സതീശ് കുമാർ താണിശ്ശേരി എഴുതിയതാണ്..
എന്ത് തീക്ഷ്ണം!. കൃത്യം!..
...................................
മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ അത് ഏത് മരമായിരിക്കും?
അതിബുദ്ധിജീവികളും അമാനുഷജീവിതമുള്ളവരുമായ മനുഷ്യരെക്കുറിച്ചല്ല,
നമ്മേപ്പോലെ അതിസാധാരണക്കാരനായ ഒരുവനെ ഒരു വൃക്ഷത്തോട് ഉപമ ചെയ്താൽ ആ വൃക്ഷം ഏതായിരിക്കും?
കവികളോടും കാമുകരോടും ചോദിക്കരുത്.
ഭാവുകത്വത്താൽ അതിവർണന ചെയ്ത് അവരതിനെ വെടക്കാക്കും!
തണുപ്പും തണലും അഭയവും നൽകുന്ന മഹാവൃക്ഷമായ അരയാലെന്നും,
പ്രണയമെന്ന വസന്തത്തെ കാത്തു നിൽക്കുന്ന ചെറിമരമെന്നും,
പെയ്തിട്ടും തോരാത്ത മഴമരമെന്നും,അവരതിനെ വർണിച്ച് കൊല്ലും.
കരിവീട്ടിയെന്നും, മഴുക്കൊല്ലിയെന്നും അവരതിന്റെ കരുത്തിനെ വാഴ്ത്തും!
കാഞ്ഞിരമെന്നും ചൊറിയൻ ചേരെന്നും അവരതിനെ അപമാനപ്പെടുത്തും!
കൂവളമെന്നും ദേവദാരുവെന്നും അവരതിനെ പുണ്യസ്നാനം ചെയ്യും !
അല്ലെങ്കിലും അവറ്റകൾ അങ്ങനെയാണ് , നേരിനെ നേരിടാൻ കെൽപ്പില്ലാത്ത സ്വപ്നജീവികൾ!
നിങ്ങൾക്കറിയുമോ ശരിക്കും റബ്ബർ മരമാണത്..
ഒരു ശരാരി മലയാളിമനുഷ്യനെ മരത്തോട് ഉപമിക്കാമെങ്കിൽ അതിന് ഏറ്റവും ചേരുക റബ്ബർ ആണ്.
മുതിർന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുന്ന അന്നു മുതൽ ഊറ്റിയൂറ്റി കടും വെട്ടും കഴിഞ്ഞ് ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പാവുന്ന നേരം തടിയേയും കശാപ്പ് ചെയ്ത് കാശാക്കുന്ന ആ മരമാകുന്നു ജീവിതംകൊണ്ട് അളക്കുമ്പോൾ മനുഷ്യനും!
കണ്ടിട്ടില്ലേ,
എത്ര ശ്രദ്ധയോടെ ആണവർ ആ മനുഷ്യത്തൈ നടുന്നത്!
കളകളൊക്കെ വെട്ടിമാറ്റി കുഴിയെടുത്ത് കണ്ട അണ്ടനോടും അടകോടനോടും ഇടകലരാൻ സമ്മതിക്കാതെ അവനെ/അവളെ ഒറ്റക്ക് നടുകയാണ്.
എന്തൊരു ശ്രദ്ധയാണ് ?
ഏതൊക്കെ തരം വളങ്ങളാണ്?
എഴുത്തിനിരുത്ത് മുതൽ ഇംഗ്ലീഷ് മീഡിയം, ട്യൂഷൻ ,എന്ററൻസ് പി എസ് സി കോച്ചിങ്ങുകൾ തുടങ്ങിയ പരമ്പരാഗത ജൈവ വളങ്ങൾ തൊട്ട്
ഇപ്പോൾ ബൈജൂസ് ആപ്പ് വരെ ഇട്ടു പോറ്റുന്നുണ്ട് നാം അതിനെ!
ഒന്നരയാൾ പൊക്കം വരെ വശങ്ങളിലേക്ക് ഒരു തളിർപ്പും പൊട്ടാതെ നോക്കണം.
ചിത്രരചന,നൃത്തം ,സിനിമ,കവിതകൾ പ്രണയം...
അപ്പപ്പോൾ നുള്ളിക്കളയണം
തുടക്കത്തിലാണെങ്കിൽ എന്ത് എളുപ്പമാണെന്നോ അവർ പോലുമറിയാതെ നമുക്കത് ചെയ്യാം!
നമുക്ക് വേണ്ടത് പത്തടി ഉയരത്തിൽ ഒറ്റത്തടിയാണ്.
കേടുപാടുകളില്ലാത്ത സ്വയമ്പൻ തടി.
ഡോക്ടർ,എഞ്ചിനീയർ ,സർക്കാർ ഉദ്ദ്യോഗസ്ഥൻ അദ്ധ്യാപകൻ...
നല്ല കറയുള്ള മനുഷ്യരെയാണ് നമുക്ക് വേണ്ടത്.
നിമിഷങ്ങൾക്കുള്ളിൽ ചിരട്ട നിറഞ്ഞ് കവിയണം.
എത്ര സ്നേഹമാണെന്നോ അതിനോട്.
തൊലിപ്പുറമേ പോലും ഒരു ക്ഷതമേറ്റാൽ സഹിക്കില്ല അവർക്ക്.
തോലുരഞ്ഞ് കേടുപറ്റും എന്ന കാരണത്താലാണ് തടിയിൽ പശുവിനെക്കെട്ടിയ അയലത്തെ വൃദ്ധനോട് അയാൾ അരിശപ്പെട്ടത്.
"വെട്ടാറായ മരമാണ്! ഒരോരുത്തരുടെ തോന്ന്യാസങ്ങൾ!"അയാൾക്ക് അരിശം അടക്കാൻ കഴിയുന്നുണ്ടായില്ല!
ഇറ്റലിയിൽ ജോലിക്ക് പോകേണ്ട പെണ്ണാണ് ,പാട്ടുകാരനെ പ്രേമിച്ചു നടക്കുന്നത്!
റബ്ബർ മരത്തോട് ഏറ്റവും കരുണയുള്ളവർ അതിനെ ടാപ്പിംഗ് നടത്തുന്നവരാണ്.
എത്ര സൂക്ഷ്മമായും മൃദുവായും ആണ് അവരതു ചെയ്യുക എന്നറിയാമോ?
അതിമൂർച്ചയുള്ള ഒരു കത്തികൊണ്ട്
അതികണിശമായാണ് അവരത് ചെയ്യുക.
മുറിവേറ്റു എന്ന് മരത്തിന് തോന്നുക പോലുമില്ലാത്ത വിധം സൂക്ഷ്മത്തിൽ!
അരുത്,ആഴത്തിലാവരുത് ..
മരത്തിന്റെ തടിയിൽ തട്ടരുത് ..
അയാളോളം കരുതൽ ആർക്കുണ്ട്?
പത്തുമാസം ചുമന്ന അമ്മക്കണക്ക് മുതൽ പലതരമുണ്ട് ടാപ്പിംഗ് കത്തികൾ!
കൃഷി ഓഫീസർക്ക് അറിയാവുന്നതിന്റെ എത്രയോ ഇരട്ടി വരുമത്.
നീയെന്റെ ഒരേ ഓരാങ്ങളയല്ലേ ..
നീയല്ലാതെ പിന്നെ എനിക്കാരുണ്ട്..
നീ കുരുത്തമുള്ളവനാണ്...
ചെറുപ്പത്തിൽ എത്ര എടുത്തുകൊണ്ട് നടന്നതാണ്...
സങ്കടങ്ങൾ പറയാൻ നീയല്ലാതെ എനിക്കാരുണ്ട്...
പട്ടിണികിടന്നാണ് നിന്നെ പഠിപ്പിച്ചത്..
മകളുടെ ആഗ്രഹമല്ലേ..
നിങ്ങൾക്കിപ്പോൾ എന്നോട് പഴയസ്നേഹമൊന്നുമില്ല...
എന്തൊക്കെപ്പറഞ്ഞാലും അവൻ നിന്റെ കൂടപ്പിറപ്പല്ലേ...
ആ പഴയകാലങ്ങൾ നീ മറന്നു അല്ലേ...
നമ്മുടെ തറവട്ടമ്പലമല്ലേ..
നമ്മുടെ ഗ്രാമത്തിന്റെ ഒരു കാര്യത്തിനല്ലേ..
നമ്മുടെ പ്രസ്ഥാനമല്ലേ......
അങ്ങനെയങ്ങനെ മൂർച്ചയുള്ള ഊറ്റുകത്തികൾ എത്രയുണ്ടെന്നാണ്?
ഊറ്റുകയാണ് എന്ന് നമുക്ക് തോന്നുകപോലും ചെയ്യാത്തവിധം കൗശലത്തോടെ പ്രയോഗിക്കപ്പെടുന്നവ
അവരവർ വെച്ച ചിരട്ടകൾ എളുപ്പത്തിൽ നിറയുക എന്നതാണ് പ്രധാനം.
അത് അധികകാലത്തേക്ക് വേണമെന്നതും!
അതു മാത്രമോ ..?
അവനവന്റെ മുറിവുണക്കാമെന്ന് കരുതി കാത്തുവെച്ച ആ ഒരു ഇത്തിരി പശയുണ്ടല്ലോ..
‘ഒട്ടുപാലെന്ന് ‘അതിനേയുംനുള്ളിപ്പറിച്ച് കൊണ്ടുപോകും അവർ!
എന്താ ഒരു ചീത്തമണം എന്ന് സംശയിക്കുന്ന അതിഥിയുടെ മൂക്കിനെ ‘അത് ആ ഒട്ടുപാലിന്റെയാണ് കാര്യമാക്കണ്ട..’ എന്ന് സമാധാനിപ്പിക്കും.
കടും വെട്ടിന് സമയമായി എന്നതും അവർക്കാണ് ആദ്യമറിയുക.
വെട്ടി വെട്ടി തീരാറായി എന്നും ഇനിയധികം കാർത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അവർക്ക് മനസിലാവും.
പഴയ സ്നേഹ,മൃദു സമീപനങ്ങൾ പിന്നെ പ്രതീക്ഷിക്കരുത്.
"വയസായില്ലേ, അമ്മക്കെന്തിനാ നാലു വള"?
വടാശേരിയിലെ വീട് വെച്ചപ്പോൾ അച്ഛൻ അഞ്ച് ലക്ഷം തരാമെന്ന് പറഞ്ഞിരുന്നില്ലേ?
പാറുമോൾക്ക് ഒരു തരി പൊന്നില്ല , അമ്മക്ക് ഗ്രാറ്റുവിറ്റി കിട്ടിയതല്ലേ?
കടും വെട്ട് തുടങ്ങുകയാണ്
തലങ്ങും വിലങ്ങും കീറി അവസാനത്തെ തുള്ളിയും ഊറ്റുകയാണ്
പെൻഷൻ ,ഗ്രാറ്റുവിറ്റി,വട്ടമെത്തിയ എൽ ഐ സി,അമ്മക്ക് ഭാഗത്തിൽ കിട്ടിയ പണം...
ഇനിയെവിടെ ,ഇനിയെവിടെ എന്ന് ബാക്കിയുള്ള ഇത്തിരി തൊലി തിരയുകയാണ് ടാപ്പിംഗ് കത്തികൾ!
അവസാനത്തെ തുള്ളിയും വറ്റിക്കഴിയുമ്പോഴാണ് റബ്ബർ ഒരു വൃത്തികെട്ട മരമാവുന്നത്.
നാലഞ്ചേക്കർ സ്ഥലം അത് വെറുതേ മെനക്കെടുത്തുന്നത്.
ഇലപാറി മുറ്റത്ത് വീഴുന്നത്..
കോട്ടെരുമ കുട്ടികളുടെ കാതിൽ കയറുന്നത്..
“അജിയുടെ ഫ്രന്റ്സ് വരുമ്പോഴെങ്കിലും അച്ഛനൊന്ന് അകത്ത് പോയി ഇരുന്നൂടേ.”
“ആരോടെങ്കിലും ഞാൻ ഒന്നു വർത്തമാനം പറയുന്നത് കേട്ടാൽ മതി അപ്പോ വരും അമ്മ..”
“എവിടെയെങ്കിലും ഒന്ന് പോയിട്ട് എത്ര നാളായി.. ഇവിടെ രവിയുടെ അച്ഛൻ കിടപ്പിലായിട്ട് രണ്ട് വർഷമായില്ലേ... “
മരങ്ങളോ മനുഷ്യരോ ആവട്ടെ ലോകക്രമം അങ്ങനെയാണ് ഭായ്!
ഉപകാരമൊടുങ്ങുമ്പോൾ അവ വലിയ ശല്യമായി പരിണമിക്കും.
“മുതലായിട്ടല്ല, പെരുമ്പാവൂരുകാരൻ ഏജന്റ് വന്ന് ചോദിച്ചപ്പോൾ ഞാൻ കിട്ടിയ വിലക്ക് മുറിച്ചു..”
അവസാനത്തെ ലോഡ് മരവും പോയതിന്റെ ആലസ്യത്തിൽ രണ്ടെണ്ണം അടിക്കുമ്പോൾ അയാൾ കൂട്ടുകാരനോട് പറഞ്ഞു,
"ഇനി പാഷൻ ഫ്രൂട്ട് വെക്കണം,കൗണ്ട് കൂടാനൊക്കെ ബെസ്റ്റ് ആണത്രേ!"
എന്ത് കൗണ്ട് എന്നൊന്നും ചോദിക്കാൻ മെനക്കെടാതെ മിക്സ്ചർ ചവക്കുന്നതിനിടയിൽ കൂട്ടുകാരൻ അതേ അതേ എന്ന് തലയാട്ടി..
“ആശുപത്രി ,ഐസിയു ,വീട് ,ഓഫീസ് ഒരാഴ്ചയായി ഞാനൊന്ന് ഉറങ്ങിയിട്ട്..”
“നീ രണ്ടെണ്ണം ഒഴിച്ചേ.. “
അച്ഛന്റെ
ശവമടക്ക് കഴിഞ്ഞ് കരി ഓയിൽ റമ്മടിക്കുന്ന സഹായക്കമറ്റിക്കാർക്ക് മുന്നിലേക്ക് അയാൾ ഗ്ലാസ് നീട്ടി.
.
“നല്ലൊരു മനുഷ്യനായിരുന്നു.. “
ഇതിനകം രണ്ടെണ്ണം കൂടുതൽ വിഴുങ്ങിയ ഏതോ ഒരുവനിൽ സ്നേഹവികാരമുണർന്നു!
"പാലുകാച്ച് ,കല്യാണം""കല്യാണം പാലുകാച്ച് എന്ന മട്ടിൽ ഈ സീനുകൾ മാറ്റിമാറ്റി കാണിച്ചുകൊണ്ട് ഈ സിൽമ അവസാനിപ്പിക്കാമെന്ന് എനിക്ക് തോന്നുന്നു.
‘ഊറ്റുന്നവരും ഊറ്റപ്പെടുന്നുണ്ടാവില്ലേ ..?
എന്നൊരു കുനുഷ്ട് ചോദ്യം സ്ക്രോൾ ചെയ്തുകൊണ്ട് നമുക്ക് മറ്റൊരു സിനിമക്കുള്ള സാധ്യത ഒരുക്കി വെക്കുകയും ചെയ്യാം !
അപ്പൊ ശരി ,എല്ലാവർക്കും എന്റെ വിനീത നമസ്കാരം
എന്ന്
കടുംവെട്ട് വെട്ടാറായ ഞാൻ!