ലേ മതിയാവുള്ളൂന്ന കാരണത്താൽ മാത്രം പറയുന്നു ക്ഷമിക്കണം)
കെട്ടിയപെണ്ണിനെ ജന്മിതമ്പ്രാക്കൾക്കു കൂട്ടികൊടുത്താലേ കൂടെ കഴിയാൻ സമ്മതിക്കുമായിരുന്നുള്ളൂ എന്ന പരമസത്യം മൂടിവെച്ചു
കാളക്കു പകരം മനുഷ്യനെ നുകത്തിൽ കെട്ടിപൂട്ടി നിലമുഴുതിച്ചിരുന്നൊരു പൂർണ്ണസത്യം മറച്ചുവെച്ചു
ഒന്നുകൂടിയുറക്കെ തെറി വിളിക്കണം കമ്മ്യൂണിസ്റ്റ്‌കാരനെ
പ്രതിഷ്ഠ നടത്തിയാൽ താഴ്ന്ന ജാതിക്കാരെ ഇല്ലായ്മ ചെയ്തിരുന്നകാലം പൂജിക്കാൻ അനുവദിക്കാത്തിരുന്ന കാലം ഒന്ന് താളുകൾ മറിച്ച് നോക്കാതെ അത് കീറി കളഞ്ഞിട്ട് ഉറക്കെ വിളിക്കണം കമ്മ്യൂണിസ്റ്റ് മതങ്ങൾക്ക് എതിരാണെന്ന് കേട്ടോ...
പള്ളിക്കൂടത്തിൽ കയറിയാൽ പള്ളിക്കൂടം കത്തിക്കുകയോ കൊന്നു കളയുകയോ ചെയ്തിരുന്ന കാലം പഞ്ചമിയുടെ തേങ്ങലുകളെ കാതുകളിൽ എത്തിക്കാതെ കേൾവികൾ കൊട്ടി അടച്ചിട്ട് ഉറക്കെ വിളിക്കണം കമ്മ്യൂണിസ്റ്റ് വിരുദ്ധത...
അമ്മ പെങ്ങന്മാർക്ക് മാറ് മറക്കാൻ പാടില്ലാത്ത കാലം ഓർത്തെടുക്കാതെ തന്നെ ഇരിക്കണം എന്നിട്ട് ഉച്ചത്തിൽ വിളിക്കണം കമ്മ്യൂണിസ്റ്റ് മൂർദ്ധാബാദ് കേട്ടോ...
മീശ വെക്കാൻ കരം കൊടുത്തിരുന്ന കാലം ഉണ്ടായിരുന്നു ചിലർക്ക് എന്ന് മറന്നു ഇന്ന് കണ്ണാടി നോക്കി ചരട് കെട്ടിയ കൈകൊണ്ട് മീശ പിരിച്ചു കമ്മ്യൂണിസ്റ്റ്നെ നീട്ടി നീട്ടി തെറി വിളിക്കണം കേട്ടോ...
ഇഷ്ടമുള്ള പേര് വെക്കാൻ അവകാശം ഇല്ലായിരുന്നിടത്ത് നിന്നും വഴി നടക്കാൻ അവകാശം ഇല്ലാത്തിടത്തു നിന്നും കൈപിടിച്ച് നടത്തിയവരെയും ഇഷ്ടമുള്ള പേര് തന്നെ ഉറക്കെ വിളിച്ചു കൂടെ നടന്നവരെയും മറക്കണം എന്നിട്ട് അന്ന് എഴുന്നേറ്റ് നിൽക്കാൻ പിടിച്ച വടിയിലെ അറ്റത്തു കെട്ടിയിരുന്ന ചെങ്കൊടി നോക്കി ഇന്ന് വിളിക്കണം കമ്മ്യൂണിസ്റ്റ് വിരുദ്ധത കേട്ടോ കൈയ്യിൽ ചരട് കെട്ടി മനസ്സിൽ മനുഷ്യത്വത്തിന് കുറുകെ വിലങ്ങണിയിച്ചു തന്നെ ചിന്തകളുമായി നടക്കണം കേട്ടോ...
ഈ അധർമ്മങ്ങൾക്കെതിരെ പടപൊരുതാൻ നിങ്ങളെ പ്രാപ്തനാക്കിയത് നമ്മൾ സ്വയം പ്രാപ്തരായത് ഈ ചെങ്കൊടിയാണെന്ന സത്യത്തെ നഗ്നസത്യത്തെ തുണിയിട്ടു മൂടി
പോരാ ഒന്നുകൂടിയുറക്കെ തെറിവിളിക്കണം കമ്മ്യൂണിസ്റ്റ്‌കാരനെ അതുകേട്ടവർ (സവർണ്ണർ) പൊട്ടിച്ചിരിക്കട്ടെ
നിവർന്നു നില്കാൻ പഠിപ്പിച്ചവന്റെ നെഞ്ചത്ത് ചവിട്ടി
അവർക്കു മുന്നിൽ കുനിഞ്ഞു നില്കാൻ വെമ്പുന്ന നിന്റെ വ്യഗ്രതയോർത്ത് വ്യഥയായി തീരുന്ന നിന്റെയല്ല നിന്റെ പിന്നിൽ വരുന്ന നിന്റെ തലമുറയെ നോക്കി ചിരിക്കട്ടെയവർ പൊട്ടി പൊട്ടി ചിരിക്കട്ടെ.....
ചെങ്കൊടിയുടെ കൂട്ടുകാരൻ
(ആഷിക് കൊടുങ്ങല്ലൂർ )