ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും ഒരുപക്ഷേ ആരേയും സഹായിക്കാന്‍ ഈ ജന്മത്തില്‍ നമുക്കായെന്നു വരില്ലാ.. പക്ഷേ ഉപകാരപ്രദമായ അറിവുകളും ഉദ്ബോധനങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്നതു വഴി നമുക്കു സഹായിക്കാനായെന്നു വരും..
എവിടെയെങ്കിലും കാണുന്ന ഉപായങ്ങള്‍ അതേപടി ഫോര്‍വേഡ് ആന്‍ഡ് ഷെയര്‍ ചെയ്യുന്നവരോടു ഒരപേക്ഷയുണ്ട്. കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ള ഈ ഉപായം മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനും മുമ്പായി പ്രസ്തുത അസുഖ ബാധിതര്‍ ആദ്യം സ്വയം പരീക്ഷിച്ചൊന്നു നോക്കണേ. ഇതെനിക്കു പറഞ്ഞു തന്നതു എന്‍റെയൊരു അടുത്ത സുഹൃത്താണ്. ഞാന്‍ അതു പരീക്ഷിച്ചു നോക്കി വിജയവും കണ്ടു. ഞാനിതു ഉപദേശിച്ചു കൊടുത്തവര്‍ക്കും ഫലമുണ്ടായി. പക്ഷേ വളരേ നാളുകളായി ആരുംതന്നെ ഇതു ഷെയര്‍ ചെയ്തതായി കണ്ടില്ല. അതില്‍ ഖേദവുമുണ്ട്.
കാര്യം വെറും ലളിതം.....
ആര്‍ക്കും വേണ്ടാത്തവണ്ണം നമ്മുടെ തൊടികളിലും മറ്റും നില്ക്കുന്ന പാവം മുരിങ്ങാ മരങ്ങള്‍.... ഇവിടെ മുരിങ്ങയാണു താരം!..
മുരിങ്ങയുടെ ഇല ഒന്നോ രണ്ടോ പിടി ഉരിഞ്ഞെടുത്തു അത്താഴത്തിനു (രാത്രി ഭക്ഷണം) ചോറു കഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റീല്‍ പ്ലേറ്റില്‍ (കിണ്ണം) നിരത്തുക. അതിനു മുകളില്‍ നല്ല ചൂടുള്ള ചോറ് (തിളപ്പിച്ചൂറ്റിയ നേരത്തുള്ള ചൂടില്‍) വിളമ്പുക. ആ ചോറ് ചൂടാറിയ ശേഷം സാധാരണ കഴിക്കുംവിധം കഴിക്കുക. ചോറു കഴിക്കാന്‍ പച്ചക്കറിയോ ഇറച്ചിയോ മീനോ മുട്ടയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ നാലോ അഞ്ചോ ദിവസത്തെ അത്താഴം കഴിക്കുക (രാത്രി ഭക്ഷണം മാത്രം). അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതുപോലെ കഴിക്കാനും പാടില്ല. പിന്നീട് ഏതെങ്കിലും ലാബില്‍പ്പോയി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുക. റിസള്‍ട്ട് കണ്ടു നിങ്ങള്‍ അറിയാതെ തലയില്‍ കൈവച്ചു പോകും! അതു നോര്‍മല്‍ ലെവലിലേക്കു വന്നിരിക്കും!! (ഈ പരിപാടി ചെയ്യുന്നതിനും മുമ്പായി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ പരിശോധിച്ചു വയ്ക്കുന്നതു ഉചിതമാവും)
ഈ പ്രക്രിയ രണ്ടു മാസത്തിലൊരിക്കല്‍ മാത്രം ചെയ്യുക. കൊളസ്ട്രോള്‍ കുറയുമല്ലോ എന്നോര്‍ത്തു പരമാവധി അഞ്ചു ദിവസം എന്ന പരിധി പാലിക്കാതെ നിരന്തരമായി ആരും ഇതു തുടരാന്‍ ശ്രമിക്കരുത്. ജീവസന്ധാരണത്തിന് ശരീരത്തിനു ആവശ്യമായ കൊളസ്ട്രോളും കൂടി നഷ്ടപ്പെടുത്തി, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥ ആരും വരുത്തരുത് എന്നപേക്ഷിക്കുന്നു.
- മലയാളിയുടെ അറിവില്‍ മുരിങ്ങയില നിരുപദ്രവകാരിയും പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു കറിയിലയാണ്. അതുകൊണ്ടു തന്നെ ഈ പരീക്ഷണത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഇനി എന്തെങ്കിലും പാര്‍ശ്വഫലം ഇതുപയോഗിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ ശരീരപ്രകൃതം കൊണ്ടു ഉണ്ടാവുകയാണെങ്കില്‍ ലേഖകന്‍ ഒരു കാരണവശാലും ഉത്തരവാദിയല്ലാ എന്നും ബോധിപ്പിക്കുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ കുറഞ്ഞവര്‍ പത്തു ദിവസം കഴിഞ്ഞു വീണ്ടും ബ്ലഡ് പരിശോധിച്ചു കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുകയും ചെയ്യുക. (ഒരു ഉറപ്പിനായി ആദ്യ തവണ മാത്രം... ).
നമ്മുടെ ശരീരരക്ഷയ്ക്കായുള്ള സകലതും നമ്മുടെ കണ്‍വെട്ടത്തുതന്നേ ദൈവം സൃഷ്ടിച്ചു വച്ചിട്ടുണ്ട് എന്നതിനൊരു തെളിവ്!! മുരിങ്ങയില കീ... ജയ്!
കടപ്പാട്
ശുഭാശംസകളോടെ...
ജോയ് ഗുരുവായൂര്‍